Tuesday, June 29, 2010

ഇന്‍ഫോമാധ്യമം (449) - 21/06/2010



വെബ് വിലാസം ഇനി സ്വന്തം ഭാഷയില്‍
ബ്രൌസര്‍ പ്രോഗ്രാമുകള്‍ തുറന്ന് വെബ്സൈറ്റുകളിലേക്ക് കടക്കാന്‍ ഇനി ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യേണ്ടി വരില്ല. അഡ്രസ്സ് ബാറില്‍ മലയാളത്തില്‍ ടൈപ് ചെയ്ത് വെബ്സൈറ്റുകള്‍ നമ്മുടെ കമ്പ്യൂട്ടറിലെത്തുന്ന കാലം വരികയാണ്. ഇംഗ്ലീഷിനെ ഒട്ടും ആശ്രയിക്കാതെ പ്രാദേശിക ഭാഷയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്ന് വരുന്നതോടെ കീബോര്‍ഡ് ബട്ടണുകളുടെ മീതെ പതിഞ്ഞിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏറെ വൈകാതെ മാഞ്ഞുതുടങ്ങും. ഇംഗ്ലീഷ് ഭാഷ ആവശ്യമില്ലാതാകുന്നതോടെ പ്രാദേശികതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടും.

ലാറ്റിന്‍ ഭാഷക്ക് പകരം മറ്റു ലിപികളിലും വെബ് അഡ്രസ്സുകള്‍ ലഭിച്ചുതുടങ്ങി. വെബ്സൈറ്റുകളുടെ ഡൊമൈന്‍ നാമത്തിന് അറബിയിലുള്ള വാലറ്റം (extension) നല്‍കിക്കൊണ്ടാണ് 2010 മെയ് 5ന് പുതിയ മാറ്റം നിലവില്‍വന്നത്. ഈജിപ്ത്, സൌദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളാണ് പുതിയ മാറ്റങ്ങളോടെ വെബ്വിലാസങ്ങള്‍ ആദ്യം സ്വീകരിച്ചത്. അറബിയില്‍ തുടങ്ങിയ ഈ പരിഷ്ക്കരണം വൈകാതെ മറ്റു ഭാഷകളിലേക്കും വ്യാപിക്കും. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാവുന്ന തീരുമാനം നടപ്പാക്കാന്‍ തമിഴ് ഉള്‍പ്പെടെ ലോകത്തെ 11 ഭാഷകളില്‍ വെബ്വിലാസങ്ങള്‍ അനുവദിക്കാനായി 21 രാജ്യങ്ങള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

വെബ് വിലാസങ്ങളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് ഡോട്ട് കോം, ഡോട്ട് ഓര്‍ഗ്, ഡോട്ട് നെറ്റ് തുടങ്ങി ലാറ്റിന്‍ ലിപിയിലുള്ള വാലറ്റങ്ങളോടെയാണ്. അതോടൊപ്പം ഏതെങ്കിലും രാജ്യത്തെ സൂചിപ്പിക്കുന്ന ഡോട്ട് ഇന്‍ (ഇന്ത്യ) പോലുള്ള കോഡുകളും ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ ഇതുവരെ ഈ വാലറ്റങ്ങള്‍ ലഭ്യമായിരുന്നില്ല. വെബ് വിലാസത്തിലെ വാലറ്റത്തിന് മുമ്പുള്ള കുറച്ചുഭാഗം ലാറ്റിനേതര ഭാഷകളിലും അനുവദിച്ചിരുന്നു. അപ്പോഴും വാലറ്റങ്ങള്‍ക്ക് ഇംഗ്ലീഷ് തന്നെ വേണമെന്നതായിരുന്നു അവസ്ഥ. ഇതാണ് ഇനി മാറാന്‍ പോകുന്നത്. വെബ് വിലാസം മുഴുവന്‍ ഒരേ ഭാഷയിലാകുന്നതോടെ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിംഗിനും ഇന്റര്‍നെറ്റ് ഉപയോഗക്രമങ്ങള്‍ക്കും ആക്കം കൂടും.

ലാറ്റിന്‍ ലിപിയില്‍ മാത്രമല്ല മറ്റ് ലിപികളിലും വെബ് വിലാസം അനുവദിക്കാന്‍, ഇക്കാര്യം നിയന്ത്രിക്കുന്ന 'ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ്' (ICANN) കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇന്റര്‍നെറ്റിന്റെ നാല്പതു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതര ഭാഷകളില്‍ വെബ്വിലാസം അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും പൂര്‍ണ്ണ രൂപത്തില്‍ ഉപയോഗിക്കാന്‍ ആദ്യം ചില തടസ്സങ്ങളുണ്ട്. ചില ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണത്. അതും ഏറെ വൈകാതെ മാറുമെന്നാണ് ICANN നല്‍കുന്ന വിശദീകരണം. ഡോട്ട്കോം യുഗത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുന്ന സമയത്ത് പ്രാദേശിക ഭാഷകളില്‍ പൂര്‍ണ്ണമായ വെബ്വിലാസം അനുവദിച്ചുകൊണ്ടുള്ള പുതിയ മാറ്റം എല്ലാ രാജ്യങ്ങളും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ലാറ്റിന്‍ ലിപി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പോലുള്ള ഭാഷ പല രാജ്യക്കാര്‍ക്കും അത്രയേറെ വശമില്ല. അത്തരം ഇടങ്ങളിലാണ് പുതിയ മാറ്റം ഏറെ ശ്രദ്ധിക്കപ്പെടുക.

ടി.വി. സിജു
tvsiju@gmail.com
*****

വെബ് കൌതുകങ്ങള്‍
ഓണ്‍ലൈന്‍ ആന്റിവൈറസ്

നിങ്ങള്‍ പതിവായി ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്ന ആളാണോ? എങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ വൈറസുകളോ അതുപോലുള്ള മറ്റേതെങ്കിലും മാല്‍വെയറുകളോ കയറിക്കൂടി അതിന്റെ പ്രവര്‍ത്തനം താറുമാറാക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് എപ്പോഴെല്ലാം നിങ്ങള്‍ നെറ്റില്‍ കയറുന്നുവോ അപ്പോഴെല്ലാം നിങ്ങളുടെ സിസ്റ്റത്തെ സംരക്ഷിക്കാന്‍ നെറ്റില്‍ത്തന്നെ സദാ ജാഗരൂകനായ ഒരു 'കാവല്‍ ഭടന്‍' ഉണ്ടായിരിക്കുന്നത് നന്നായിരിക്കില്ലേ? ക്ലൌഡ് ആന്റി വൈറസ് (www.cloudantivirus.com/en/) എന്ന പേരില്‍ അത്തരരമൊരു കാവല്‍ ഭടനെ നിങ്ങള്‍ക്കു വേണ്ടി ഒരുക്കി നിര്‍ത്തുവാന്‍ പ്രസിദ്ധ ആന്റിവൈറസ് കമ്പനിയായ 'പാണ്ട' തയാറായിരിക്കുന്നു. 2009 അവസാനത്തില്‍ ഏറ്റവും മികച്ച സൌജന്യ ആന്റിവൈറസ് എന്ന് അമേരിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധമായ പി.സി. മാഗസിന്‍ സാക്ഷ്യപ്പെടുത്തിയ ഇതിന് ഇതര ആന്റി വൈറസുകള്‍ക്കില്ലാത്ത പല പ്രത്യേകതകളുമുണ്ട്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാണെന്നതാണ് അതില്‍ ഒന്നാമത്തേത്. വളരെ ചെറിയ ഈ സോഫ്റ്റ്വെയര്‍ ഒരിക്കല്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ല. കാരണം ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാണെന്നതുതന്നെ. നിങ്ങളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും അവരുടെ സെര്‍വര്‍ അതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കും. ഏതെങ്കിലും വൈറസ് ആക്രമണം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അതിനെ നിര്‍വീര്യമാക്കി തുടര്‍ന്നു പ്രത്യക്ഷപ്പെടുന്ന ഒരു വിന്‍ഡോയിലൂടെ നിങ്ങളെ വിവരമറിയിക്കും. മറ്റ് ആന്റിവൈറസുകളേതെങ്കിലും നിങ്ങളുടെ സിസ്റ്റത്തിലുണ്ടെങ്കില്‍ അതിനോട് ചേര്‍ന്നു പോലും ഈ സംവിധാനം പ്രവര്‍ത്തിക്കമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത. പരീക്ഷിച്ചു നോക്കൂ.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

മുഖ്തറിയനിസം
www.muktharuda.blogspot.com

ഏറനാട്ടുകാരന്‍, തനി നാടന്‍. കുഴിമടിയന്‍, ഒട്ടകജീവി, കുട്ടികളായെങ്കിലും കുട്ടിയായിരിക്കാന്‍ കൊതിക്കുന്നവന്‍. എഴുത്തും വായനയും ജോബാക്കിയവന്‍. മുഖ്താര്‍ എന്ന ബ്ലോഗര്‍ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി. സൌദിയിലെ രിയാദില്‍ ജോലി ചെയ്യുന്നു. എങ്ങനെയെങ്കിലും സമൂഹത്തെ ഒന്ന് നന്നാക്കിയാലോ എന്നാണ് ബ്ലോഗിലൂടെ ലക്ഷ്യമാക്കുന്നത്. അമൃതക്കാര്‍ക്ക് ജീവിതവും ഒരു റിയാലിറ്റി ഷോ, ഭോപാലിന്റെ ദുര്‍'വിധി'. കൈരളി ചാനലിലെ ബിക്കിനിക്കാഴ്ചകള്‍ എന്നിവ പുതിയ പോസ്റ്റുകള്‍. കഥകള്‍ക്കും വരകള്‍ക്കും കവിതകള്‍ക്കുമായി മുഖ്താറിന് പ്രത്യേകം ബ്ലോഗുകളുണ്ട്.

ഇന്നസെന്റ് ലൈന്‍സ്
http://innocentlines.blogspot.com/

കാര്‍ട്ടൂണുകള്‍ക്കായി ഒരു ബ്ലോഗ്. തൃശãൂര്‍ സ്വദേശി തൊമ്മി കോടങ്കണ്ടത്താണ് ബ്ലോഗര്‍. ചെറുപ്പം മുതല്‍ക്കുതന്നെ കാര്‍ട്ടൂണ്‍ രചനയില്‍ തല്‍പര്യം. അധ്യാപകരുടെ രൂപം പകര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. അഞ്ഞൂറിലേറെ കാര്‍ട്ടൂണുകള്‍ ഇതിനകം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഹോബി കാര്‍ട്ടൂണ്‍ രചനയാണെങ്കിലും സയന്റിസ്റ്റായി ജോലി ചെയ്യുന്നു. കുടുംബസമേതം ന്യൂയോര്‍ക്കില്‍ താമസം. 'വിശപ്പും ലോകകപ്പും', 'ലോകകപ്പ് ഫുട്ബാര്‍ മേള', 'പവാറും ഐ.പി.എലും; അതികൊതി ആപത്ത് വരുത്തും' എന്നിവയൊക്കെ പുതിയ കാര്‍ട്ടൂണുകള്‍. ഫിഫ വേര്‍ഡ്കപ്പ് ലോഗോക്ക് താഴെ വിശന്നൊട്ടിയ ഒരാഫ്രിക്കല്‍ ബാലന്റെ ദയനീയ മുഖം. 'ഞങ്ങളുടെ വിശപ്പ് അവസാനിപ്പിക്കില്ലേ'.. എന്നാണ് കുട്ടിക്ക് ലോകത്തോട് ചോദിക്കാനുള്ളത്. മനസ്സില്‍ തട്ടുന്നൊരു കാര്‍ട്ടൂണ്‍ ചിത്രം. 'ഞങ്ങളിപ്പോള്‍ കളിക്കട്ടെ. നിന്റെ കാര്യം പിന്നീടാലോചിക്കാം' എന്ന് കൊടുങ്ങല്ലൂരില്‍ നിന്ന് അബ്ദുല്‍ഖാദറിന്റെ കമന്റ്.

പ്രിയസഖി
http://niyajishad.blogspot.com/

തൃശãൂര്‍ നാട്ടിക സ്വദേശി നിയ ജിഷാദാണ് ബ്ലോഗിണി. ഒരു പാവം കുട്ടി. ഇപ്പോള്‍ ഭര്‍ത്താവൊന്നിച്ച് അബൂദബിയില്‍ താമസം. മനസ്സില്‍ എവിടെയോ ഒളിച്ചിരുന്ന സ്വപ്നങ്ങളെ പൂവണിയിച്ച പ്രിയതമന് സമര്‍പ്പിക്കുന്ന സ്നോഹോപരമാണ് ഈ ബ്ലോഗ്. കവിതകളാണ് നിയയുടെ ഇഷ്ട വിഷയം. എല്ലാം കൊള്ളാവുന്ന കവിതകള്‍ തന്നെ. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക. ബ്ലോഗ് പേജ് ആകെയൊന്ന് മാറ്റിപ്പണിയുക. ടൈറ്റില്‍ ഭാഗവും ചിത്രവുമായി സ്ക്രീന്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതു പരമാവധി ചെറുതാക്കുക. അക്ഷരങ്ങള്‍ക്ക് ആകര്‍ഷകമായ പശ്ചാത്തലമൊരുക്കുക. കളര്‍ വിന്യാസവും ആകര്‍ഷകമാക്കുക. ചിത്രങ്ങള്‍ ആവശ്യത്തിന് മാത്രം നല്‍കുക. ആശംസകള്‍.

ഒരിടം
http://www.oritam.blogspot.com/

ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുംസിയാണ് ബ്ലോഗര്‍. ബാംഗ്ലൂരില്‍ ഒരു ഇംഗ്ലീഷ് ടി.വി ചാനലില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നു. തൃശãൂര്‍ ജില്ലയിലെ കൊച്ചനൂരാണ് സ്വദേശം. പറയാന്‍ മറന്നതും കേള്‍ക്കാതെ പോയതുമായ വാക്കുകള്‍ക്കുള്ള ഇടമാണ് മുംസിക്ക് ബ്ലോഗ്. 'മഴ പ്രണയത്തെ തൊടുമ്പോള്‍' എന്ന കവിതയാണ് പുതിയ പോസ്റ്റ്. 'വേനല്‍ മുഴുവന്‍ സൂര്യനെ ധ്യാനിച്ചതിന്റെ ദാഹം തീരാഞ്ഞിട്ടാവണം മഴതോര്‍ന്നിട്ടേറെയായിക്കും ഒരു വാകമരം ഇപ്പോഴും പെയ്തുകൊണ്ടേയിരിക്കുന്നത്....' സന്ദര്‍ശകയായ മൈലാഞ്ചിയുടെ കമന്റ് കടമെടുക്കുന്നു. 'ഈ വരികള്‍ മനോഹരം'. പേജ് ലേഔട്ട് ഒന്നുകൂടി ആകര്‍ഷകമാക്കുന്നത് നന്നായിരിക്കും.

ബദ്റുവിസം
http://badruism.blogspot.com/

'എഴുതിയ വരികള്‍ എന്റെ അവസാന വാക്കുകളല്ല...എഴുതുന്ന വേളകളില്‍ എന്റെ ചിന്താ മണ്ഡലത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന വാക്കുകള്‍ മാത്രം. വാക്കുകള്‍ ആരെയും മുറിവേല്‍പിക്കാന്‍ വേണ്ടിയല്ല, മുറിവേറ്റ മനസ്സിന്റെ പ്രതിഫലനം മാത്രമാണ്'. ഇങ്ങനെയൊരു ആമുഖത്തോടെയാണ് കാസര്‍ക്കാേേട് സ്വദേശി ബദര്‍ കുന്നരിയത്ത് തന്റെ ബ്ലോഗെഴുത്ത് തുടങ്ങുന്നത്. ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത അനുഭവക്കുറിപ്പുകളാണ് മിക്ക പോസ്റ്റുകളും. എല്ലാം കൊച്ചു സൃഷ്ടികള്‍. അവ കവിതയായും കൊച്ചുകഥകളായും രൂപപ്പെടുന്നു. മലയാളം ബൂലോകത്ത് സാന്നിധ്യമുറപ്പിക്കാന്‍ ബദര്‍ ഇനിയും ധാരാളം എഴുതണം. ഭാവുകങ്ങള്‍ നേരുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
========================


Sunday, June 27, 2010

ഇന്‍ഫോമാധ്യമം (448) - 14/06/2010



ഫുട്ബാള്‍ ആരാധകരെയും വിടില്ല

ഫുട്ബാള്‍ ആരാധകര്‍ക്കും ഇനി രക്ഷയില്ല. സൌത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിനോടനുബന്ധിച്ച് 'വേള്‍ഡ്കപ്പ് ട്രാവല്‍ ഗൈഡ്' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഇ^മെയിലിലൂടെ പണം തട്ടിയെടുക്കാനാണ് സൈബര്‍ ക്രിമിനലുകളുടെ പദ്ധതി. ഇതിനുവേണ്ടി 'ഫിഫ വേള്‍ഡ് കപ്പ് 2010' എന്ന പേരില്‍ പ്രത്യേക ക്യാംപയിനും സൈബര്‍ ലോകത്ത് നടക്കുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത് കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്തെ പ്രശസ്തരായ സിമാന്റക് കോര്‍പ്പറേഷനാണ്.

ലോകകപ്പ് വിവരങ്ങളുമായി എത്തുന്ന ഏതെങ്കിലും ഇ^മെയിലില്‍ ക്ലക്ക് ചെയ്യുന്നതോടെ കമ്പ്യൂട്ടറിലേക്ക് വൈറസുകള്‍ ഉള്‍പ്പെടെയുള്ള അപകടകാരികളായ പ്രോഗ്രാമുകള്‍ കയറിക്കൂടും. ഹാര്‍ഡ് ഡിസ്ക്കില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളും ക്രഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൌണ്ട് വിവരങ്ങളും പാസ്വേര്‍ഡുകളും മറ്റും ഈ വൈറസ് കള്ളന്‍മാര്‍ക്ക് ചോര്‍ത്തിക്കൊടുക്കും. അതോടൊപ്പം കമ്പ്യൂട്ടറില്‍ അതിസമര്‍ത്ഥമായി ഒളിക്കുകയും ചെയ്യും. ഫുട്ബാള്‍ ആരാധകര്‍ക്ക് സൌജന്യമായാണ് ട്രാവല്‍ ഗൈഡ് ഇ^മെയില്‍ വിലാസത്തില്‍ എത്തുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയ ലോകകപ്പ് യാത്രാ ഗൈഡ് താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഫോര്‍വേര്‍ഡ് ചെയ്തുകൊടുക്കണമെന്ന അഭ്യര്‍ഥനയും ഇ^മെയിലിലുണ്ട്.

മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ വാതുവയ്പ് സജീവമാകുന്ന ലോകകപ്പ് മത്സരങ്ങളില്‍ സൈബര്‍ ക്രിമിനലുകള്‍ നോട്ടമിട്ടിട്ടുള്ളതിലേറെയും ഇത്തരം ധനമോഹികളെയാണ്. കഴിഞ്ഞ ഒളിമ്പിക്സിലേതുപോലെ ഔദ്യോഗിക ടിക്കറ്റ് വില്പനാ സൈറ്റുകളുടെ മറപറ്റിയും തട്ടിപ്പ് നടത്താന്‍ പദ്ധതി ഒരുങ്ങിയിട്ടുണ്ടത്രെ. യഥാര്‍ഥമാണെന്നു കരുതി ഇത്തരം വെബ്സൈറ്റുകളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല അവരുടെ ബാങ്ക് അക്കൌണ്ടിലോ ക്രെഡിറ്റ് കാര്‍ഡിലോ അവശേഷിക്കുന്ന പണവും കള്ളന്മാര്‍ നിമിഷങ്ങള്‍ക്കകം കാലിയാക്കും. വ്യാജ ടിക്കറ്റുകള്‍ നല്‍കുന്ന എട്ട് വ്യാജ വെബ്സൈറ്റുകളാണ് അന്ന് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് കണ്ടെത്തിയിരുന്നത്.

അഡോബിയുടെ അക്രോബാറ്റ് റീഡര്‍ വഴിയാണ് ഈ ആക്രമണങ്ങളിലധികവും പ്ളാന്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നവര്‍ അത് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതാവും ഉചിതം.
ടി.വി. സിജു
tvsiju@gmail.com
*****

വെബ് കൌതുകങ്ങള്‍

വെറും അഞ്ചുവര്‍ഷം മുമ്പത്തെ ഏതെങ്കിലും ഒരു മൊബൈല്‍ ഫോണും അതിന്റെ ഇപ്പോഴത്തെ മോഡലുകളും ഒന്നു താരതമ്യം ചെയ്തുനോക്കൂ. ഇനി അടുത്ത അഞ്ചു വര്‍ഷമോ അമ്പതുവര്‍ഷമോ കഴിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി? എന്തുമാത്രം വേഗതയിലാണ് ശാസ്ത്രവും സാങ്കേതിക വിദ്യകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ഭാവനയിലുദിക്കുന്ന ആശയങ്ങളൊക്കെ അദ്ഭുതകരമായ വേഗത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ദിനംപ്രതിയെന്നോണം കണ്ടുകൊണ്ടിരിക്കുന്നത്. അടുത്ത എണ്‍പത്തഞ്ചു വര്‍ഷത്തിലുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഭീമന്‍ ആകാശയാനമിതാ റിന്‍ഡി അല്ലെന്‍ഡ്രാ (Reindy Allendra) എന്ന ഡിസൈനര്‍ ഇപ്പോഴേ രൂപകല്‍പന ചെയ്ത് www.yankodesign.com എന്ന പ്രസിദ്ധ ഓണ്‍ലൈന്‍ ഡിസൈന്‍ മാഗസിനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. http://www.yankodesign.com/2009/10/14/thesprucewhale/ എന്ന ലിങ്കില്‍ ഇതു കാണാവുന്നതാണ്. ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു പ്രത്യേക മെറ്റീരിയലുപയോഗിച്ച് നിര്‍മിക്കപ്പെടുന്ന ഈ വിമാനത്തിന്റെ പേര് Spruce Whale എന്നായിരിക്കും. ആയിരത്തഞ്ഞൂറ് ആളുകളെക്കയറ്റി മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ വേഗത്തില്‍ ഇത് പറക്കുമെന്നാണ് പ്രതീക്ഷ. വെബ്സൈറ്റിലൂടെ അനാവരണം ചെയ്യപ്പെടുന്ന നവീനാശയങ്ങളില്‍ ഒന്നു മാത്രമാണ് ഈ സൂപ്പര്‍ വിമാനം. കൂടുതല്‍ രസകരമായ ആശയങ്ങളെക്കുറിച്ചറിയാനും നിങ്ങളുടേതായ ആശയങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ ശാസ്ത്ര ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ഈ സൈറ്റ് ഉപയോഗപ്പെടുത്താം.
പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

കാലം മായ്ച്ച കാല്‍പാടുകള്‍
http://mariyath.blogspot.com/

കഥയും കവിതയും ചിത്രരചനയും പെയിന്റിംഗുമെല്ലാം തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചു അസാമാന്യ ധീരതയോടെ ജീവിതത്തെ നോക്കിക്കാണുന്ന നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി മാരിയത്തിന്റെ ബ്ലോഗ്. ഏഴാം വയസ്സില്‍ പോളിയോ ബാധിച്ചു അരക്കുതാഴെ തളര്‍ന്ന മാരിയത്ത് എന്ന യുവതിക്ക് ഇപ്പോള്‍ വീല്‍ചെയറാണ് കൂട്ട്. പിന്നെ ബ്ലോഗിലെ സുഹൃത്തുക്കളും. 'കാലം മായ്ച്ച കാല്‍പാടുകള്‍' എന്ന തന്റെ അനുഭവക്കുറിപ്പുകള്‍ ഇതിനകം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. കഥകള്‍ക്കും വാര്‍ത്തകള്‍ക്കും ഡ്രോയിംഗിനും പെയിന്റിംഗിനുമെല്ലാം മാരിയത്തിന് പ്രത്യേകം ബ്ലോഗുകളുണ്ട്. 'ഇളംവെയിലില്‍ നേര്‍ത്ത കാറ്റിന്റെ തലോടലേറ്റ് നടന്നപ്പോള്‍ അതെന്റെ അവസാനത്തെ നടത്തമായിരുന്നുവെന്ന് ഞാനറിഞ്ഞില്ല. ഒടുവില്‍ അറിഞ്ഞു... ഒരുപാട് ഓടിക്കളിച്ച്, മുറ്റത്ത് മണ്ണില്‍ പൊതിഞ്ഞ എന്റെ കാല്‍പാടുകള്‍ കാലം മായ്ച്ചുകളഞ്ഞു എന്ന്....'. ജീവിതം തനിക്കു നല്‍കിയ വേദനയേറിയ അനുഭവങ്ങള്‍ ചെറുചിരിയോടെ നേരിട്ടുകൊണ്ടിരിക്കുന്ന മാരിയത്തിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

മോഹപ്പക്ഷി
http://santhatv.blogspot.com/

ശാന്ത കാവുമ്പായി എന്ന അധ്യാപികയുടെ ബ്ലോഗ്. ബ്ലോഗിണിയെസ്സംബന്ധിച്ചേടത്തോളം ജീവിതം ഒരു പോരാട്ടമായി മാറിയിരിക്കയാണത്രെ. മുങ്ങിത്താഴുമ്പോള്‍ കൈനീട്ടുന്ന കച്ചിത്തുരുമ്പിലെല്ലാം കയറിപ്പിടിച്ചു, പിടിവിടുമ്പോള്‍ വീണ്ടും മുങ്ങി, സ്നേഹനിരാസമെന്ന മരണത്തിലൂടെ പലവട്ടം കടന്ന്, ജീവിതത്തിന്റെ ചുഴികളില്‍ കറങ്ങിത്തിരിഞ്ഞ്... അതൊക്കെ ബ്ലോഗ് പോസ്റ്റുകളാക്കുകയാണ് ഈ ബ്ലോഗിണി. അതല്ലെങ്കില്‍ 'ആത്മാവിന്‍ നോവുകള്‍ സ്വപ്നങ്ങളായി മാറ്റുന്ന ഇന്ദ്രജാലക്കാരെന്‍ കൂട്ടുകാരക്ഷരങ്ങള്‍'. ഈ അക്ഷരങ്ങള്‍ മലയാളം യൂണികോഡിലാവുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് അവ നെറ്റിലൂടെ പാറിപ്പറക്കുകയാണ്്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍, അധ്യാപക ശാക്തീകരണവും അല്‍പം ലിംഗവിവേചന ചിന്തകളും തുടങ്ങിയവ പുതിയ പോസ്റ്റുകള്‍.

കൂതറ
http://kooothara.blogspot.com/

ഹാശിം എന്നാണ് ബ്ലോഗറുടെ പേരെങ്കിലും 'കൂതറ' എന്ന പേരിലണ് ബൂലോഗത്ത് അറിയപ്പെടുന്നത്. കൂതറ എന്നാല്‍ തനി കൂതറ. എന്തും കൂതറ കണ്ണിലൂടെയേ നോക്കൂ. ഒരു സ്റ്റപ് കൂടി കയറാനുണ്ടത്രെ. അതാണ് കൂക്കൂതറ. സ്വദേശം മലപ്പുറം ജില്ലയിലെ എടയൂര്‍. സമൂഹ്യമനസ്സിനെ ബാധിച്ച വൈകൃതങ്ങളും വൈകല്യങ്ങളും വിമര്‍ശന ബുദ്ധിയോടെ കൈകാര്യം ചെയ്യുകയാണ് ബ്ലോഗര്‍. അത് പ്രതിഷേധമോ ആക്ഷേപഹാസ്യമോ നര്‍മ്മമോ ഒക്കെ ആവാം. ഏതായാലും പോസ്റ്റുകളെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. വികലാംഗരുടെ കുട്ടായ്മ സംഘടിപ്പിച്ച് വൈകല്യത്തെ പരിഹസിക്കുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് എഴുതിയ 'സ്റ്റേജ് കൈയ്യേറ്റം' എന്ന പുതിയ പോസ്റ്റ് ആരെയും ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. ആശംസകള്‍.

ശരീഫ് കൊട്ടാരക്കര
http://sheriffkottarakara.blogspot.com/

ബ്ലോഗിന്റെ പേരും ബ്ലോഗറുടെ പേരും ഒന്നു തന്നെ. വളരെ ഏറെ എഴുതി. കുറച്ചു മാത്രം വെളിച്ചം കണ്ടു. ഇപ്പോഴും എഴുത്ത് തുടരുന്നു. കാരണമുണ്ടത്രെ. തനിക്ക് എഴുതാതിരിക്കാനാവില്ലെന്നാണ് ബ്ലോഗര്‍ പറയുന്നത്. മനസ്സില്‍ ഇപ്പോഴും സ്വപ്നങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും ബ്ലോഗര്‍ പറയുന്നു. ആ സ്വപ്നങ്ങള്‍ കഥകളായും ഓര്‍മ്മക്കുറിപ്പുകളായും പ്രതികരണങ്ങളായും നര്‍മ്മമായും പിന്നെ തരംതിരിക്കാനാവാത്ത 'പലവക'കളായും ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നു. എഴുതുന്നത് മുഴുവന്‍ വെളിച്ചത്തേക്ക് കൊണ്ടുവരാനുള്ള പുതിയ മാധ്യമമായ ബ്ലോഗ്, മലയാളത്തില്‍ നന്നായി ഉപയോഗപ്പെടുത്തുന്നവരുടെ മുന്‍നിരയില്‍ ശരീഫ് കൊട്ടാരക്കരയുണ്ട്.

കരിമ്പനക്കാറ്റ്
http://sumeshkodunthirapully.blogspot.com/

എങ്ങുനിന്നോ ചുരം കടന്നെത്തി എങ്ങോട്ടോ പോകുന്ന കരിമ്പനക്കാറ്റ്. പാലക്കാട് സ്വദേശി സുമേഷ് മേനോനാണ് ബ്ലോഗര്‍. പറയാന്‍ മാത്രം ഒന്നുമില്ലെന്നേ!! ഇപ്പോള്‍ അബൂദബിയില്‍ ജോലി ചെയ്യുന്നു. ബ്ലോഗെഴുത്തെന്നാല്‍ കീബോര്‍ഡ് തല്ലിപ്പൊളിക്കലാണ് സുമേഷിന്. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കേണ്ടേ... അതേതായാലും സുമേഷിന്റെ കുത്തിക്കുറിക്കലിന് നല്ല പ്രതികരണമാണ് സന്ദര്‍ശകര്‍ രേഖപ്പെടുത്തുന്നത്. പുതിയ പോസ്റ്റായ 'ഉണ്ണി ഉറങ്ങുകയാണെ'ന്ന കഥ നന്നായിരിക്കുന്നു. മായാവിയുടെ കമന്റ് കടമെടുക്കട്ടെ. 'സ്വന്തം ഉണ്ണിയുടെ കൊച്ചുവയര്‍ നിറക്കുവാന്‍ ഒരു പായ്ക്കപ്പുറം അധ്വാനിക്കേണ്ടി വരുന്ന അമ്മയുടെ നിസ്സഹായത. വളര്‍ന്നുവരുന്ന ആ കഞ്ഞിന്റെ അവസ്ഥ എത്ര ദയനീയമായിരിക്കും, ഒരുപക്ഷേ ഭീകരവും'. ബ്ലോഗില്‍ നവാഗതനാണ് സുമേഷ്. അതിനാല്‍ തന്നെ പോസ്റ്റുകള്‍ കുറവാണ്. സുമേഷ് ഇനിയും ധാരാളം എഴുതട്ടെ. ബ്ലോഗിന് ഭാവുകങ്ങള്‍ നേരുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
*****

ഇന്‍ഫോ ക്വിസ്

1. ഡിജിറ്റല്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
2. 'സൈബര്‍ സ്പെയ്സ്' എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
3. ICQ എന്ന മെസഞ്ചര്‍ പ്രോഗ്രാം എന്ത് സൂചിപ്പിക്കുന്നു?
4. വിവരങ്ങള്‍ അയക്കുന്നതിനും റൌട്ടിംഗിനുമായി കസ്റ്റമൈസ് ചെയ്ത സോഫ്റ്റ്വെയറുകളും ഹാര്‍ഡ്വെയറുകളും സംയോജിക്കുന്ന നെറ്റ്വര്‍ക്കിംഗ് ഉപകരണം?
5. ഇന്റര്‍നെറ്റ് ടെലിഫോണിയോടൊപ്പം മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ സര്‍വീസുകളും ആപ്ളിക്കേഷനുകളും ഉപയോഗിക്കാവുന്ന ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെപ്പോലുള്ള മറ്റൊരുപകരണം?
6. എല്‍.ജി. കമ്പനി പുറത്തിറക്കിയ നൂതന മൊബൈല്‍ ഫോണ്‍?
7. യൂട്യൂബ് പ്രവര്‍ത്തന സജ്ജമായ വര്‍ഷം?
8. വായിക്കാന്‍ പറ്റാതായ ടെക്സ്റ്റ് ഫയലുകളുടെ പേര്?
9. മീന്‍ പിടിത്തക്കാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ട വസ്ത്രം?
10. ഫോട്ടോ എഡിറ്റിംഗ് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമാവുന്ന വെബ്സൈറ്റ്?
ഉത്തരം

1. ബെല്‍ ലബോറട്ടറിയിലെ ഗവേഷകനായ ജോര്‍ജ്ജ് സ്റ്റിബിറ്റ്സ്
2. വില്ല്യം ഗിബ്സണ്‍
3. I Seek You
4. റൌട്ടര്‍
5. ഓപണ്‍ പീക് കമ്പനിയുടെ 'ഓപണ്‍ടാബ്ലറ്റ് 7'
6. എല്‍.ജി കുക്കി പെപ് GD510
7. 2005
8. സൈഫര്‍ ടെക്സ്റ്റ് (Cipher Text)
9. ഫിഷിംഗ് വെസ്റ്റ്
10. www.picnic.com

സമ്പാഃ ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

=============================


Friday, June 25, 2010

ഇന്‍ഫോമാധ്യമം (447) - 24/05/2010



ജിമെയിലില്‍ കൂടുതല്‍ സൌകര്യങ്ങള്‍

ജിമെയില്‍ മുന്നേറുകയാണ്്. ഓണ്‍ലൈന്‍ ഭീമന്‍മാരായ യാഹൂ മെയിലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഒന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പ് 2004 ഏപ്രില്‍ ഒന്നാം തിയ്യതി മുതല്‍ തന്നെ ആരംഭിച്ചതാണ്. അന്ന് അപകടം മണത്തറിഞ്ഞ യാഹൂ തങ്ങളുടെ വെബ്സൈറ്റ് പൂര്‍ണ്ണമായും വെബ് 2 സംവിധാനം ഉപയോഗിച്ച് പുനക്രമീകരിച്ചെങ്കിലും ജിമെയിലിന് ഒട്ടും കുലുക്കമുണ്ടായില്ല. മാതൃസ്ഥാപനമായ ഗൂഗിളിനെപ്പോലെ പുറംമോടിയിലല്ല, ഉള്ളടക്കത്തിലാണ് കാര്യമെന്നാണ് ജിമെയിന്റെയും ഭാഷ്യം.

മറ്റാരും കൊണ്ടുവരുന്നതിന് മുമ്പേതന്നെ ഇ^മെയിലില്‍ ചാറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത് മുന്നേറ്റത്തിലേക്കുള്ള ജിമെയിലിന്റെ പുതിയൊരു കാല്‍വെപ്പായിരുന്നു. നേരത്തെ യാഹൂവില്‍ ഇതിന്നായി യാഹൂ മെസഞ്ചര്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടിയിരുന്നു. യാഹൂ മെസഞ്ചറിലെ വോയ്സ്, വീഡിയാ ചാറ്റിംഗ് ജിമെയില്‍ തങ്ങളുടെ മെയിലിന്റെ തന്നെ ഭാഗമാക്കിയത് യാഹൂവിന് കനത്ത പ്രഹരമായി. ചാറ്റ്ചെയ്യാന്‍ അതുവരെ യാഹൂ മെസഞ്ചര്‍ ഉപയോഗിച്ചിരുന്നവര്‍ ജിമെയിലേക്ക് ചുവടുമാറ്റിയപ്പോള്‍ യാഹൂവും തങ്ങളുടെ മെയിലില്‍ ചാറ്റിംഗ് സംവിധാനമേര്‍പ്പെടുത്തിയെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കായ 'ഓര്‍ക്കൂട്ട്' വളരുന്നതും സമാന സംവിധാനമായ യാഹൂവിന്റെ 'യാഹൂ-360' കെട്ടുകെട്ടി പോകുന്നതും നാം കണ്ടു. അതുപോലെ ജിമെയിലില്‍ നിന്നിറങ്ങിയ ആകര്‍ഷകമായ മറ്റൊരിനമാണ് ജിമെയില്‍ ലാബ്സും (Gmail Labs) അതിലുപയോഗിക്കുന്ന വെബ് ഗാഡ്ജെറ്റുകളും. ജിമെയില്‍ ലാബ്സിനെക്കുറിച്ച് അറിയുന്നവര്‍ പറയാറുള്ളത് അത് 'Some Crazy Experimental Stuff' എന്നാണ്. ജിമെയില്‍ സെറ്റിംഗ്സില്‍ കയറിയാല്‍ നമുക്ക് ജിമെയില്‍ ലാബ്സ് കാണാവുന്നതാണ്. വ്യത്യസ്ത വെബ്സൈറ്റുകളില്‍ നിന്നും ബ്ലോഗുകളില്‍ നിന്നും വിവിധ തരം ആപ്ളിക്കേഷനുകള്‍ കൊണ്ടുവരാനുള്ള വിദ്യയാണ് ഗാഡ്ജറ്റുകള്‍ (Gadgets). ഇത് നമ്മുടെ ജിമെയില്‍ പേജിലും പ്രയോഗിക്കാവുന്നതാണ്. ജിമെയില്‍ ലാബ്സില്‍ തന്നെ ഉള്‍ക്കൊള്ളിച്ച (inbuilt) കുറെയധികം ഗാഡ്ജറ്റുകളുണ്ട്.

അതോടൊപ്പം ഇതര വെബ്സൈറ്റുകളില്‍ നിന്നും നമുക്ക് ഗാഡ്ജെറ്റുകള്‍ കൊണ്ടുവരാവുന്നതാണ്. അതിന്നായി ജിമെയില്‍ ലാബ്സിലെ അവസാനത്തെ ഓപ്ഷനായ Add any gadjet by URL എന്നത് ഇനാബിള്‍ (Enable) ചെയ്യണം. ഇനി ജിമെയില്‍ സെറ്റിംഗ്സ് എടുത്താല്‍ Gadjet എന്ന പുതിയൊരു ടാബ് പ്രത്യക്ഷമാകുന്നതാണ്. അതില്‍ Add any Gadjet by URL എന്നിടത്ത് പുതിയ ഗാഡ്ജെറ്റുകളുടെ URL കൊടുക്കാവുന്നതാണ്. ഇതിന്നായുള്ള URL ഗൂഗിള്‍ ഗാഡ്ജറ്റ് ഹോം പോജായ http://www.google.com/ig/directory?synd=open ലിങ്കില്‍ ലഭിക്കുന്നതാണ്. ഇതില്‍ നമുക്ക് ഇഷ്ടമുള്ള ഗാഡ്ജറ്റ് തിരഞ്ഞെടുക്കുക. ശേഷം Add to your Webpage ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് താഴെ പ്രത്യക്ഷമാകുന്ന Get the code ക്ലിക്ക് ചെയ്യുക. പിന്നീട് tag ല്‍ നിന്ന് .xml ഉള്ള http:// ലിങ്ക് തിരഞ്ഞെടുക്കുക. ഉദാഹരണമായി ജിമെയിലില്‍ ട്വിറ്റര്‍ ഗാഡ്ജറ്റ് കുട്ടിച്ചേര്‍ക്കാന്‍ http://www.twittergadget.com/gadget_gmail.xml എന്ന് തിരഞ്ഞെടുക്കുക. ഈ ലിങ്ക് നേരെ ജിമെയില്‍ സെറ്റിംഗ്സില്‍ Add a gadject by its URL എന്നിടത്തേക്ക് നല്‍കുക. ഇതോടെ നമ്മുടെ ജോലി തീര്‍ന്നു. ഇങ്ങനെ നല്‍കുന്ന ഗാഡ്ജറ്റ് ജിമെയില്‍ പേജിന്റെ ഇടതുഭാഗത്ത് പ്രത്യക്ഷപ്പെടുന്നു. Orkut, Facebook, Twitter, Yahoo Messenger, Orkut Scraps, Youtube, ebuddy full messenger തുടങ്ങിയവയെല്ലാം ഈ രീതിയില്‍ നമ്മുടെ ജിമെയില്‍ പേജിലുള്‍പ്പെടുത്താവുന്നതാണ്. ഈ രിതിയില്‍ ഗൂഗിളില്‍ തന്നെ ആയിരക്കണക്കിന് ഗാഡ്ജറ്റുകള്‍ ലഭ്യമാണെന്നത് പലര്‍ക്കും അറിയില്ല.

ജാസിര്‍ ജവാസ് ടി.
jasi.com@gmail.com
*****


വെബ് കൌതുകങ്ങള്‍

നിങ്ങളുടെ ഡെസ്ക്ക്ടോപ്

നിങ്ങളുടെ സ്വപ്നത്തിലെ ഡെസ്ക്ക്ടോപ് ഇതാ ഏതാനും ക്ലിക്കുകള്‍ മാത്രം അകലെ. http://www.desktopnexus.com/ എന്ന സൈറ്റില്‍ കയറിയാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതുതരം ഇമേജുകളും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാമെന്നു മാത്രമല്ല നിങ്ങള്‍ക്കിഷ്ടമുള്ള ഏതു ഡൈമെന്‍ഷനിലും റിസൊല്യൂഷനിലുമുള്ളവ തിരഞ്ഞെടുക്കുകയും ചെയ്യാം. ഗാലറിയില്‍ വിവിധ കാറ്റഗറികളായാണ് ഇമേജുകള്‍ തരംതിരിച്ചു വച്ചിട്ടുള്ളത്. ഒരു ലക്ഷത്തില്‍ പരം ഇമേജുകളുള്ള ഈ വന്‍ ചിത്രശേഖരത്തിലേക്ക് ദിനംപ്രതി പുതിയ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. നിങ്ങള്‍ക്കു വേണമെങ്കില്‍ പുതിയ ചിത്രങ്ങള്‍ ഗുണ നിലവാരമുള്ളവയെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുകയുമാവാം. പക്ഷേ നിലവാരം കുറഞ്ഞവ തള്ളിപ്പോകുമെന്ന് ഓര്‍ക്കുക. ചിത്രങ്ങലെല്ലാം തമ്പ് നെയില്‍ രൂപത്തില്‍ കാണാം. ഓരോ ചിത്രത്തിലും മൌസ് പോയിന്റര്‍ വയ്ക്കുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞുവരും. ഇഷ്ടമുള്ളവയില്‍ ക്ലിക് ചെയ്ത് എന്‍ലാര്‍ജ് ചെയ്ത് അവ നിങ്ങളുടെ മെഷീന് ഇണങ്ങുവയാണോ എന്ന് പരിശോധിച്ചു നോക്കിയ ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഈ കൂറിപ്പെഴുതുന്ന സമയം വരെ ഏകദേശം 48 കോടിയോളം പ്രാവശ്യം ചിത്രങ്ങള്‍ ഈ സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യപ്പെട്ടുവെന്നറിയുമ്പോള്‍ ഇതിന്റെ ജനസമ്മതി ഊഹിക്കാവുന്നതാണല്ലോ.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

മലയാളം വെബ്
http://malayalamweb.info/

വര്‍ഷത്തിലെ 365 ദിവസവും അറിയാനുപയുക്തമായ പ്രചോദനാത്മക ചിന്തകള്‍. കണ്ടും കേട്ടും വായിച്ചും അറിയാന്‍ ഒട്ടനവധി വിഭവങ്ങള്‍. അതാണ് മലയാളം വെബ്. ബ്ലോഗുകളുടെയും വെബ്സൈറ്റുകളുടെയും റിവ്യൂകളാണ് ഇതിലെ മുഖ്യവിഷയം. Review by the Public for the public എന്നാണ് സൈറ്റിന്റെ മുഖമുദ്ര. ഇന്ത്യവിഷന്‍, മനോരമ ന്യൂസ്, ഏഷ്യാനെറ്റ്, തെഹല്‍ക്ക, ബി.ബി.സി, സി.എന്‍,എന്‍ തുടങ്ങിയ ചാനലുകളൊക്കെ ലൈവായി കാണാനും മലയാളത്തിലെ ഏതാനും എഫ്.എം റേഡിയോകള്‍ ശ്രവിക്കാനും സൈറ്റില്‍ സംവിധാനമുണ്ട്. മലയാളത്തിലെ മിക്ക പത്രങ്ങളിലേക്കുള്ള ലിങ്കുകളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമായ ഒട്ടേറെ മലയാളം ബ്ലോഗുകളിലേക്കുള്ള ലിങ്കുകളും ഇതില്‍ ലഭിക്കുന്നു.

തൂവല്‍ തെന്നല്‍
http://thoovalthennal.blogspot.com/

തൃശãൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടക്കടുത്ത് വെള്ളാങ്കല്ലൂര്‍ സ്വദേശി ഡെല്‍വിന്‍ ആന്റണിയാണ് ബ്ലോഗര്‍. പത്തൊമ്പതാം വയസ്സില്‍ നാടുവിട്ടു. മുംബൈയിലും ഗുജറാത്തിലുമായി രണ്ട് വര്‍ഷം. പിന്നെ സൌദി അറേബ്യയിലെ ജിദ്ദയില്‍. നല്ലൊരു കലാഹൃദയം ഉള്ളിലുണ്ടെന്ന വിശ്വാസമാണത്രെ എന്തെങ്കിലുമൊക്കെ കുറിച്ചുവക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബ്ലോഗര്‍ പറയുന്നു. 'കറന്റാപ്പീസില്‍ പോയ പ്വത്രാസാ'ണ് ഏറ്റവും പുതിയ പോസ്റ്റ്. ബ്ലോഗില്‍ നവാഗതനാണെങ്കലും പോസ്റ്റുകളൊക്കെ സാമാന്യം ഭേദപ്പെട്ടതുതന്നെ. ഫെബ്രുവരിയില്‍ തുടങ്ങിയ ബ്ലോഗില്‍ ഇതുവരെ പതിനേഴ് പോസ്റ്റുകളായി. നല്ല തുടക്കം. ബൂലോകത്തേക്ക് സ്വാഗതം.

തൂലിക
http://kinginicom.blogspot.com/

മലപ്പുറം ചെമ്മാട് സ്വദേശി ജുവൈരിയ്യ സലാമിന്റേതാണ് ഈ തൂലിക. ബ്ലോഗില്‍ നവാഗതയാണ്. ഏഴ് പോസ്റ്റുകളേ ആയിട്ടുള്ളൂ. കഥയും കവിതയുമാണ് തൂലികയിലെ പോസ്റ്റുകള്‍. വികസനം എന്ന മിനികഥ നന്നായിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ ഒരു കെച്ചുകഥയിലൊതുക്കിയിരിക്കുന്നു. അക്ഷരത്തെറ്റുകള്‍
ധാരാളമുണ്ട്. കഥയും കവിതകളുമൊക്കൊ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് ആരെയെങ്കിലും കാണിച്ച് തെറ്റുകള്‍ തിരുത്തിക്കുന്നത് നന്നായിരിക്കും. മിനിക്കഥകളിലും ചെറിയ കവിതകളിലുമൊക്കെ ഇത്രയേറെ അക്ഷരത്തെറ്റുകള്‍ ഒട്ടും ക്ഷന്തവ്യമല്ല. ശ്രദ്ധിക്കുമല്ലോ. ആശംസകള്‍ നേരുന്നു.

സൈകതം
http://www.saikatham.com/

'വിലക്ക് വാങ്ങാം എന്നത് ബിമല്‍ മിത്രയുടെ നോവല്‍ മാത്രമല്ല, പുതിയ കാലത്തിന്റെ കീവേര്‍ഡാണ്. വിപണന സാധ്യതയുടെയും ഉപഭോഗ സാധ്യതകളുടെയും ഇടക്ക് കുടുങ്ങിപ്പോയാല്‍ ജീവിതം അവിടെ സ്തബ്ധമാകും, നിശãബ്ദമാകും....' ഇങ്ങനെയൊരാമുഖത്തോടെയാണ് 'സൈകത'മെന്ന വെബ്മാഗസിന്റെ മെയ് ലക്കം തുടങ്ങുന്നത്. മലയാള സാഹിത്യത്തിന്റെ പുതിയ മുഖമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ലേഖനം, കഥ, കവിത, ഗണിതം, ഫലിതം, പുസ്തക പരിചയം, കാര്‍ട്ടൂണ്‍ എന്നിങ്ങനെ വെബ്മാഗസിനിലെ വിഭങ്ങള്‍ വിപുലമാണ്. സൈകതത്തിന്റെ മുന്‍ലക്കങ്ങളും ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.

നേര്‍വഴി
http://nervazhy.blogspot.com/

ആലപ്പുഴ സ്വദേശി അനീസ് ബഷീറാണ് ബ്ലോഗര്‍. മാനവരാശിക്ക് നേര്‍വഴി കാണിക്കാനായി ദൈവം നിയോഗിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തില്‍, തന്നെ ഏറെ സ്വാധീനിച്ച ചരിത്ര സംഭവം അനുസ്മരിച്ച്കൊണ്ട് തെഹല്‍ക്ക പത്രാധിപര്‍ അജിത് സാഹി എഴുതിയ ലേഖനമാണ് പുതിയ പോസ്റ്റ്. ഇസ്ലാം സമാധാനത്തിന്റെയും സമഭാവനയുടെ ദള്‍ശനമാണെന്ന കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കുന്ന ലേഖനങ്ങളാണ് മിക്ക പോസ്റ്റുകളും. മുഖപ്പേജില്‍ വാരി നിറച്ചു നല്‍കിയ ഗ്രാഫിക്സും ആനിമേഷനുമൊക്കെ ബ്ലോഗ് സന്ദര്‍ശനം അങ്ങേയറ്റം ദുഷ്ക്കരമാക്കുകയാണ് ചെയ്യുന്നത്. പേജ് ലേഔട്ടും കളര്‍ വിന്യാസവും ഒട്ടും സുഖകരമല്ല. മുഖപ്പേജ് ആകെയൊന്ന് അഴിച്ചുപണിയാന്‍ ശ്രദ്ധിക്കുക.

വി.കെ. അബ്ദു
vkabdu@gmail.com
*****

ഇന്‍ഫോ ക്വിസ്

1. ആപ്പിള്‍ കമ്പനിയുടെ ഐപോഡ്, ഐപാഡ് എന്നീ ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്തതാര്?
2. ബ്ലോഗിലും വെബ്പേജുകളിലും പ്രസന്റേഷന്‍ സ്ലൈഡുകള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്?
3. കേരളത്തില്‍ അപ്പര്‍ പ്രൈമറി തലത്തില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ICT) പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വര്‍ഷം?
4. മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന നെറ്റ്വര്‍ക്ക് കമ്പനി മാറുമ്പോഴും ഒരേ നമ്പര്‍ തന്നെ നിലനിര്‍ത്താന്‍ സാധ്യമാകുന്ന സംവിധാനം?
5. ഐ.ബി.എം കമ്പനിക്ക് കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്ക് ഇറങ്ങാന്‍ പ്രേരണ നല്‍കിയ ശാസ്ത്രജ്ഞന്‍?
6. സാധാരണക്കാര്‍ക്ക് പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എലും ഇന്റലും ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി?
7. അടുത്ത കാലത്ത് ഏത് ഏഷ്യന്‍ രാജ്യത്താണ് ജിമെയിലിന് നിരോധമേര്‍പ്പെടുത്തിയത്?
8. പ്രശസ്ത ഇന്ത്യന്‍ ഐ.ടി സ്ഥാപനമായ HCL കമ്പനി സ്ഥാപിച്ചതാര്?
9. ഉന്നത പഠനത്തിനുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ സഹായകമായ വെബ്സൈറ്റ്?
10. ചിത്ര ഫയലുകളുടെ എക്സ്റ്റന്‍ഷനായ GIF^ന്റെ പൂര്‍ണ്ണ രൂപം?

ഉത്തരം

1. ജോനഥാന്‍ ഐവ്
2. www.slideshare.net
3. 2009
4. 'മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി'
5. കത്ത്ബെര്‍ട്ട് ഹര്‍ഡ്
6. മേരി മന്‍സില്‍ മേരാ കദം
7. ഇറാന്‍
8. ശിവ് നാടാര്‍
9. www.indiastudychannel.com
10. Graphic Interchange Format

സമ്പാഃ ജലീല്‍ വൈരങ്കോട്
tvjaleel@gmail.com
=======================================


Thursday, May 20, 2010

ഇന്‍ഫോമാധ്യമം (436) - 22/02/2010)


കുക്കികള്‍ അപകടകാരികളോ?

ഇന്റര്‍നെറ്റിന്റെ സ്വകാര്യതയെക്കുറിച്ച് മിക്ക ഉപയോക്താക്കളും ആശങ്കാകുലരാണ്. നെറ്റ് ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയുമോ, ചോര്‍ത്തിയെടുക്കുമോ എന്നൊക്കെയാണ് ഭയം. ബ്രൌസ് ചെയ്യുമ്പോള്‍ നെറ്റിലൂടെ കമ്പ്യൂട്ടറില്‍ കയറിക്കൂടുന്ന 'കുക്കികള്‍' എന്നറിയപ്പെടുന്ന കൊച്ചു ഫയലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഈ ധാരണക്ക് ശക്തി പകരുന്നു. പലരും ഈ ഫയലുകളെ കമ്പ്യൂട്ടറിലെ ചാരന്‍മാരായിട്ടാണ് കണക്കാക്കുന്നത്. കുക്കികള്‍ പ്രോഗ്രാം ഫയലുകളാണെന്നും വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കടന്നു കൂടുന്ന ഇവ ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നുമുള്ള ധാരണ ശരിയല്ല.

കുക്കികള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളല്ല. പ്രോഗ്രാമുകള്‍ പോലെ അവക്ക് പ്രവര്‍ത്തിക്കാനും സാധ്യമല്ല. അതിനാല്‍ തന്നെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ശേഖരിക്കാനോ അവ വെബ്സൈറ്റുകളിലേക്ക് എത്തിച്ചുകൊടുക്കാനോ സാധ്യമല്ല. കുക്കികള്‍ വെറും ടെക്സ്റ്റ് ഫയലുകളാണ്. നെറ്റ് ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ ഇവ നിക്ഷേപിക്കുന്നത് വെബ് സെര്‍വറുകളാണ്. കുക്കികള്‍ മുഖേന വെബ്സൈറ്റുകളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിക്ഷേപിക്കുകയും പിന്നീട് ആവശ്യമായി വരുമ്പോള്‍ അവ തിച്ചെടുക്കുകയും ചെയ്യുന്നു. വെബ്സൈറ്റുകള്‍ ഓരോ ഉപയോക്താവിനും പ്രത്യേകം തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നു. ഈ നമ്പറുകള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതും തിരിച്ചെടുക്കുന്നതും കുക്കികള്‍ മുഖേനയാണ്. വിന്‍ഡോസിലെ cookies ഫോള്‍ഡര്‍ ഓപണ്‍ ചെയ്താല്‍ ധാരാളം കുക്കി ഫയലുകള്‍ കാണാം. അവയൊന്നും സന്ത്രം നിലക്ക് അപകടകാരികളല്ലെന്ന് മനസ്സിലാക്കണം. മറിച്ച് ഇന്റര്‍നെറ്റ് സെര്‍ഫിംഗിനെ അവ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. അതേസമയം ഈ ഫയലുകളുപയോഗിച്ച് ഹാക്കര്‍മാര്‍ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറിയേക്കാം. ഷെയര്‍ ചെയ്ത നെറ്റ്വര്‍ക്ക് സംവിധാനമുള്ള കമ്പ്യൂട്ടറിലേ ഇത് സാധ്യമാകൂ.

ഖലീല്‍ ചെമ്പയില്‍
mkc_gs@yahoo.com
*****
വെബ് കൌതുകങ്ങള്‍

മൊബൈല്‍ ഫോണ്‍ വഴി ഇ-മെയില്‍

കാലം മാറുന്നതിനനുസരിച്ച് ആശയവിനിമയ രീതികളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. സാദാ ഫോണുകള്‍ മൊബൈല്‍ ഫോണ്‍/ചാറ്റിംഗ് പോലുള്ളവക്കും എഴുത്തുകുത്തുകള്‍ ഒട്ടുമുക്കാലും ഇ^മെയിലിലേക്കും വഴിമാറിക്കഴിഞ്ഞു. അല്‍പംകൂടി പുരോഗമിച്ച് ഇനി ഇ^മെയില്‍ അയക്കാന്‍ കമ്പ്യൂട്ടര്‍ പോലും വേണ്ട, മൊബൈല്‍ ഫോണ്‍ മാത്രം മതി എന്ന അവസ്ഥയിലും എത്തിക്കഴിഞ്ഞു. മൊബൈല്‍ ഫോണിലൂടെ ഇ^മെയിലുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും കമ്പ്യൂട്ടറിലൂടെ അതു ചെയ്യുന്നതുപോലെ എളുപ്പമല്ലെങ്കിലും ആ പ്രക്രിയ പരമാവധി എളുപ്പമാക്കിത്തരുന്ന ചില സോഫ്റ്റ്വെയറുകള്‍ നെറ്റില്‍ ലഭ്യമാണ്. അക്കൂട്ടത്തില്‍ ബഹുകേമനാണ് http://www.emoze.com/ എന്ന സൈറ്റില്‍നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന 'Emoze' എന്ന സോഫ്റ്റ് വെയര്‍. ജിമെയില്‍, യാഹൂ, ഔട്ട്ലുക്ക്, ഹോട്ട്മെയില്‍ തുടങ്ങിയവയെ എല്ലാം ഒരു പോലെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് അദ്ഭുതകരമായ എളുപ്പത്തിലും വേഗത്തിലും നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെ ഇ^മെയില്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യാം. പുറമെ ഫേസ്ബുക് മെസേജുകള്‍, കലണ്ടറുകള്‍, കോണ്ടാക്ട്, ടാസ്ക് തുടങ്ങിയ സൌകര്യങ്ങള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കുകയുമാകാം. പക്ഷെ ഒന്നില്‍ കൂടുതല്‍ ഇ^മെയില്‍ അക്കൌണ്ടുകള്‍ ഒരേ സമയം ഓപ്പറേറ്റ് ചെയ്യാന്‍ ചെറിയ ഒരു തുക പ്രീമിയം കൊടുക്കേണ്ടി വരുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
റയിസ്ല മര്‍യം
raizlamaryam@hotmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്

കടലാസും പെന്‍സിലും
http://ezhuthkuth.blogspot.com/

'ആകാശച്ചുവട്ടിലെ അക്ഷര ധാരകളെന്നാ'ണ് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത നടുവട്ടം സ്വദേശിയായ റഫീഖ് തന്റെ ബ്ലോഗിനെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ ആകാശച്ചുവട്ടിലെ ഒരുകൂട്ടം വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു. സ്വദേശത്ത് അധ്യാപകനും വാര്‍ത്താ ലേഖകനും. ഇപ്പോള്‍ സൌദി അറേബ്യയില്‍ കണക്കെഴുത്തുകാരന്‍. ബ്ലോഗില്‍ നവാഗതനാണ്. നന്നായി ശ്രമിച്ചാല്‍ 'കടലാസും പെന്‍സിലും' നല്ലൊരു ബ്ലോഗാക്കി മാറ്റാനുള്ള ലക്ഷണങ്ങള്‍ കാണുന്നു. കനപ്പെട്ട പോസ്റ്റുകളുണ്ടായാല്‍ സന്ദര്‍ശകര്‍ വന്നുകൊള്ളും. പുതുമൊഴികള്‍, പുകഞ്ഞ ചിന്തകള്‍ തുടങ്ങിയ പോസ്റ്റുകളൊക്കെ കൊച്ചു സൃഷ്ടകളാണെങ്കിലൂം എല്ലാത്തിനും പുതുമയുണ്ട്. ആശംസകള്‍.

വഴിയമ്പലത്തില്‍ ഒരു പൂവ്
http://thabarakrahman.blogspot.com/

'സത്രം സ്കൂളിലെ പ്രാവുകള്‍' എന്ന തുടര്‍ക്കഥയാണ് ഈ ബ്ലോഗിലെ പോസ്റ്റ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒന്നാം ഭാഗം തുടങ്ങി ഇതിനകം എട്ട് ഭാഗങ്ങളിലെത്തി കഥ തുടരുക തന്നെയാണ്. എഴുത്തില്‍ പ്രകടമാകുന്ന ആത്മാര്‍ഥത വശ്യമാകുന്നുവെന്നാണ് ഒരു വായനക്കാരി എഴുതുന്നത്. കഥക്ക് ധാരാളം വായനക്കാരുണ്ട്. കമന്റുകളും ധാരാളം ലഭിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനായ തബാറക് റഹ്മാനാണ് ബ്ലോഗര്‍. ബാല്യകാലത്തെ കുറെ തിക്താനുഭവങ്ങളാണ് ബ്ലോഗറുടെ കൈമുതല്‍. ഗോപകുമാര്‍ സൂചിപ്പിച്ചതുപോലെ പോസ്റ്റുകള്‍ അത്ര വലുതാക്കേണ്ട. ചെറുതാവുകയാണ് വായനക്ക് സുഖം.

യുക്തിവാദികളും വിശ്വാസികളും
http://yukthivadikalumislamum.blogspot.com/

യുക്തിവാദവും മതവിശ്വാസവും ഏറ്റുമുട്ടുന്നു. ബ്ലോഗിലൂടെ യുക്തിവാദികളുമായി ഒരു സംവാദത്തിലേര്‍പ്പെട്ടിരിക്കയാണ് മലപ്പുറം ജില്ലയിലെ ആനക്കയം സ്വദേശിയായ സി.കെ. ലത്തീഫ്. എന്തിന് ജീവിക്കണമെന്ന് സത്യവിജ്ഞാനത്തിന്റെ സ്രോതസ്സില്‍ നിന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ വിശ്വാസികളിലൊരുവനെന്നാണ് ബ്ലോഗര്‍ സ്വയം പരിചപ്പെടുത്തുന്നത്. എടുത്തുചാട്ടമില്ല. പക്വമായ ഇടപെടല്‍. ലത്തീഫിന്റെ ദൌത്യത്തിന് ഭാവുകങ്ങള്‍ നേരാനും ശക്തി പകരാനും പല ബ്ലോഗര്‍മാരും മുന്നോട്ടുവരുന്നുണ്ടെന്നത്് കൌതുകമുളവാക്കുന്നു. മലയാളം ബ്ലോഗിലെ വേറിട്ടൊരു ശബ്ദം. 'വിയോജിപ്പുള്ളവരോട് വിരോധമില്ല. വിയോജിപ്പാണ് ചര്‍ച്ചയുടെ താക്കോല്‍ തന്നെ'. ചര്‍ച്ചയെപ്പറ്റി ചര്‍ച്ച എന്ന പോസ്റ്റില്‍ ലത്തീഫ് തന്റെ നയം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

നജൂസ്
http://najoos.blogspot.com/

അബൂദബിയില്‍ പ്രവാസ ജീവിതം നയിക്കുന്ന നജ്മുദ്ദീന്‍ മന്ദലംകുന്നിന്റെ ബ്ലോഗാണ് 'നജൂസ്'. മഞ്ഞുകാലം, ഉയിര്‍ത്തെഴുന്നേല്‍പ്, ഈന്തപ്പഴം തുടങ്ങിയവയൊക്കെയാണ് പുതിയ പോസ്റ്റുകള്‍. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതിനാല്‍ മലയാളം ഏഴാം ക്ലാസോടെ നിര്‍ത്തേണ്ടിവന്നുവെന്ന് ബ്ലോഗര്‍ പറയുന്നു. ബ്ലോഗെഴുത്തില്‍ ഈ പരിമിതി മറികടക്കുന്നതായിട്ടാണ് കാണുന്നത്. എല്ലാം നല്ല നിലവാരമുള്ള കവിതകള്‍. മഞ്ഞുകാലമെന്ന കവിതക്ക് ലഭിച്ച കമന്റില്‍ 'ഇറഞ്ഞ പോകാതെ ഒഴുകിപ്പരക്കുന്ന കവിത'യെന്നാണ് ശ്രദ്ധേയനെന്ന ബ്ലോഗര്‍ പറയുന്നത്. നന്നായിരിക്കുന്ന നജൂസ്. അഭിനന്ദനങ്ങള്‍.

ബ്ലോഗ് മോഷണമോ?
http://www.arucreations.blogspot.com

നേരത്തെ ഈ പംക്തിയില്‍ പരിചയപ്പെടുത്തിയ ഊരകം സ്വദേശി അബ്ദുറഹ്മാന്റെ ബ്ലോഗ് (http://kloolokam.blogspot.com/) ആരോ മോഷ്ടിച്ചതായി അദ്ദേഹം സംശയിക്കുന്നു. ഈ അഡ്രസ്സിലെ ബ്ലോഗ് തുറക്കുമ്പോള്‍ 'സഹവാസം' എന്ന ടൈറ്റില്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്. പോസ്റ്റുകള്‍ മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ മെയില്‍ തുറന്ന് ആരോ പറ്റിച്ച പണിയായിരിക്കുമോ എന്ന് അദ്ദേഹം സംശയിക്കുന്നു. ഏതായാലും ബ്ലോഗര്‍മാര്‍ ജാഗ്രത പുലര്‍ത്തുക. പാസ്വേര്‍ഡ് നന്നായി സൂക്ഷിക്കണം. ഏതായാലും 'വാക്കും വരയും' എന്ന പേരില്‍ അബ്ദുറഹ്മാന്‍ പുതുതായി ആരംഭിച്ച ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
വി.കെ. അബ്ദു
vkabdu@gmail.com
*****

ഇന്‍ഫോ ക്വിസ്

1. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ കമ്പനി പുറത്തിറക്കിയ ഓപറേറ്റിംഗ് സിസ്റ്റം?
2. സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'A Better India, A Better World' എന്ന പുസ്തകത്തിന്റെ രചയിതാവ്?
3. ഓണ്‍ലൈന്‍ സ്വതന്ത്ര സര്‍വ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ച തിയ്യതി?
4. അമ്പത്തഞ്ചിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൌരന്‍മാര്‍ക്കായി അവതരിപ്പിച്ച ഒരു ഇന്ത്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്?
5. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനര്‍ എന്ന ഖ്യാതി നേടിയ പെണ്‍കുട്ടി?
6. ഓപ്റ്റിക്കല്‍ ഫൈബറുകളുടെ ആവിര്‍ഭാവത്തിന് തിരികൊളുത്തിയ ആദ്യ ഗവേഷകന്‍ (നോബല്‍ സമ്മാന ജേതാവ്)?
7. മുള കൊണ്ട് മൌസും കീബോര്‍ഡും നിര്‍മ്മിച്ച കമ്പനി?
8. 'ഡോകോമോ' ഏത് ഭാഷയിലെ പദമാണ്? എന്താണ് അത് അര്‍ഥമാക്കുന്നത്?
9. കോരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ചരിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന സംവിധാനം?
10. സംസ്ഥാനത്ത് ഐ.ടി, ധന വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിയ SPARK^ന്റെ പൂര്‍ണ്ണ രൂപം?

ഉത്തരം

1. ആന്‍ഡ്രോയ്ഡ്
2. എന്‍.ആര്‍. നാരായണ മൂര്‍ത്തി
3. 21 ഡിസംബര്‍, 2001
4. verdurez.com
5. എട്ടാം വയസ്സില്‍ കോഴിക്കോട് പ്രസന്റേഷഷന്‍ സ്കൂളിന്റെ വെബ്സൈറ്റ് രൂപകല്‍പന ചെയ്ത ശ്രീലക്ഷ്മി സുരേഷ്.
6. ചാള്‍സ് കാവോ
7. അസൂസ്
8. ജപ്പാനീസ്, 'എല്ലായിടത്തും'
9. സ്കൂള്‍ വിക്കി (www.schoolwiki.in)
10. Service and Payroll Administrative Repository of Kerala

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com
=================

Monday, May 17, 2010

ഇന്‍ഫോമാധ്യമം (446) - 17/05/2010



ഗൂഗിള്‍ - സെര്‍ച്ചിംഗ് രംഗത്തെ അനന്ത സാധ്യതകള്‍

നെറ്റിലെ മിക്ക സേവനങ്ങള്‍ക്കും ബഹുഭൂരിഭാഗം ഉപയോക്താക്കളും ഇന്ന് ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്. സെര്‍ച്ച്, ഇ^മെയില്‍, സോഷ്യല്‍ നെറ്റ്വര്‍ക്ക്, മെസഞ്ചര്‍, ബ്ലോഗ്, വാര്‍ത്തകള്‍, കലണ്ടര്‍ തുടങ്ങിയവ മുതല്‍ വ്യത്യസ്ത ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റമുള്‍പ്പെടെ ഗൂഗിള്‍ മുന്നോട്ടുവെക്കുന്ന സേവനങ്ങള്‍ നിരവധിയാണ്. ഇതില്‍ സെര്‍ച്ച് സംവിധാനമാണ് ഏറ്റവും മുഖ്യമായത്. ഇതര സെര്‍ച്ച് എഞ്ചിനുകളെ അപേക്ഷിച്ച് ഗൂഗിളിന്റെ സെര്‍ച്ചിന് ഒരുപാട് മേന്മകളുണ്ട്.

കോടിക്കണക്കിന് വെബ് പേജുകളാണ് ഇന്റര്‍നെറ്റിലുള്ളത്. ഇതില്‍ നിന്ന് നാം ആവശ്യപ്പെടുന്ന വിവരം കൃത്യമായി തിരഞ്ഞെടുക്കുക എന്നതാണ് സെര്‍ച്ച് എഞ്ചിന്റെ ദൌത്യം. അതോടൊപ്പം യുക്തിപൂര്‍വമായ രീതിയില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നു എന്ന സവിശേഷത കൂടി ഗൂഗിളിനുണ്ട്. പേജ് റാങ്കിംഗ് സംവിധാനമാണ് ഇതിന്നായി ഗൂഗിള്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്പേജ് പ്രധാനപ്പെട്ടത് ആകണമെന്നില്ല. പേജ് റാങ്കില്‍ മറ്റൊരു പരിഗണനാക്രമമാണ് അവലംബിക്കുന്നത്. ഇതിന് ഒരു വ്യക്തിയെ ഉദാഹരണമായെടുക്കാം. അയാള്‍ പ്രാധാന്യമുള്ള വ്യക്തിയാണോ അല്ലെങ്കില്‍ പ്രാധാന്യം നല്‍കേണ്ട വ്യക്തിയാണോ എന്നറിയാനുള്ള എളുപ്പമാര്‍ഗ്ഗം അയാള്‍ ആരെയൊക്കെയുമായി ബന്ധപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ്. പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ടു ബന്ധപ്പെടുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ആളായിരിക്കും എന്ന് സാമാന്യ നിഗമനത്തില്‍ എത്താം. ഏതാണ്ട് ഇതേമാര്‍ഗ്ഗമാണ് വെബ്പേജുകളുടെ പ്രാധാന്യം നിര്‍ണ്ണയിക്കാന്‍ ഗൂഗിളും ചെയ്യുന്നത്. സൈറ്റില്‍ ഏതൊക്കെ സൈറ്റുകളിലേക്ക് ലിങ്കുണ്ട് എന്നതുമായി ബന്ധപ്പെട്ടാണ് ഇത് നിര്‍ണ്ണയിക്കുന്നത്. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക് ലിങ്കുള്ള ഒരു സൈറ്റ് പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാം. അതുമാത്രം പോരാ, ആ സൈറ്റിലേക്കുള്ള ലിങ്കുകളും നോക്കണം. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഖലകളെ കൂട്ടുപിടിക്കുന്നു. അതോടൊപ്പം സൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുക്കും. അതിസങ്കീര്‍ണ്ണമായ ഗണിത സമീകരണമുപയോഗിച്ചാണ് പ്രധാനപ്പെട്ട സൈറ്റ് ഏതെന്ന് നിശ്ചയിക്കുന്നത്.

ഈ രീതിയില്‍ നമ്മുടെ ഇംഗിതത്തിനൊത്ത് റിസള്‍ട്ട് തരുന്ന ഗൂഗിള്‍ സെര്‍ച്ചിന്റെ പരമാവധി പ്രയോജനം ലഭ്യമാക്കാനും കൂടുതല്‍ ഫലപ്രദമാക്കാനും ആവശ്യമായ ചില കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാനായി നിര്‍ദ്ദേശിക്കുകയാണ്. ഇത്തരം ട്രിക്കുകളുപയോഗിച്ച് നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് കൂടുതല്‍ കൃത്യതയുള്ളതാക്കാനും സൌകര്യപ്രദമാക്കാനും സാധിക്കുന്നു.

1. പ്രത്യേക വെബ്സൈറ്റ് ലഭ്യമാക്കാന്‍ വേണ്ടി സെര്‍ച്ച് ചെയ്യുമ്പോള്‍ 'site :' എന്ന പദം ഉപയോഗിക്കുക. ഉദാഹരണമായി കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ലഭ്യമാക്കാന്‍ 'site : calicut university' എന്ന കീവേര്‍ഡ് നല്‍കുക.

2. സ്പെല്ലിംഗ് പരിശോധനക്ക് ഗൂഗിള്‍ ഉപയോഗിക്കാം. സെര്‍ച്ച് സമയത്ത് കീവേര്‍ഡില്‍ നിങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന അക്ഷരത്തെറ്റുകള്‍ ഗൂഗിള്‍ ശരിയാക്കിത്തരുന്നതാണ്.

3. ഗൂഗിള്‍ സെര്‍ച്ച് ബോക്സ് കാല്‍ക്കുലേറ്ററായി ഉപയോഗിക്കാനാവും. ഉദാഹരണമായി 8+6+7+8 എന്ന് നല്‍കിയാല്‍ ഉടനെ കൃത്യമായ റിസള്‍ട്ട്് ലഭിക്കുന്നു.

4. ലോകത്തെവിടെയുമുള്ള സമയമറിയാന്‍ ഗൂഗിളിന്റെ സെര്‍ച്ച് ബോക്സ് ഉപയോഗിക്കാം. ഉദാഹരണമായി time saudi arabia എന്ന് ടൈപ് ചെയ്താല്‍ അപ്പോഴത്തെ സൌദി സമയം ലഭിക്കും.

5. പണമിടപാട് നടത്തുന്നവര്‍ക്ക് നിലവിലെ എക്സ്ചേഞ്ച് റേറ്റ് അറിയാനും ഗൂഗിളിനെ ആശ്രയിക്കാം. ഉദാഹരണത്തിന് 1000 indian rupees in us dollar എന്ന് സെര്‍ച്ച് ബോക്സില്‍ ടൈപ് ചെയ്താല്‍ ഉടനെ ഫലം ലഭിക്കുകയായി.

6. സെര്‍ച്ചിന് നല്‍കേണ്ട കീവേര്‍ഡ് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ 'OR' ഉപയോഗിക്കുക.

7. സെര്‍ച്ച് സമയത്ത് നിങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കാനായി ആവശ്യമനുസരിച്ച് പദങ്ങള്‍ ഉപയോഗിക്കുക. ഇതുമുഖേന സെര്‍ച്ച് റിസള്‍ട്ടിലെ സ്ഥൂലത കുറക്കാനാവും. ഉദാഹരണമായി കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബി.എ. രണ്ടാം വര്‍ഷം പരീക്ഷാ റിസള്‍ട്ട് അറിയാനായി site: calicut university ^ 2nd year BA Engilsh examination result എന്ന് ടൈപ് ചെയ്തു നോക്കുക.

8. പ്രത്യേകം ഫോര്‍മാറ്റുകളിലെ ഫയലുകള്‍ക്കായി സെര്‍ച്ച് ചെയ്യുമ്പോള്‍ ഫോര്‍മാര്‍റ്റിന്റെ പേര് കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പുകവലി വിരുദ്ധ കാംപയിന് വേണ്ടി ഒരു പ്രസന്റേഷന്‍ പ്രോഗ്രാമിന് വേണ്ടിയുള്ള സെര്‍ച്ചിംഗില്‍ file type :.ppt Anti^smoking Campaign എന്ന രീതിയില്‍ സെര്‍ച്ച് ചെയ്തുനോക്കുക.

9. ഏതെങ്കിലും പ്രത്യേക കാലത്തെ വിവരങ്ങള്‍ മാത്രം ലഭ്യമാക്കാനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. ഉദാഹരണംഃ Olympics 1950..1960

10. ആരുടെയെങ്കിലും ഇ-മെയില്‍ ഐ.ഡിയോ ടെലിഫോണ്‍ നമ്പറോ വേണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുനോക്കൂ. അതുപോലെ പോസ്റ്റ് ഓഫീസീന്റെ പിന്‍കോഡ് നമ്പര്‍ വെച്ച് 'india pincode 676519' ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കു.
*****

വെബ് കൌതുകങ്ങള്‍

ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്നത് ആളുകളുടെ വ്യക്തിപരമായ ശ്രേയസ്സിനും സമൂഹത്തിന്റെ മൊത്തത്തിലുള്ള നന്മക്കും ആവശ്യമാണ്. എന്നിരിക്കിലും അത്തരം കാര്യങ്ങള്‍ വെറും ഉപദേശങ്ങള്‍ വഴിയോ നിയമം മുലമോ അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് ഉദ്ദേശിക്കുന്ന ഫലം ചെയ്തില്ലെന്നു വരാം. എന്നാല്‍ ജനങ്ങള്‍ക്ക് ആരുടെയും നിര്‍ബന്ധം കൂടാതെ സ്വയം ചെയ്യണമെന്ന ഒരു തോന്നലുണ്ടാക്കാന്‍ കഴിഞ്ഞാല്‍ സംഗതി വന്‍ വിജയമായിത്തീരും. ഉദാഹരണത്തിന് www.thefuntheory.com എന്ന സൈറ്റിലെ http://www.thefuntheory.com/?q=expriment/pianotrappan എന്ന ലിങ്കില്‍ കയറി നോക്കൂ. ഒരു കോണിപ്പടി പിയാനോ കീബോര്‍ഡ് പോലെ ഡിസൈന്‍ ചെയ്തിരിക്കുന്നത് കാണാം. അതില്‍ കൂടി നടന്നു കയറുമ്പോള്‍ ഓരോ കാല്‍വെപുകള്‍ക്കുമനുസരിച്ച് മൃദുലമായ പിയാനോ സംഗീതമുയരും. ബഹുനില കെട്ടിടങ്ങളിലും ഷോപ്പിംഗ് മാളുകളിലുമെല്ലാം ഇത്തരം സ്റ്റെയര്‍ കെയിസുകള്‍ ലിഫ്റ്റുകള്‍ക്കും എലിവേറ്ററുകള്‍ക്കും പുറമെ സ്ഥാപിച്ചാല്‍ ആളുകളില്‍ നല്ലൊരു വിഭാഗം ഈ പാട്ടു കോണി ഉപയോഗിക്കാനല്ലേ ഇഷ്ടപ്പെടുക. 'സ്റ്റെയര്‍ കെയിസുകള്‍ ഉപയോഗിക്കൂ, ആരോഗ്യം നാക്കൂ' എന്ന ബോര്‍ഡ് സ്ഥാപിക്കുതിലും ഫലപ്രദമാകില്ലേ ഈ ടെക്നിക്. ഇതുപോലെ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ജനങ്ങളെ തമാശയിലൂടെ പ്രേരിപ്പിക്കാനുള്ള നിരവധി ആശയങ്ങള്‍ സൈറ്റില്‍ കാണാം. റോഡിലെ അമിത വേഗത നിയന്ത്രിക്കാനുള്ള രസകരമായ 'സ്പീഡ് ക്യാമറ ലോട്ടറി' സംവിധാനമാണ് ഇടക്കിടെ അപ്ഡേറ്റു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൈറ്റിലെ ഏറ്റവും പുതിയ ഇനം.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

ഒരു നുറുങ്ങ്
http://haroonp.blogspot.com/

നട്ടെല്ലിന് ക്ഷതമേറ്റ് നാല് വര്‍ഷത്തിലേറെയായി കിടപ്പിലായ കണ്ണൂര്‍ കൊടപ്പറമ്പ് സ്വദേശി പി. ഹാറൂനാണ് ബ്ലോഗര്‍. വീല്‍ ചെയറിന്റെ കൂട്ടുമായി ഹാറൂണ്‍ ബ്ലോഗെഴുതുന്നു. 'ജീവിക്കാന്‍ കൊതിയോടെ...' എന്ന കരളലിയിക്കുന്ന കഥയാണ് ഏറ്റവും പുതിയ പോസ്റ്റ്. സ്വന്തം കഥയല്ല, വര്‍ഷങ്ങള്‍ക്കുമുമ്പ് മസ്ക്കുലര്‍ ഡിസ്റ്റരോഫി എന്ന രോഗത്തിന് അടിപ്പെട്ട് പൂര്‍ണ്ണമായും തളര്‍ന്നുപോയ കോട്ടയത്തുകാരനായ രാജേഷ് എന്ന യുവാവിന്റെ കഥ. പാലിയേറ്റീവ് വളന്റിയര്‍ നല്‍കിയ ടെലിഫോണ്‍ നമ്പറിലൂടെ തുടക്കമിട്ട സൌഹൃദ ബന്ധം. അത് ആത്മ ബന്ധമായി വളര്‍ന്നു. ഇപ്പോഴിതാ രാജേഷിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തിയിരിക്കുന്നുവത്രെ, മിനി. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെ. 'ഈ കാര്യത്തില്‍ ഒരു ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ...' ഉതാണ് ബ്ലോഗര്‍ ചോദിക്കുന്നത്. സ്വന്തം അവശത മറന്ന് സുഹൃത്തിനു വേണ്ടി സഹായാഭ്യര്‍ഥന നടത്തുന്ന ഹാറൂന്റെ ഈ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

തിര
http://subairnelliyote.blogspot.com/

ഖത്തറില്‍ ജോലി ചെയ്യുന്ന കുറ്റ്യാടി ചെറിയകുമ്പളം സ്വദേശി സുബൈറിന്റെ ബ്ലോഗാണ് തിര. തിരയെ സ്നേഹത്തോടെ നോക്കിയാല്‍ തോന്നും കടല്‍ സ്നേഹമാണെന്ന്.. ദു:ഖത്തോടെ നോക്കിയാല്‍ തോന്നും കടല്‍ ശോകമാണെന്ന്.. കോപത്തോടെ നോക്കിയാല്‍ തോന്നും കടല്‍ ക്ഷോഭിക്കുന്നുവെന്ന്... ശാന്തതയോടെ നോക്കിയാല്‍ തോന്നും കടല്‍ സമാധാനത്തിന്റെ പ്രതീകമാണെന്ന്... ആര്‍ക്കും എന്നെ എങ്ങനെ വേണമെങ്കിലും നോക്കിക്കാണാം. അതാണ് തിര. 2010 മാര്‍ച്ചില്‍ തുടങ്ങിയ ബ്ലോഗില്‍ പോസ്റ്റുകള്‍ കുറവാണ്. നല്ല പോസ്റ്റുകള്‍ വരട്ടെ സുബൈല്‍. ബ്ലോഗിന് ധാരാളം സന്ദര്‍ശകരുണ്ടായിക്കൊള്ളും. ആശംസകള്‍.

മിന്നാമിനുങ്ങ്
http://smileysdigital.blogspot.com/

മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ അസിമോന്റെ ബ്ലോഗ്. കുവൈത്തില്‍ ജോലി ചെയ്യുന്നു. ഫോട്ടോഗ്രാഫി, കഥ, കവിത, ലൊക്കേഷന്‍ ന്യൂസ്, പാട്ട് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി ബ്ലോഗ് പോസ്റ്റുകള്‍ വേര്‍തിരിച്ചിരിക്കുന്നു. ഉള്ളടക്കത്തിന്റെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണെങ്കിലും ഒതുക്കമില്ലാത്ത പേജ് ലേഔട്ട് ബ്ലോഗിന്റെ എടുത്തുപറയത്തക്ക ന്യൂനത തന്നെയാണ്. ഗ്രാഫിക്സുകള്‍ കഴിയുന്നതും ഒഴിവാക്കുക. പ്രവാസ ജീവിതം ഒരു മെഴുകുതിരി പോലെയാണെന്നാണ് ബ്ലോഗറുടെ കാഴ്ചപ്പാട്. മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കുന്നതോടൊപ്പം അത് തനിയെ ഉരുകിത്തീരുന്നു. അസിമോനില്‍ നിന്ന് കൂടുതല്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

തൃശãൂര്‍ വിശേഷങ്ങള്‍
http://thrissurviseshangal.blogspot.com/

പ്രയാണത്തിനിടയിലെ ചില ഏടുകളായിട്ട് മാത്രം തൃശãൂര്‍ വിശേഷങ്ങളെ കണക്കാക്കിയാല്‍ മതി. ജിദ്ദയില്‍ ജോലി ചെയ്യുന്ന രജിറാം തയ്യിലാണ് ബ്ലോഗര്‍. ബാല്യം മുതല്‍ നെട്ടോട്ടത്തിലായിരുന്നുവത്രെ. അധ്യാപകനായ അച്ഛന്റെ ജോലി സ്ഥലങ്ങളിലൂടെ. നിളാതീരത്തെ ചൊരി മണലില്‍ ഹരിശ്രീ കുറിച്ച്... തിരൂര്‍ കൂട്ടായിയില്‍. തിരുനാവായ നാവാമുകുന്ദാ ഹൈസ്കൂളില്‍, തൃശãൂരില്‍, മദിരാശിയില്‍, മുംബൈയില്‍, ദമ്മാമില്‍... പ്രയാണത്തിനിടെ ഒരുപാട് അനുഭവങ്ങള്‍.

പ്രണയ തൂവലുകള്‍
http://sabibava.blogspot.com/

കവിതകള്‍ക്കാണ് പ്രാമുഖ്യമെങ്കിലും കഥകളും ലേഖനങ്ങളും ബ്ലോഗിലുണ്ട്. 'പൊളിഞ്ഞുവീണ പളുങ്കുമണികള്‍' എന്ന കവിതയാണ് ഏറ്റവും പുതിയ പോസ്റ്റ്. കവിതകള്‍ സാമാന്യ നിലവാരം പുലര്‍ത്തുന്നു. പേജ് ലേഔട്ട് ഒട്ടും ആകര്‍ഷകമല്ലെന്നറിയിക്കട്ടെ. മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയായ സാബിറ സിദ്ദീഖാണ് ബ്ലോഗിണി. പതിനാറ് വര്‍ഷമായി സൌദിയിലാണ് താമസം. ദിനപത്രങ്ങളിലും ഇന്റര്‍നെറ്റ് മാഗസിനുകളിലുമായി തുടക്കമിട്ട എഴുത്ത് ഇപ്പോള്‍ ബ്ലോഗിലെത്തി വളരുകയാണ്. ഇനിയും ധാരാളം എഴുതുക. ബ്ലോഗിന് ഒരുപാട് സന്ദര്‍ശകരെ ലഭിച്ചുകൊള്ളും.

വി.കെ. അബ്ദു
vkabdu@gmail.com നേരുന്നു.
====================

Sunday, May 16, 2010

ഇന്‍ഫോമാധ്യമം (445) - 10/05/2010




ഹാക്കിംഗ്: താല്പര്യക്കൂടുതല്‍ കുട്ടികള്‍ക്ക്

പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള സൈറ്റുകളില്‍ നിന്ന് ചൈനീസ് ഇന്റര്‍നെറ്റ് നുഴഞ്ഞുകയറ്റക്കാര്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി സേനാംഗങ്ങള്‍ക്ക് മുറിയിപ്പ് നല്‍കിക്കഴിഞ്ഞു. സുരക്ഷാനയം വഴി ഏതുതലത്തിലുള്ള സൈബര്‍ ആക്രമണവും തടയാന്‍ പ്രതിരോധസേനയുടെ എല്ലാതലത്തിലും
നടപടിയുണ്ടെങ്കിലും ഇതിലെ പിഴവുകള്‍ കണ്ടെത്തി പഴുതുകള്‍ അടക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. അടുത്തകാലത്തെ ചില സംഭവങ്ങള്‍ ഇത്തരം സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇന്ത്യയില്‍ 'എത്തിക്കല്‍ ഹാക്കര്‍'മാര്‍ വേണ്ടത്ര ഇല്ലെന്നാണ് സൈബര്‍ സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാക്കിംഗ് വിദഗ്ദ്ധന്‍ അങ്കിദ് ഫാദിയയുടെ അഭിപ്രായം. ഇവരുടെ ദൌര്‍ലഭ്യം രാജ്യത്തിനു തന്നെ ഭീഷണിയാവുന്ന നിലയിലേക്ക് പോകുന്ന കാലവും വിദൂരമല്ല. നാസ്കോമിന്റെ സര്‍വ്വേ പ്രകാരം സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാപാളിച്ചകള്‍ പരിഹരിക്കാന്‍ മതിയായ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള വിദഗ്ദ്ധരായ സെക്യൂരിറ്റി പ്രൊഫഷണലുകളെ ലഭിക്കാത്തത് വലിയ തലവേദനയാകുമെന്നും മുറിയിപ്പുകള്‍ വന്നുകഴിഞ്ഞു. വമ്പന്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ആവശ്യമായ 'എത്തിക്കല്‍ ഹാക്കര്‍'മാരെ പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഈയൊരു സാഹചര്യം പ്രയോജനപ്പെടുത്താന്‍ ഈ രംഗത്ത് താല്പര്യമുള്ളവര്‍ തുനിഞ്ഞിറങ്ങേണ്ട സമയമാണിത്.

ഇന്റര്‍നെറ്റിലൂടെയും ഇതര നെറ്റ്വര്‍ക്കുകളിലൂടെയും അനുവാദമില്ലാതെ മറ്റുള്ളവരുടെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന വിദ്യ ഫലവത്തായി ഏറെയും പ്രയോജനപ്പെടുത്തുത് കുട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം തന്നെ പതിനാറുകാരന്‍ തന്റെ ഫെയ്സ്ബുക്ക് അക്കൌണ്ട് ഹാക്ക്ചെയ്ത് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്തതിന് അമ്മക്കെതിരെ കേസ്സും കൊടുത്തു. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമറിയുതിനിടയില്‍ ബ്രിട്ടണില്‍ നന്നട സര്‍വ്വേ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. അതില്‍ പങ്കെടുത്ത 26 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ഹാക്കിംഗ് നടത്താന്‍ ശ്രമിച്ചവരാണത്രെ. കൂട്ടുകാരുടെ ഫെയ്സ്ബുക്ക്, ഇമെയില്‍ അക്കൌണ്ടുകളില്‍ ഒളിഞ്ഞുനോക്കാനാണ് പലരും ശ്രമം നടത്തിയത്. തങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് 78 ശതമാനം കുട്ടികള്‍ ഈ ശ്രമത്തിന് മുതിര്‍ന്നത്. പൊലീസും ഐ.ടി രംഗത്തെ സെക്യൂരിറ്റി കമ്പനിയും നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങളൊക്കെ വെളിപ്പെട്ടത്.

19 വയസ്സിനു താഴെയുള്ള 1150 കുട്ടികളാണ് സര്‍വ്വേയുമായി സഹകരിച്ചത്. സ്വന്തം കമ്പ്യുട്ടറോ സ്കൂളിലെ കമ്പ്യൂട്ടറോ ഉപയോഗപ്പെടുത്തിയാണ് 50 ശതമാനം കുട്ടികളും അനധികൃത നുഴഞ്ഞുകയറ്റം നടത്തുത്. ഭൂരിഭാഗവും വെറുതെ ഒരു രസത്തിനു വേണ്ടിയാണ് ഇതില്‍ മുഴുകിയതെങ്കില്‍ ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് അന്യരുടെ വിവരങ്ങള്‍ മോഷ്ടിച്ചത്. അഞ്ചു ശതമാനം പേര്‍ ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയായി ഹാക്കിംഗിനെയും ക്രാക്കിംഗിനെയും കണ്ടുവെങ്കില്‍ ഇരുപത് ശതമാനം കുട്ടികള്‍ ഇതിനെ സമീപിച്ചത് പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ്. കുട്ടികളില്‍ കുറ്റവാസന വളര്‍ത്തുന്ന ഹാക്കിംഗ് ഭ്രമം നിരുല്‍സാഹപ്പെടുത്തി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ മുന്നോട്ടുപോകാനുള്ള വഴി പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരുമാണ്. എങ്കിലും സൈബര്‍ സുരക്ഷാരംഗത്തെ ജോലിസാധ്യത മുതലാക്കാനും രാജ്യരക്ഷ മുന്‍നിര്‍ത്തി പ്രതിരോധതന്ത്രങ്ങള്‍ മെനയാനും 'എത്തിക്കല്‍ ഹാക്കിംഗ് ' പോലെയുള്ള കോഴ്സുകളിലൂടെ പുതുതലമുറയെ സജ്ജമാക്കാനും അധികൃതര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ടി.വി സിജു
tvsiju@gmail.com
*****

ഫ്ലോപ്പി ഡിസ്ക്ക് ഇനി ചരിത്രം

ഫ്ലോപ്പി ഡിസ്ക്കുകളുടെ കാലം ഔദ്യോഗികമായി അവസാനിച്ചു. ഈ രംഗത്ത് അവശേഷിച്ച അവസാനത്തെ കണ്ണിയായ വ്യവസായ ഭീമന്‍ 'സോണി' കോര്‍പ്പറേഷന്‍ ഏപ്രില്‍ 24ന് ഔദ്യോഗികമായി ഫ്ലോപ്പി നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കയാണ്. ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ 3.5 ഇഞ്ച് ഫ്ലോപ്പി ഡിസ്ക്കിന്റെ വിപണനം 2011 മാര്‍ച്ച് മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കുമെന്നാണ് സോണിയുടെ ഔദ്യോഗിക പ്രഖ്യാപനം. ഫ്ലോപ്പിയുടെ വിപണനത്തില്‍ എഴുപത് ശതമാനം കൈയ്യടക്കി വച്ചിരുന്ന സോണി നിലവിലെ സ്റ്റോക്ക് തീര്‍ക്കാനുള്ള ശ്രമമാണ് ഇനി നടത്തുക.

1971-ല്‍ ഐ.ബി.എം കമ്പനിയാണ് ഫ്ലോപ്പി ഡിസ്ക്ക് എന്ന ആശയവുമായി മുന്നോട്ടുവന്നത്. ആദ്യം വിപണിയിലെത്തിയത് 8 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്ക്കുകളായിരുന്നു. 1982-ലാണ് ഇതിന്റെ വലിപ്പം 3.5 ആയി ചുരുങ്ങിയത്. ഈ സമയത്ത് ഇതിന്റെ സംഭരണ ശേഷി വെറും 280 കിലോബയ്റ്റായിരുന്നു. പിന്നീട് 1998-99 ആയപ്പോഴേക്കും 200 മെഗാബയ്റ്റ് സംഭരണശേഷിയുള്ള ഡിസ്ക്കുകളെത്തി. സൌത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ ഇതറിയപ്പെടുന്നത് 'സ്റ്റിഫ്ഫീസ്' എന്ന പേരിലാണ്.

ഏതാനും വര്‍ഷങ്ങളായി സേവനമവസാനിപ്പിച്ച് ഏറെക്കുറെ പിന്‍മാറിയ ഫ്ലോപ്പികള്‍ക്ക് ഐ.ടി രംഗത്ത് അവഗണിക്കാനാവാത്ത സ്ഥാനം തന്നെയുണ്ട്. രണ്ട് ദശകത്തോളം കമ്പ്യൂട്ടറുകള്‍ തമ്മില്‍ ഫയലുകള്‍ കൈമാറ്റം ചെയ്യാനും സേവ് ചെയ്യാനുമുള്ള മുഖ്യ ഉപാധിയായിരുന്നു ഫ്ലോപ്പി. അതിനാല്‍ തന്നെ ഫയല്‍ സേവ് ചെയ്യുന്നതിന്റെ ചിഹ്നമായി ഫ്ലോപ്പിയുടെ ചിത്രം വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. കമ്പ്യൂട്ടര്‍ മേഖലയില്‍ ഫ്ലോപ്പിയുടെ സ്ഥാനമെന്താണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. സി.ഡി, ഡി.വി.ഡി, യു.എസ്.ബി ഫ്ലാഷ് ഡ്രൈവ് തുടങ്ങിയ സ്റ്റോറേജ് മാധ്യമങ്ങളുടെ തള്ളിക്കേറ്റമാണ് ഫ്ലോപ്പി ഡിസ്ക്കുകള്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. അടുത്ത വര്‍ഷമാണ് വിപണനം ഔദ്യോഗികമായി അവസാനിക്കുന്നതെങ്കിലും 1998-ല്‍ തന്നെ ഫ്ലോപ്പിയുടെ മരണമണി മുഴങ്ങിത്തുടങ്ങിയിരുന്നു. ആ വര്‍ഷം ആപ്പിള്‍ കമ്പനി പുറത്തിറക്കിയ 'ജി.3 മാക്' കമ്പ്യൂട്ടറില്‍ ഫ്ലോപ്പി ഡ്രൈവ് ഉള്‍പ്പെടുത്താതെയാണ് വിപണിയിലെത്തിയത്. 2003-ല്‍ കമ്പനിയും ഇതേ തീരുമാനം നടപ്പാക്കിയതോടെ ഫ്ലോപ്പിയുടെ കാലം അവസാനിച്ചുവരികയായിരുന്നു.

അതേസമയം ഇന്ത്യയിലും ജപ്പാനിലുമൊക്കെ ധാരാളം കമ്പ്യൂട്ടറുകളില്‍ ഇപ്പോഴും ഫ്ലോപ്പി ഡിസ്ക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വസ്തുത. സോണിയുടെ കണക്ക് പ്രകാരം ജപ്പാനില്‍ മാത്രം കഴിഞ്ഞ വര്‍ഷം രണ്ട് കോടിയിലധികം ഫ്ലോപ്പികള്‍ വിറ്റഴിഞ്ഞുവത്രെ. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അവസാനത്തെ ഓര്‍ഡര്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നുവെന്നും സോണി അറിയിക്കുന്നു. ഫ്ലോപ്പി ഡിസ്ക്ക് എന്താണെന്ന് പോലും അറിയാത്ത തലമുറയാണ് ഇനി വരാന്‍ പോകുന്നത്.

നബീല്‍ ബെദയില്‍
nabeelvk@gmail.com
*****

വെബ് കൌതുകങ്ങള്‍

ലോകസഞ്ചാരം നെറ്റിലൂടെ

കാശുമുടക്കില്ലാതെ ഒരു ലോകസഞ്ചാരം നടത്തിയാലോ? സംഗതി വളരെ എളുപ്പമാണ്. http://www.earthtv.com/en എന്ന സൈറ്റില്‍ കയറി നമുക്കൊരു വിര്‍ച്ച്വല്‍ ടൂര്‍ നടത്തിക്കളയാം. അഞ്ചു വന്‍കരകളില്‍ സ്ഥാപിച്ചിട്ടുള്ള എഴുപതോളം വീഡിയോ ക്യാമറകള്‍ ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും അയക്കുന്ന ചിത്രങ്ങളുടെ സഹായത്തോടെ ലോകത്തിന്റെ മുക്കുമൂലകളിലൂടെ നമുക്ക് അതിവേഗത്തില്‍ 'സഞ്ചരിച്ചു'കൊണ്ടിരിക്കാം. ഏതു വന്‍കരയിലാണ് പോകേണ്ടതെന്നുവെച്ചാല്‍ സൈറ്റിന്റെ മുഖപ്പേജില്‍ വലതു ഭാഗത്തു കാണുന്ന ലീസ്റ്റില്‍ നോക്കി ക്ലിക്ക് ചെയ്താല്‍ മതി. പ്രധാന നഗരങ്ങളുടെ ഇനം തിരിച്ചുള്ള ലീസ്റ്റാാണ് ആവശ്യമെങ്കില്‍ വെബ്പേജിന്റെ താഴേക്കു സ്ക്രോള്‍ ചെയ്താല്‍ അതും ലഭ്യമാണ്. അവിടെ ക്ലിക് ചെയ്തുകൊണ്ടോ സ്ലൈഡറുകളുപയോഗിച്ചുകൊണ്ടോ പടിപടിയായി മുന്നേറി ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൃത്യമായി എത്തിച്ചേരാം. ഒറ്റ വ്യൂവില്‍ ദൃശ്യങ്ങള്‍ കാണുന്നതിനു പകരം ക്യാമറക്കണ്ണുകള്‍ വിവിധ ദിശകളിലേക്കു തിരിച്ചുകൊണ്ടും കാഴ്ചകള്‍ കാണാനുള്ള സംവിധാനമുണ്ട്. ചിത്രങ്ങള്‍ വ്യക്തവും മിഴിവുറ്റവയുമായിരിക്കും. ഓരോ സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള വിവരണങ്ങളും മാപ്പുകളും പ്രാദേശിക കാലാവസ്ഥാ റിപ്പോര്‍ട്ടുകളും ഒപ്പം ലഭ്യമാണ്. ഇമ്പമേറിയ സംഗീതത്തിണെന്റ അകമ്പടിയോടുകൂടിയാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയെന്നത് സൈറ്റിലൂടെയുള്ള സഞ്ചാരത്തെ കൂടുതല്‍ രസകരമാക്കുന്നു.

പി.കെ.എ. റഷീദ്
raizlamaryam@hotmail.com
===============



Monday, May 03, 2010

ഇന്‍ഫോമാധ്യമം (444) - 03/05/2010



അശ്ലീലവൈറസ്
പണത്തിനായി ഉപയോക്താക്കളെ ഭീഷണിപ്പെടുത്തുന്നു!

ഭീഷണിപ്പെടുത്തി പണംപിടുങ്ങുന്ന അശ്ലീല വൈറസ് രംഗത്ത്. ജപ്പാനിലും യൂറോപ്പിലുമാണ് പുതിയ വൈറസ് ആക്രമണ ഭീഷണി നിലവിലുള്ളത്. രണ്ടിടത്തും ഭീഷണിയുടെ സ്വരത്തില്‍ വ്യത്യാസമുണ്ട്. ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ നിന്നാണ് ഇത് നെറ്റ് ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെത്തുന്നത്. ജപ്പാനീസ് ട്രോജന്‍ ദശലക്ഷക്കിന് കമ്പ്യൂട്ടറുകളെ ഇതിനകം ബാധിച്ചുകഴിഞ്ഞു. 'വിന്നി' എന്ന ഫയല്‍ ഷെയറിംഗ് സര്‍വ്വീസ് ഉപയോഗിച്ചവര്‍ക്കാണ് ഉപദ്രവം ഏറെയുണ്ടായത്. ഇതുപയോഗിച്ച് 'ഹെന്റായ് ജനര്‍' എന്ന ഗെയിമിന്റെ അനധികൃത കോപ്പി നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തവര്‍ ഈ അശ്ലീലവൈറസിന്റെ കെണിയിലകപ്പെട്ടു. ആദ്യഘട്ടത്തില്‍ തന്നെ ഒറ്റയടിക്ക് 5500 പേരെയെങ്കിലും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ജപ്പാനിലെ വെബ് സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് മൈക്രോ കമ്പനി നല്‍കുന്ന സൂചന.

ഗെയിം ഡൌണ്‍ലോഡ് ചെയ്യാന്‍ ചില വ്യക്തിഗത വിവരങ്ങള്‍ വെബ്സൈറ്റുകള്‍ ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ ഡൌണ്‍ലോഡ് ആകുന്നതോടൊപ്പം ഈ വൈറസും സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറുന്നു. കോപ്പിറൈറ്റ് ഇല്ലാത്ത ഗെയിം ഉപയോഗിക്കാനായി തുനിയുമ്പോള്‍ തന്നെ സ്ക്രീനില്‍ ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടും. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി 1500 യെന്‍ അടക്കണമെന്നാകും സന്ദേശം. ഇല്ലെങ്കില്‍ നേരത്തെ നല്‍കിയ വിവരങ്ങളിലൂടെ നെറ്റ് ഉപയോക്താക്കളുടെ വെബ് ഹിസ്റ്ററി വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിയായി. മാന്യന്‍മാരുടെ വെബിലൂടെയുള്ള സഞ്ചാരം അശ്ലീലം തേടിയുള്ളതാണ്െ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പലരും ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കും.

ജപ്പാനില്‍ ഇതാണ് രീതിയെങ്കില്‍ യൂറോപ്പില്‍ മറ്റൊരു പതിപ്പാണ്. ഭീഷണിയില്‍ ചില മാറ്റങ്ങളുണ്ട്. ഐ.സി.സി.പി എന്ന പേരില്‍ അറിയപ്പെടുന്ന കോപ്പിറൈറ്റ് ഫൌണ്ടേഷന്റെ പേരിലാണ് ഇവിടെ ഭീഷണി. ക്രെഡിറ്റ് കാര്‍ഡ് മുഖേന 400 അമേരിക്കന്‍ ഡോളര്‍ പിഴയടക്കാന്‍ ഉപയോക്താവിനോട് ആവശ്യപ്പെടുന്നു. പൈസ ഒടുക്കിയില്ലെങ്കില്‍ ചെലവേറിയ കോടതി വ്യവഹാരത്തെയും തുടര്‍ന്നുണ്ടാകുന്ന ജയില്‍വാസത്തെയും കുറിച്ചായിരിക്കും ഓര്‍മ്മപ്പെടുത്തല്‍. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ കൊടുത്താലോ അവര്‍ക്കാവശ്യമായ തുക എടുത്തശേഷം കാര്‍ഡിലെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും പ്രത്യക്ഷപ്പെട്ടേക്കാം. അത് ഒട്ടും ഗൌനിക്കാതെ ഉടന്‍ തന്നെ നല്ലൊരു ആന്റിമാല്‍വെയര്‍ സ്കാനറിന്റെ സഹായം തേടുതാണ് ഉചിതം. സ്കാനിംഗിലൂടെ വൈറസ്ബാധ ഒഴിവാക്കി കമ്പട്ടറിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക.
ടി.വി സിജു
tvsiju@gmail.com
*****

അറബിക് ഇ-ലൈബ്രറി

അമൂല്യമായ അനേകം ഗ്രന്ഥങ്ങള്‍ അറബി ഭാഷ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അറബി ഭാഷയിലെ മികച്ച ചരിത്ര ഗ്രന്ഥങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനം, ഹദീസ്, സാഹിത്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ നമുക്കു മുമ്പാകെ അവതരിപ്പിക്കുകയാണ് www.shamela.ws എന്ന വെബ്സൈറ്റ്. .pdf, .rar തുടങ്ങിയ ഫോര്‍മാറ്റുകളില്‍ ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. വിവിധ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഗ്രന്ഥകര്‍ത്താക്കളെയും പറ്റിയുള്ള വിശദമായ പഠനം സൈറ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. പേര് അന്വര്‍ത്ഥമാക്കും വിധം സമ്പൂര്‍ണ്ണ ഇ^ലൈബ്രറി തന്നെയാണ് ഈ വെബ്സൈറ്റ്.

മറ്റൊരു ഓണ്‍ലൈന്‍ അറബിക് ലൈബ്രറിയാണ് www.almaktaba.com എന്ന വെബ് സൈറ്റ്.വിവിധ വിഷയങ്ങളിളെ അനേകം ഗ്രന്ഥങ്ങള്‍ സൈറ്റില്‍ നിന്ന് അനായാസം ലഭ്യമാകുന്നു.അറബിക് ഗ്രന്ഥങ്ങളുടെ മറ്റൊരു കലവറയാണ് www.almeshkat.net. സൈറ്റിന്റെ ഹോംപേജില്‍ കാണുന്ന അല്‍മക്തബ എന്ന ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ലൈബ്രറി വിഭാഗത്തില്‍ എത്തിപ്പെടാം. നമുക്കാവശ്യമുള്ള കൃതികള്‍ .doc, .pdf ഫോര്‍മാറ്റുകളില്‍ ഡൌണ്‍ലോഡ് ചെയ്യാമെന്നതാണ് സെറ്റിന്റെ പ്രത്യേകത. ഇ^ബുക്സിന് പുറമെ അറബിക് ഓഡിയോ ലൈബ്രറി കൂടി സൌജന്യമായി ലഭ്യമാക്കാവുന്ന വെബ്സൈറ്റാണ് www.saaid.net. ഖുര്‍ആന്‍, ഹദീസ്, പ്രഭാഷണങ്ങള്‍ തുടങ്ങിയവ ഓഡിയോ ഫയല്‍ രൂപത്തില്‍ ലൈബ്രറിയില്‍ ഇടം പിടിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളിലെ ആകര്‍ഷങ്ങളായ ഫ്ളാഷ് കാര്‍ഡുകളാണ് സൈറ്റിന്റെ മറ്റൊരു സവിശേഷത. ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അറബ് ലോകത്തെ പ്രശസ്തമായ സൈറ്റുകളിലേക്ക് ലിങ്കുകള്‍ നല്‍കിയിരിക്കുന്നത് ഏറെ പ്രയോജനകരമാണ്. ഏറ്റവും പുതിയ പുസ്തങ്ങള്‍, സ്ത്രീകള്‍ക്കു മാത്രം, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, പ്രവാചക കഥകള്‍, ലേഖനങ്ങള്‍ തുടങ്ങിയ ശീര്‍ഷകങ്ങളാല്‍ സമ്പമായ ഈ വെബ്സൈറ്റ് വിജ്ഞാന കുതുകികള്‍ക്ക് മുതല്‍കൂട്ടാവുമെന്നതില്‍ സംശയമില്ല.

ഹാരിസ് വാണിമേല്‍
www.itarabic.blogspot.com
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

ഒഴിഞ്ഞ കുടം
http://sinusinumusthafa.blogspot.com/

ഇത് സിനു മുസ്തഫയുടെ ബ്ലോഗ്. ഭര്‍ത്താവിനോടൊപ്പം സൌദിയിലെ ജിദ്ദയില്‍ താമസിക്കുന്നു. സ്വദേശം മലപ്പുറം ജില്ലയിലെ കുന്നുംപുറം ചങ്ങാനി. 2009 ഒക്ടോബറില്‍ തുടങ്ങിയ ബ്ലോഗില്‍ പോസ്റ്റുകള്‍ കുറവാണ്. ഓര്‍മ്മകളും അനുഭവങ്ങളും രസകരമായി അവതരിപ്പിക്കുന്നുവെന്നതാണ് ബ്ലോഗിന്റെ സവിശേഷത. വീട്ടമ്മക്ക് ലഭിക്കുന്ന ഒഴിവു സമയത്ത് കുത്തിക്കുറിക്കുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ നര്‍മ്മവും ഗുണപാഠങ്ങളുമുണ്ട്. പോസ്റ്റുകളെല്ലാം സാമാന്യ നിലവാരം പുലര്‍ത്തുന്നു. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ബ്ലോഗിന് എല്ലാവിധ ആശംസകളും നേരുന്നു.

കുടുക്ക
http://www.kudukkamol.blogspot.com/

ഞാന്‍ റോളി സൈമണ്‍. 'കുടുക്കമോള്‍' എന്ന പേരില്‍ എഴുതുകയും വരക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ജീവന്‍ ടി.വിയില്‍. ബ്ലോഗര്‍ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഇതര ബ്ലോഗുകളില്‍ നിന്ന് വ്യത്യസ്തമായി ആനിമേഷന്‍ ചിത്രങ്ങളാണ് ബ്ലോഗിലെ പോസ്റ്റുകള്‍. പിന്നെ ഏതാനും കൊച്ചു കവിതകളും. ഓരോ ചിത്രത്തിനും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അവക്ക് ആനിമേഷന്‍ കൂടി നല്‍കിയപ്പോള്‍ കൂടുതല്‍ ജീവത്താകുന്ന പ്രതീതി. ഉണ്ണികള്‍ക്ക്, കേരളപ്പിറവി, തിരഞ്ഞെടുപ്പ് വരുന്നൂ വീണ്ടും, ഗാന്ധിജി, സബര്‍മതി ദൂരെയാണ്... ഇനിയെന്നും, മഴ നനയുന്ന വീട് തുടങ്ങിയ പോസ്റ്റുകളൊക്കെ നന്നായിരിക്കുന്നു. സോഫിയ ബുക്സ് പ്രസിദ്ധീകരിച്ച ബ്ലോഗറുടെ ആദ്യ കവിതാ സമാഹാരമാണ് 'മഴ നനയുന്ന വീട്'.

അറിഞ്ഞോ കാര്യം
http://www.arinjokaaryam.blogspot.com/

മാധ്യമ പ്രവര്‍ത്തകരൊക്കെ ഇപ്പോള്‍ ബ്ലോഗിലും ഇടം തേടുകയാണ്. മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്ററായ നിധീഷ് നടേരിയാണ് ബ്ലോഗര്‍. ബ്ലോഗിലെ പോസ്റ്റുകള്‍ പരിശോധിക്കുമ്പോള്‍ 'അറിഞ്ഞോ കാര്യ'മെന്ന ബ്ലോഗ് നാമം അര്‍ഥവത്തായിത്തോന്നുന്നു. ദിനപത്രങ്ങളിലെ ഒരുപാട് വാര്‍ത്തകളും വിവരങ്ങളും നമ്മുടെ സജീവ ശ്രദ്ധയില്‍ പതിയേണ്ടതാണെങ്കിലും പലപ്പോഴും അതൊക്കെ അശ്രദ്ധമായി വായിച്ചു തള്ളുകയാണ് നമ്മുടെ പതിവ്. അത് ശാസ്ത്ര വിഷയമാകാം, ചരിത്രമാകാം, അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയങ്ങളാകാം. ഇത്തരം വാര്‍ത്തകളും വിവരങ്ങളും ഒന്നുകൂടി ഊന്നല്‍ നല്‍കിക്കൊണ്ട് നമ്മെ വായിപ്പിക്കാനുള്ള ശ്രമമാണ് ബ്ലോഗിലൂടെ നടക്കുന്നത്. നിധീഷിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

പൊടിക്കാറ്റ്
http://podikkat.blogspot.com/

അറിബക്കവിതകളുടെ ലോകത്തേക്ക് മലയാളത്തിന്റെ ഒരു കണ്ണാണ് ഈ ബ്ലോഗ്. ധാരാളം കവിതകളുടെ മലയാളം പരിഭാഷ ഇവിടെ വായിക്കാം. ഉള്ളടക്കത്തെ വിപ്ലവ ഗീതങ്ങള്‍, കീര്‍ത്തന കാവ്യങ്ങള്‍, ആക്ഷേപ ഹാസ്യങ്ങള്‍, പ്രേമ കാവ്യങ്ങള്‍, വിചിത്ര കവിതകള്‍, പ്രതിരോധ ഗീതങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. പ്രശസ്ത ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വീശിന്റെ 'മനുഷ്യനെക്കുറിച്ച്' എന്ന കവിതയുടെ വിവര്‍ത്തനമാണ് പുതിയ പോസ്റ്റ്. ഫൌസി ശദ്ദാദ്, ഡോ. അയ്മന്‍ അഹ്മദ് റഊഫ്, അദ്നാന്‍ അല്‍സായിഗ് തുടങ്ങിയ ഒട്ടേറെ കവികളുടെ സൃഷ്ടികള്‍ പൊടിക്കാറ്റില്‍ മലയാളത്തില്‍ നമുക്ക് ലഭിക്കുന്നു. 'കട്ടയാടന്‍' എന്ന തൂലികാകാരനാണ് ബ്ലോഗര്‍.

ഫോട്ടോ ബ്ലോഗ്
http://crestcreations.blogspot.com/

ബ്ലോഗിലെ വിഷയങ്ങള്‍ ടെക്സ്റ്റിന് പുറമെ കാര്‍ട്ടൂണ്‍, ഫോട്ടോ, വീഡിയോ രൂപങ്ങളിലെ പോസ്റ്റുകളായും പ്രത്യക്ഷപ്പെട്ടേക്കാം. വീഡിയോ ബ്ലോഗിന് 'വ്ലോഗിംഗ്' എന്നും പറയുന്നു. ഇവിടെ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഒരു ഫോട്ടോ ബ്ലോഗാണ്. ബ്രയന്‍ എസ്. രാജ് എന്നാണ് ബ്ലോഗറുടെ പേര്. തിരുവനന്തപുരം സ്വദേശി. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു. ഗ്രാഫിക് ഡിസൈനറുമാണ്. തിരഞ്ഞെടുത്ത സ്നാപ്പുകളാണ് ബ്ലോഗില്‍ കൊടുത്തിരിക്കുന്നത്. ഫോട്ടോകള്‍ക്കെല്ലാം മലയാളത്തില്‍ അടിക്കുറിപ്പ് കൂടി ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ബ്ലോഗിലെ നവാഗതനാണ് ബ്രയന്‍. ഗാഫിക് ഡിസൈനിംഗിലെ ഭേദപ്പെട്ട നിര്‍മ്മിതികളും ബ്ലോഗില്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. ഭാവുകങ്ങള്‍.
വി.കെ. അബ്ദു
vkabdu@gmail.com
===================


Monday, April 26, 2010

ഇന്‍ഫോമാധ്യമം (443) - 26/04/2010



സജീവമാകുന്ന വിഡിയോ ബ്ലോഗിംഗ്

ബ്ലോഗുകളില്‍ അക്ഷരങ്ങള്‍ക്ക് പകരം വീഡിയോ ഉപയോഗിക്കുമ്പോള്‍ അതിന് 'വ്ലോഗിംഗ്' എന്ന് പറയുന്നു. വീഡിയോ ബ്ലോഗിംഗിന്റെ ചുരുക്കരൂപമാണിത്. കാമറയോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ഒരു വീഡിയോ ഷൂട്ട് ചെയ്യുക, ആവശ്യമാണെങ്കില്‍ എഡിറ്റ് ചെയ്യുക, പിന്നിട് വീഡിയോ അപ്ലോഡിംഗ് സൈറ്റുകളായ യൂട്യൂബ്, ഗൂഗിള്‍ വീഡിയോ തുടങ്ങിയ ഏതെങ്കിലും വെബ്സൈറ്റുകളില്‍ പരസ്യപ്പെടുത്തുക. ഇത്രയും ചെയ്താല്‍ നിങ്ങളും വ്ലോഗറായി. പരിമിതമായ തോതില്‍ നടന്നിരുന്നു വീഡിയോ ബ്ലോഗിംഗ് രണ്ടുമൂന്ന് വര്‍ഷങ്ങളിലായി വ്യാപകവും സജീവവുമായിരിക്കയാണ്. വീഡിയോ കാമറകളും വീഡിയോ റിക്കാര്‍ഡിംഗ് സൌകര്യവുമുള്ള മൊബൈല്‍ഫോണുകളും വ്യാപകമായതായതാണ് കാരണം. മൈക്രോസോഫ്റ്റ് മൂവിമേക്കര്‍ പോലുള്ള സോഫ്റ്റ്വെയറുകള്‍ രംഗത്തെത്തിയയോടെ വീഡിയോ എഡിറ്റിംഗ് കൊച്ചു കുട്ടികള്‍ക്കുപോലും ചെയ്യാവുന്ന തരത്തില്‍ ലളിതമായിരിക്കയാണ്. ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണ്‍ മുഖേന ലഭിക്കുന്ന സൌകര്യങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കപ്പുറത്ത് അതിവിശാലമായൊരു ആവിഷ്കാര മേഖല തുറന്നു കിടപ്പുണ്ടെന്ന തിരിച്ചറിവുണ്ടെങ്കില്‍ വിങ്ങള്‍ക്കും വീഡിയോ ബ്ലോഗിംഗ് നല്ല രീതിയില്‍ പ്രയോജനപ്പെടുത്താനാവും. ഇതിന്റെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താനാവുക കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്. വാര്‍ത്ത, സംഗീതം, നൃത്തം, നിരൂപണം, ട്യൂട്ടോറിയലുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവയാണ് വ്ലോഗിംഗ് രംഗത്ത് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചു മുന്നേറുന്നത്. ആരുടെയും അനുവാദത്തിനോ ഔദാര്യത്തിനോ കാത്തുനില്‍ക്കാതെ നിങ്ങള്‍ കണ്ട കാഴ്ചകള്‍ നേര്‍ക്കുനേരെ ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് സാധ്യമാകുന്നു.

വ്ലോഗിംഗിന് നിശ്ചിത നിയമങ്ങളൊന്നുമില്ല. ഏറ്റവും പ്രധാനം ഒരു ലക്ഷ്യവും ആശയവുമുണ്ടാവുക എന്നതാണ്. ആയിരക്കണക്കിന് വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയാത്തത് ഏതാനും നിമിഷങ്ങളിലെ വ്ലോഗ് കൊണ്ട് സാധ്യമാകും. ഇതാണ് വ്ലോഗിംഗിനെ വ്യത്യസ്തമാക്കുന്നത്. പ്രത്യേകിച്ച് വായനക്കാരെ അപേക്ഷിച്ച് പ്രേക്ഷകരുടെ എണ്ണം കൂടുകയാണല്ലോ. വ്ലോഗിനുള്ള ഈ മേന്മ പ്രേക്ഷകരെ പുതിയ അനുഭവങ്ങളിലേക്ക് നയിക്കുന്നു. വ്ലോഗ് പ്രയോജനപ്പെടുത്തുന്നതിന് വേഗതയുള്ള ഇന്റര്‍നെറ്റ് ആവശ്യമാണ്. വീഡിയോ അപ്ലോഡ് ചെയ്യാന്‍ സമയമെടുക്കുന്നതുപോലെ അത് പ്ലേ ചെയ്യിക്കാനും സമയമെടുക്കും. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നമ്മുടെ നാട്ടിലും സര്‍വസാധാരണമാവുകയാണ്. അതിനാല്‍ തന്നെ ഇനിയുള്ള കാലങ്ങളില്‍ വ്ലോഗിംഗിനുള്ള സാധ്യതകളും വര്‍ദ്ധിക്കുകയാണ്.

നബീല്‍ ബെദയില്‍
nabeelvk@gmail.com
*****

സ്ലൈഡുകള്‍ ബ്ലോഗിലുള്‍പ്പെടുത്താന്‍

നിങ്ങള്‍ തയ്യാറാക്കിയ ആകര്‍ഷകമായ ഒരു പ്രസന്റേഷന്‍ സ്ലൈഡ് നിങ്ങളുടെ ബ്ലോഗിലോ വെബ്പേജിലോ ഉള്‍പ്പെടുത്താന്‍ ആഗ്രഹമുണ്ടോ? ഒട്ടും വിഷമിക്കേണ്ട, സഹായ ഹസ്തവുമായി ഇതാ www.slideshare.net എന്ന വെബ്സൈറ്റ്. ppt, .pps,. pptx, .ppsx, .potx, .odp (open office) തുടങ്ങിയ ഫോര്‍മാറ്റുകളിലുള്ള പ്രസന്റേഷന്‍ ഫയലുകളും .doc, .docx, .xls(MS Office), .odt, .ods (Open Office) എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്റ് ഫയലുകളും സൈറ്റില്‍ സൌജന്യമായി അപ്ലോഡ് ചെയ്തു ഷെയര്‍ ചെയ്യാന്‍ സാധിക്കും. സൈറ്റിലെ നിര്‍ദ്ദിഷ്ഠ സ്ഥാനത്ത് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന എംപഡഡ് കോഡ് (Embeded Code) കോപ്പി ചെയ്തു ബ്ലോഗില്‍ യഥാസ്ഥാനത്ത് പേസ്റ്റ് ചെയ്യുന്നതോടെ ഈ ഫയലുകള്‍ നമ്മുടെ ബ്ലോഗില്‍ വന്നുകഴിഞ്ഞു. വിന്‍ഡോസിനുപുറമെ ലിനക്സില്‍ തയ്യാറാക്കിയ സ്ലൈഡുകളും ഡൊക്യുമെന്റുകളും കൈമാറ്റം ചെയ്യാം എതന്നാണ് ഈ സൈറ്റിന്റെ മറ്റൊരു സവിശേഷത. ആകര്‍ഷമായ പ്രസന്റേഷന്‍ പ്രോഗ്രാമുകള്‍ കാണാനും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനും സൈറ്റ് സൌകര്യമൊരുക്കുന്നു. വെബ്സൈറ്റിലെ സേവനങ്ങള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ലഭിക്കൂ. രജിസ്ട്രഷന് ഫീസോ പ്രത്യേക നിബന്ധനകളോ ഇല്ല. പ്രസന്റേഷനുകളും ഡൊക്യുമന്റുകളും ഷെയര്‍ ചെയ്യു ലോകത്ത ഏറ്റവും വലിയ കമ്യൂണിറ്റിയായ ഈ വെബ്സൈറ്റിനു പ്രതിമാസം 25 ദശലക്ഷം സന്ദര്‍ശകരുണ്ടെന്നാണ് കണക്ക്.

ഹാരിസ് വാണിമേല്‍
www.itarabic.blogspot.com
*****

ഖുര്‍ആന് മലയാളം ഓണ്‍ലൈന്‍ പതിപ്പ്

വിഖ്യാത ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പ് ഇനി ഇന്റര്‍നെറ്റിലും ലഭ്യമാവുകയാണ്. http://thafheem.net എന്നാണ് സൈറ്റ് അഡ്രസ്സ്. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന 'ധര്‍മ്മധാര'യുടെ ആഭിമുഖ്യത്തില്‍ വികസിപ്പിക്കുകയും നേരത്തെ സി.ഡി, ഡി.വി.ഡി രൂപത്തില്‍ ലഭ്യമാക്കുകയും ചെയ്ത സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതോടൊപ്പം ഏതാനും പുതിയ സേവനങ്ങള്‍ കുടി കുട്ടിച്ചേര്‍ത്തുകൊണ്ടാണ് വെബ് പതിപ്പ് കടന്നുവരുന്നത്. വിശുദ്ധ ഖുര്‍ആന്റെ നുറുക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളും വിവിധ ലോക ഭാഷകളിലേക്കുള്ള മൊഴിമാറ്റങ്ങളും വിവിധ രീതിയിലെ പാരായണങ്ങളും ഖുര്‍ആന്‍ വിജ്ഞാനങ്ങളും ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ ശേഖരങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ മലയാള ഭാഷക്ക് കാര്യമായ വിഹിതമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഈ വിടവ് നികത്താന്‍ തഫ്ഹീമുര്‍ ഖുര്‍ആന്റെ മലയാളം വെബ് എഡിഷന് ഏറെക്കുറെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം. ആകര്‍ഷകമായ മുഖപ്പേജ്, ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടന, എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഉപയോഗക്രമം തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്.
*****

ബ്ലോഗ് സന്ദര്‍ശനത്തിന്

കൂട്ടുകാരന്‍
http://hasufa.blogspot.com/

എടുത്തുപറയത്തക്ക സവിശേഷതകളൊന്നുമില്ലെന്ന് തുറന്നുപറയുന്ന മലപ്പുറം, പാലക്കാട് ജില്ലകളെ വേര്‍തിരിക്കുന്ന തൂതപ്പുഴയുടെ ഓരത്ത് വളര്‍ന്ന ഹംസയുടെ ബ്ലോഗ്. ജീവിത പ്രാരാബ്ധങ്ങള്‍ മുന്നില്‍ ഒരു ചോദ്യചിഹ്നമായപ്പോള്‍ ശരാശരി മലബാറുകാരനെപ്പോലെ അറബ് നാട്ടിലേക്ക്. അങ്ങനെ പതിനാറ് വര്‍ഷങ്ങള്‍. പ്രവാസിയായിട്ടാണെങ്കിലും ഞാനും നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്നു എന്നറിയാന്‍ വേണ്ടിമാത്രം ഒരു ബ്ലോഗ്.... അങ്ങനെ ബ്ലോഗിലൂടെ ഹംസ തന്റെ സാന്നിധ്യം തെളിയിക്കുകയാണ്. 'ബാധ ഒഴിയാത്ത സുബൈദ' എന്ന നര്‍മ്മ കഥയുമായിട്ടാണ് ഇപ്പോഴത്തെ വരവ്. കഥ നന്നായിരിക്കുന്നു. 'പരിധിക്ക് പുറത്താണ്' അങ്ങനെത്തന്നെ. ആശംസകള്‍.

പ്രമോദ് തോമസ്
http://www.pramodthomas.com/

സാധാരണ മലയാളം ബ്ലോഗിന്റെ പരിധി കടന്ന് അല്‍പം വിപുലീകരിച്ച ഒരു വെബ്സൈറ്റ്. അതാണ് പ്രമോദ് തോമസ് എന്ന പത്രപ്രവര്‍ത്തകന്റെ ബ്ലോഗ്. മലയാളത്തിലും ഇംഗ്ലീഷിലുമായി രൂപകല്‍പ ചെയ്ത സൈറ്റിലെ വിഭവങ്ങള്‍ പുതിയ വാര്‍ത്തകള്‍, സിനിമാ നിരൂപണം, സാഹിത്യം, കവിത, സ്റ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ വിഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്നു. കവിതയും ബിസിനസ്, സിനിമ എന്നിവയുമായി ബന്ധപ്പെട്ട ലേഖനങ്ങളുമാണ് ബ്ലോഗറുടെ ഇഷ്ട വിഷയങ്ങള്‍. ഗോള്‍ഡ്മാന്‍ സാഷ്സ് ഇന്ത്യന്‍ വിപണിയെ വീഴ്ത്തി, ചാനല്‍ ദൈവങ്ങളേ സ്തുതി എന്നിവയാണ് പുതിയ പോസ്റ്റുകള്‍. സ്റ്റോക്ക് മാര്‍ക്കറ്റില്‍ താല്‍പര്യമുള്ളവര്‍ ഏറ്റവും പുതിയ വാര്‍ത്തകളറിയാണ്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നത് നന്നായിരിക്കും.

അക്ഷരച്ചിന്തുകള്‍
http://www.vanithavedi.blogspot.com/

ഏത്തരം പുസ്തകങ്ങളും കൈയില്‍ കിട്ടിയാല്‍ വെറുതെ വിടാത്ത ഉമ്മുഅമ്മാറിന്റെ ബ്ലോഗ്. കവിതകളാണ് ബ്ലോഗിണിയുടെ ഇഷ്ട വിഷയം. മിനിക്കഥയും കൂട്ടത്തിലുണ്ട്. വിഷുക്കണി, കണ്ണ്, വിശുദ്ധി, പ്രവാസി, സ്ത്രീധനം തുടങ്ങിയവയാണ് പുതിയ പോസ്റ്റുകള്‍. മാറ്ററിനൊപ്പം കൊടുത്ത ചിത്രങ്ങളൊക്കെ ഔചിത്യപൂര്‍വം തിരഞ്ഞെടുത്തിരിക്കുന്നു. അര്‍ഥവത്തായ വരികള്‍, വിശുദ്ധം എന്നൊക്കെയാണ് കവിതകളെക്കുറിച്ചുള്ള കമന്റുകള്‍. ചിന്തിക്കുക, ചിന്ത പണയം വെക്കാതെ എന്നാണ് 'അക്ഷരച്ചിന്തുകള്‍' നല്‍കുന്നു സന്ദേശം.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

വീട്ടിലെ കമ്പ്യൂട്ടറില്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും എന്തു ജോലിയും ചെയ്യാന്‍ സാധിക്കുമെന്നു വന്നാല്‍ അത് വലിയൊരു സൌകര്യമല്ലേ? ഇന്റര്‍നെറ്റും ബ്രോഡ്ബാന്റുമെല്ലാം സര്‍വസാധാരണമായ ഇക്കാലത്ത് www.teamviewer.com എന്ന സൈറ്റില്‍ കയറി വളരെ ചെറിയ ഒരു സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ അത് വളരെ എളുപ്പത്തില്‍ സാധ്യമാകും. ബന്ധപ്പെടാന്‍ ഏതു കമ്പ്യൂട്ടറാണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ആ കമ്പ്യൂട്ടറിലും പ്രസ്തുത സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഇരു കമ്പ്യൂട്ടറും ഒരേസമയം നെറ്റുമായി കണക്റ്റ് ചെയ്ത് യൂസര്‍നെയ്മും പാസ്വേര്‍ഡും കൊടുത്തുകഴിഞ്ഞാല്‍ വീട്ടിലെ കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പ് വളിപുള്ളി വ്യത്യാസമില്ലാതെ അതേപടി നിലവില്‍ നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യുട്ടറിന്റെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. ഐ.പി. അഡ്രസ് പോലും ടൈപ് ചെയ്ത് ചേര്‍ക്കേണ്ട കാര്യമില്ല. നേരെ ഉപയോഗിച്ചു തുടങ്ങാം. ഇങ്ങനെ വീട്ടിലെ കമ്പ്യൂട്ടറുമായി മാത്രമല്ല നിങ്ങളുടെ ഓഫീസ് കമ്പ്യുട്ടറുമായോ സുഹൃത്തുക്കളുടെ കമ്പ്യുട്ടറുമായോ ലോകത്തിലെ മറ്റേതു കമ്പ്യൂട്ടറുകളുമായോ ഉടമകളുടെ സമ്മതമുണ്ടെങ്കില്‍ ഈ 'കമ്പ്യുട്ടര്‍' ഷെയറിംഗ് സംവിധാനമുപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ബന്ധപ്പടാം. അതുപോലെത്തന്നെ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ സമ്മതമുണ്ടെങ്കില്‍ തിരിച്ചുമാവാം. വ്യക്തിപരമായ ഉയോഗത്തിന് ഈ സൌകര്യം തീര്‍ത്തും സൌജന്യമായാണ് ഇപ്പോള്‍ നല്‍കി വരുന്നത്. ഇന്നുതന്നെ പരീക്ഷിച്ചുനോക്കൂ.
പി.കെ.എ. റഷീദ്
raizlamaryam@hotmail.com
======================

Friday, April 23, 2010

ഇന്‍ഫോമാധ്യമം (442) - 19/04/2010



പേഴ്സണല്‍ കമ്പ്യുട്ടറിന്റെ പിതാവ് ഓര്‍മ്മയായി

പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ഹെന്റി എഡ്വേര്‍ഡ് റോബര്‍ട്സ് ഇനി ഓര്‍മ്മ മാത്രം. ഏപ്രില്‍ ഒന്നിന് 68- വയസ്സില്‍ കടുത്ത ന്യൂമോണിയാ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. 1975ല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ പേഴ്സണല്‍ കമ്പ്യുട്ടറിന്റെ സൃഷ്ടാവായിരുന്നു ഇദ്ദേഹം. ആള്‍ടെയ്ര്‍ 8800 എന്ന ഈ കമ്പ്യൂട്ടര്‍ വിവരസാങ്കേതികവിദ്യാ ചരിത്രത്തില്‍ പ്രത്യേകസ്ഥാനം തന്നെ നേടിയിട്ടുണ്ട്.

ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി 1971ല്‍ ഇദ്ദേഹം സ്ഥാപിച്ചതാണ് മിറ്റ്സ് (മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം) എന്ന സ്ഥാപനം. റോക്കറ്റിന്റെ മാതൃക ഉള്‍പ്പെടെ ഇലക്ട്രോണിക് ഹോബി കിറ്റുകള്‍ നിര്‍മ്മിക്കലായിരുന്നു പ്രധാന ജോലിയെങ്കിലും ഇവര്‍ പുറത്തിറക്കിയ കാല്‍ക്കുലേറ്റര്‍ കിറ്റുകളായിരുന്നു വിപണിയില്‍ വിജയം കൊയ്തത്. 1973ല്‍ ദശലക്ഷം ഡോളറിന്റെ വരുമാനം ഇതിലൂടെ കമ്പനി നേടി. ഈ അവസ്ഥ ഏറെക്കാലം നിണ്ടുനിന്നില്ല. അപ്പോഴേക്കും വിപണിയില്‍ മത്സരം കൊഴുത്തിരുന്നു. അങ്ങനെ പ്രശ്നങ്ങളിലേക്ക് കമ്പനി മൂക്കുകുത്തി. ഈയൊരു സാഹചര്യത്തിലാണ് കമ്പനിയെ ശക്തിപ്പെടുത്താനായി റോബര്‍ട്സ് ഇലക്ട്രോണിക് കമ്പ്യൂട്ടര്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാരംഭിച്ചത്. തുടര്‍ന്നാണ് ആള്‍ടെയ്ര്‍ 8800 എന്ന പേഴ്സണല്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്റല്‍ 8080 മൈക്രോ പ്രോസസ്സര്‍ അടിസ്ഥാനമാക്കിയാണ് ഇത് രൂപകല്പന ചെയ്തത്. 397 ഡോളര്‍ വിലവരുന്ന ഈ കമ്പ്യുട്ടറിനെക്കുറിച്ച് 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക് മാഗസിനില്‍ ഫീച്ചര്‍ വന്നതോടെ കമ്പനിക്ക് ഓര്‍ഡറുകളുടെ പ്രവാഹമായി. നൂറു ഡോളര്‍ അധികം നല്‍കുന്നവര്‍ക്ക് കമ്പ്യുട്ടര്‍ അസംബിള്‍ ചെയ്തു നല്‍കാനും കമ്പനി തയ്യാറായി. 1977ല്‍ ഈ കമ്പനി വില്‍പന നടത്തി ഇദ്ദേഹം ജോര്‍ജ്ജിയയിലേക്ക് മടങ്ങുകയായിരുന്നു. ആള്‍ടെയ്റിനു വേണ്ടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിപ്പിച്ച ദിവസം ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. ടെസ്റ്റ് ചെയ്യപ്പെടാത്ത ഒരു സോഫ്റ്റ്വെയര്‍ അക്കാലത്തെ പ്രശസ്തമായ കമ്പ്യുട്ടറില്‍ ഉപയോഗിക്കാന്‍ സാഹസം കാട്ടിയ എഡ്വേര്‍ഡ് ഒരു പുതുയുഗത്തിലേക്കുള്ള വാതിലാണ് അന്ന് തുറുകൊടുത്തത്.

ഫ്ളോറിഡയിലെ മിയാമിയില്‍ 1941 സെപ്തംബറില്‍ ജനനം. സൈന്യത്തില്‍ ജോലി ചെയ്തിരുന്ന അച്ഛന് ഒരു ഗൃഹോപകരണ റിപ്പയര്‍ കട സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ 'മെക്കാനിസം' നോക്കുന്നതില്‍ അതീവ തല്പരനായിരുന്നു കൊച്ചു റോബര്‍ട്സ്. ഇലക്ട്രോണിക്സിലെ താല്പര്യം നിലനിറുത്തിക്കൊണ്ടു തന്നെ ഒരു ഡോക്ടറാകണമെന്ന് മോഹിച്ച റോബര്‍ട്സ് മിയാമി യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി ചേര്‍ന്നു. അവിടെ വച്ച് പരിചയപ്പെട്ട ന്യൂറോ സര്‍ജന്‍ റോബര്‍ട്സിന്റെ ഇലക്ട്രോണിക്സിലുള്ള കമ്പം തിരിച്ചറിഞ്ഞു മെഡിക്കല്‍ ബിരുദം നേടുന്നതിന് മുമ്പ് എന്‍ജിനീയറിംഗ് പഠനം തുടങ്ങാന്‍ റോബര്‍ട്സിനെ പ്രേരിപ്പിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖയാണ് ഇതിന്നായി തിരഞ്ഞെടുത്തത്. പിന്നീട് അമേരിക്കന്‍ എയര്‍ഫോഴ്സിലും റോബര്‍ട്സ് കുറച്ചുകാലം സേവനം ചെയ്തു. അവിടുത്തെ പരിശീലനത്തിനു ശേഷം ടെക്സാസ് ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലെ ക്രിപ്റ്റോഗ്രാഫിക് എക്യുപ്മെന്റ് മെയ്ന്റനന്‍സ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി. പിന്നീട് ഒറ്റയാള്‍ സ്ഥാപനമായ റിലയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയുണ്ടാക്കി.

1968ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് അല്‍ബുക്കര്‍ക്കിലെ ആയുധ ലബോറട്ടറിയിലെ ലേസര്‍ ഡിവിഷനിലായിരുന്നു ജോലി. പിന്നീട് 71ലാണ് മിറ്റ്സ് സ്ഥാപിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പിറവിയില്‍ പ്രധാന പങ്ക് മിറ്റ്സിന് ഉണ്ടെന്ന് പറയാം. സോഫ്റ്റ്വെയര്‍ രംഗത്തെ കുലപതികളായ മൈക്രോസോഫ്റ്റിന്റെ സാരഥികള്‍ ആദ്യം ജോലി ചെയ്തിരുന്നത് മിറ്റ്സിലാണ്. 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ ആള്‍ടെയര്‍ 8800നെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോ കമ്പ്യൂട്ടറാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഈ കമ്പ്യുട്ടറിന് വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. 'ബേസിക്' ലാംഗ്വേജില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി.

പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുപിടിച്ചതായിരുന്നു. ആള്‍ടെയറിനു വേണ്ടി ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് മിറ്റ്സ് പ്രസിഡണ്ടായിരുന്ന റോബര്‍ട്ട്സ്്, ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ബില്‍ഗേറ്റ്സിനെയും കൂട്ടുകാരന്‍ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിച്ചു. ഇതിന്റെ പ്രവര്‍ത്തനം വളരെ വിശദമായി വിവരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിച്ചതോടൊപ്പം തങ്ങളുടെ സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും സ്ഥാപനത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനവും നല്‍കി. 'ഇന്റര്‍പ്രട്ടര്‍ ആള്‍ടെയര്‍ ബേസിക്' എന്ന പേരില്‍ മിറ്റ്സ് അവരുടെ കമ്പ്യുട്ടറിന്റെ കൂടെ വിതരണം ചെയ്തു തുടങ്ങി. പിന്നാലെ ബില്‍ഗേറ്റ്സും അവരോടൊപ്പം കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്നു അദ്ദേഹം.

രണ്ടും ഒരുമിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ പഠിത്തം മതിയാക്കി അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി' ല്‍ ജോലിക്കായി എത്തി. ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്ത പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേര്‍ന്നതോടെയാണ് ഒരു കൂട്ടുകക്ഷി സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെ മൈക്രോ^സോഫ്റ്റ് പിറന്നു. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ^സോഫ്റ്റ് എന്ന രണ്ടുവാക്കുകള്‍ ഒന്നാക്കി 'മൈക്രോസോഫ്റ്റ്' എന്നാക്കി. തന്റെ സ്ഥാപനത്തില്‍, തന്റെ കീഴില്‍ ജോലിചെയ്ത രണ്ട് യുവ സംരംഭകരാണ് മൈക്രോസോഫ്റ്റിന്റെ ശില്പികളെന്ന് എഡ്വാര്‍ഡ് റോബര്‍ട്ട്സിന് അഭിമാനിക്കാം.

ടി.വി. സിജു
tvsiju@gmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്

ലൈബ്രറി@കേന്ദ്രീയ വിദ്യാലയം, പട്ടം
http://librarykvpattom.wordpress.com/

പട്ടം കേന്ദ്രീയ വിദ്യാലയം ലൈബ്രറിയുടെ ഔദ്യോഗിക ബ്ലോഗ്. വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താവുന്ന ബ്ലോഗാണിതെന്നതില്‍ സംശയമില്ല. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ രീതികളില്‍ ധാരാളം സേവനങ്ങളാണ് ബ്ലോഗ് ഓഫര്‍ ചെയ്യുന്നത്. ലൈബ്രറി പോലെത്തന്നെ ബ്ലോഗും വിവരങ്ങളുടെ കലവറയാണ്. പേജുകള്‍ ആയിരക്കണക്കിനാണ്. ലൈബ്രറി ജംഗ്ഷന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്, സൌജന്യ സി.ബി.എസ്.സി ടെലിഹെല്‍പ് ലൈന്‍ ടൂള്‍ എന്നിവയൊക്കെ ബ്ലോഗിന്റെ സവിശേഷതകളാണ്. കേന്ദ്രീയ വിദ്യാലയവുമായി ബന്ധപ്പെട്ട http://libzine.wordpress.com, http://homeworksonline.wordpress.com, http://mydearbook.wordpress.com,
http://slfaisal.wordpress.com എന്നീ ബ്ലോഗുകളും സന്ദര്‍ശിക്കുക.
ള്‍ക്കാഴ്ച
http://smsadiqsm.blogspot.com/

അറിവുകള്‍ക്ക് മേലെ പിന്നെയും അറിവുകളാണെന്ന തിരിച്ചറിവുമായിട്ടാണ് \'ഉള്‍ക്കാഴ്ച\' ബ്ലോഗിലെത്തുന്നത്. യുവത്വത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് കാലുകള്‍ തളര്‍ന്ന് വീല്‍ചെയറിലേക്ക് അമര്‍ന്നുപോയ കായംകുളം സ്വദേശി എസ്.എം. സാദിഖാണ് ബ്ലോഗര്‍. എങ്കിലും അദ്ദേഹം ചിരിക്കുന്നു, ചിന്തിക്കുന്നു, ഉല്‍സാഹഭരിതനാവുന്നു... ആ ചിരിയും ചിന്തയും ഉല്‍സാഹവുമെല്ലാം ബ്ലോഗിലും പ്രത്യക്ഷമാകുന്നു. അതോടൊപ്പം കുറെ സ്വകാര്യ ദുഖങ്ങളും. ഏകാന്തതക്ക് കുറുകെ കെട്ടിയ ഒരു മതിലാണ് സാദിഖിനെസ്സംബന്ധിച്ചേടത്തോളം ബ്ലോഗ്. അതു തുടരട്ടെ. കഥയും കവിതയും ചിന്തകളുമൊക്കെയായി ബ്ലോഗ് സമ്പന്നമാകട്ടെ. ആശംസകള്‍.

എന്റെ ആനമങ്ങാട്
http://enteanamangad.blogspot.com/

'ഇത് എന്റെ ആനമങ്ങാട്. എന്റെ ഓര്‍മ്മകളിലെ ആനമങ്ങാട്. മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പക്ഷെ, അതിന്റെ നിറപ്പകിട്ടിന് ഒരു കോട്ടവും വരുത്താന്‍ കാലത്തിന് കഴിഞ്ഞിട്ടില്ല...\' ജന്മനാടിന് വേണ്ടി ഒരു ബ്ലോഗ്. \'സ്റഞ്ജു\'വാണ് ബ്ലോഗിണി. അതായത് സഞ്ജുവിന്റെയും രഞ്ജുവിന്റെയും മാതാവ്. അങ്ങനെയാണ് പേരുണ്ടായത്. ഇത്ത, പരമേശ്വരന്‍ ആശാരി, വീട്, കഥ തുടങ്ങുന്നു, ഒരു സുപ്രഭാതം എന്നിവയാണ് പോസ്റ്റുകള്‍. എല്ലാം നല്ല രചനകള്‍. സ്റഞ്ജുവിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

ദാറുല്‍ ഉലൂം കോളേജ്, വാഴക്കാട്
http://www.daarululoom.blogspot.com/

വാഴക്കാട് ദാറുല്‍ഉലൂം ട്രെയ്നിംഗ് കോളേജിന്റെ ബ്ലോഗ്. കെ.പി. മുഹമ്മദ് അന്‍സാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ഥികളാണ് പിന്നണി പ്രവര്‍ത്തകര്‍. കോളേജിലെ സാംസ്കാരിക പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍. അതേസമയം ഇത്തരമൊരു ബ്ലോഗില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒട്ടേറെ വിഷയങ്ങള്‍ വന്നിട്ടില്ലെന്നത് ബ്ലോഗിന്റെ ന്യൂനതയാണ്. കോളേജിന്റെ ചരിത്രപശ്ചാത്തലം, അധ്യയനരീതി, മാനേജ്മെന്റ് തടുങ്ങിയവ സംബന്ധിച്ച് ചെറിയ വിവരണമെങ്കിലും നല്‍കാമായിരുന്നു. ബ്ലോഗില്‍ മലയാളം യൂണികോഡ് ഉപയോഗിച്ചിട്ടില്ലെന്നത് മറ്റൊരു ന്യൂനതയായി കണക്കാക്കുന്നു.

ബഷീറിയന്‍ നുറുങ്ങുകള്‍
http://vellarakad.blogspot.com/

തൃശãൂര്‍ ജില്ലയിലെ വെള്ളറക്കാട് സ്വദേശിയായ പി.ബി. ബഷീറിന്റെ ബ്ലോഗ്. താന്‍ ആരാണെന്ന് അറിയുന്നതാണ് ഏറ്റവും വലിയ അറിവ്. പക്ഷെ ഇന്ന് അധിക പേര്‍ക്കും അതറിയില്ല. ബ്ലോഗറും അക്കൂട്ടത്തിലാണത്രെ. ജോലി അബൂദബി മുസ്വഫയില്‍. ബഷീറിന്റെ നുറുങ്ങുകള്‍ പലവിധമാണ്. അനുഭവം, അവധിക്കാലം, ആകുലതകള്‍, ആഘോഷങ്ങള്‍, ആശംസകള്‍ അങ്ങനെ ഒരുപാട് നുറുങ്ങുകളുണ്ട്. 2008 ജനുവരില്‍ തുടങ്ങിയ ബ്ലോഗില്‍ ആകെ അമ്പത്തിമൂന്ന് നുറുങ്ങുകള്‍. ചിലതൊക്കെ കുത്തിക്കുറിക്കാനും പണ്ടെന്നോ കുത്തിക്കുറിച്ചത് മറ്റുള്ളവരെ വായിച്ചിക്കാനും ഉള്ള ഒരതിമോഹം. അതാണത്രെ ഇങ്ങനെയൊരു ബ്ലോഗിന് വഴിവെച്ചതെന്ന് ബ്ലോഗര്‍ സൂചിപ്പിക്കുന്നു.

വി.കെ. അബ്ദു
vkabdu@gmail.com
*****

വെബ് കൌതുകങ്ങള്‍

ഇ-മെയില്‍ ഫ്രീസര്‍

മല്‍സ്യമാംസാദികളും പാല്‍ പോലുള്ള ഭക്ഷ്യവിഭവങ്ങളും ഫ്രിഡ്ജിന്റെ ഫ്രീസറില്‍ സൂക്ഷിച്ചുവെച്ച് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞുപോലും നാം ആവശ്യാനുസരണം എടുത്തു ഉപയോഗിക്കാറില്ലേ. അതുപോലെ ഇ^മെയിലുകള്‍ ദിവസങ്ങളും ആഴ്ചകളും മാത്രമല്ല ആവശ്യമെങ്കില്‍ ഒരു നൂറ്റാണ്ടു മുഴുവനും 'ഫ്രീസറില്‍' സൂക്ഷിച്ചുവെച്ച് നിങ്ങള്‍ ഉദ്ദേശിക്കു സമയത്ത് സുഹൃത്തുക്കള്‍ക്കോ മറ്റു വേണ്ടപ്പെട്ടവര്‍ക്കോ സ്വയം അയച്ചുകൊടുക്കാന്‍ സഹായകമായ ഒരു സംവിധാനം നെറ്റിലുണ്ട്. http://www.mailfreezr.com/. ഈ സൈറ്റില്‍കയറി നിങ്ങളുദ്ദേശിക്കുന്ന മാറ്ററും അയക്കേണ്ട ആളുകളുടെ ഇ^മെയില്‍ വിലാസങ്ങളും അടിച്ചുകയറ്റി ഒരു നൂറ്റാണ്ടിനുള്ളിലുള്ള ഏതു ദിവസവും സെറ്റ് ചെയ്ത് സെര്‍വറില്‍ സൂക്ഷിക്കാം. നിങ്ങളുദ്ദേശിക്കുന്ന ദിവസങ്ങളില്‍ കൃത്യമായി അവ സ്വീകര്‍ത്താക്കളുടെ മെയില്‍ ബോക്സില്‍ എത്തിക്കൊള്ളുമെന്ന് സൈറ്റിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നു. ജന്മദിനാശംസകളും മറ്റേതെങ്കിലും വിശേഷ ദിവസങ്ങളിലുള്ള ആശംസകളുമെല്ലാം ഇപ്രകാരം സെറ്റു ചെയ്തുവച്ചാല്‍പിന്നെ മറന്നു പോകുന്ന പ്രശ്നമില്ലല്ലോ. നൂറ്റാണ്ടിന്റെ അവകാശവാദം മാറ്റിവച്ചാല്‍ത്തന്നെ ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ കിട്ടിയാല്‍ പോലും സംഗതി രസകരമായിരിക്കുമല്ലോ. (നൂറ്റാണ്ടു കഴിയുമ്പോള്‍ ഇന്നത്തെ ഇ^മെയില്‍ സംവിധാനം തന്നെ നിലവിലുണ്ടാകുമോ എന്ന് ആര്‍ക്കറിയാം!!). പരീക്ഷിച്ചു നോക്കൂ.
റയിസ്ല മര്‍യം
raizlamaryam@hotmail.com
=====================


സന്ദര്‍ശകര്‍ ഇതുവരെ...