ജിമെയിലില്‍ കൂടുതല്‍ സൌകര്യങ്ങള്‍
ജിമെയില്‍ മുന്നേറുകയാണ്്. ഓണ്‍ലൈന്‍ ഭീമന്‍മാരായ യാഹൂ മെയിലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഒന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പ് 2004 ഏപ്രില്‍ ഒന്നാം തിയ്യതി മുതല്‍ തന്നെ ആരംഭിച്ചതാണ്. അന്ന് അപകടം മണത്തറിഞ്ഞ യാഹൂ തങ്ങളുടെ വെബ്സൈറ്റ് പൂര്‍ണ്ണമായും വെബ് 2 സംവിധാനം ഉപയോഗിച്ച് പുനക്രമീകരിച്ചെങ്കിലും ജിമെയിലിന് ഒട്ടും കുലുക്കമുണ്ടായില്ല. മാതൃസ്ഥാപനമായ ഗൂഗിളിനെപ്പോലെ പുറംമോടിയിലല്ല, ഉള്ളടക്കത്തിലാണ് കാര്യമെന്നാണ് ജിമെയിന്റെയും ഭാഷ്യം.
മറ്റാരും കൊണ്ടുവരുന്നതിന് മുമ്പേതന്നെ ഇ^മെയിലില്‍ ചാറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത് മുന്നേറ്റത്തിലേക്കുള്ള ജിമെയിലിന്റെ പുതിയൊരു കാല്‍വെപ്പായിരുന്നു. നേരത്തെ യാഹൂവില്‍ ഇതിന്നായി യാഹൂ മെസഞ്ചര്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടിയിരുന്നു. യാഹൂ മെസഞ്ചറിലെ വോയ്സ്, വീഡിയാ ചാറ്റിംഗ് ജിമെയില്‍ തങ്ങളുടെ മെയിലിന്റെ തന്നെ ഭാഗമാക്കിയത് യാഹൂവിന് കനത്ത പ്രഹരമായി. ചാറ്റ്ചെയ്യാന്‍ അതുവരെ യാഹൂ മെസഞ്ചര്‍ ഉപയോഗിച്ചിരുന്നവര്‍ ജിമെയിലേക്ക് ചുവടുമാറ്റിയപ്പോള്‍ യാഹൂവും തങ്ങളുടെ മെയിലില്‍ ചാറ്റിംഗ് സംവിധാനമേര്‍പ്പെടുത്തിയെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.
ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കായ 'ഓര്‍ക്കൂട്ട്' വളരുന്നതും സമാന സംവിധാനമായ യാഹൂവിന്റെ 'യാഹൂ-360' കെട്ടുകെട്ടി പോകുന്നതും നാം കണ്ടു. അതുപോലെ ജിമെയിലില്‍ നിന്നിറങ്ങിയ ആകര്‍ഷകമായ മറ്റൊരിനമാണ് ജിമെയില്‍ ലാബ്സും (Gmail Labs) അതിലുപയോഗിക്കുന്ന വെബ് ഗാഡ്ജെറ്റുകളും. ജിമെയില്‍ ലാബ്സിനെക്കുറിച്ച് അറിയുന്നവര്‍ പറയാറുള്ളത് അത് 'Some Crazy Experimental Stuff' എന്നാണ്. ജിമെയില്‍ സെറ്റിംഗ്സില്‍ കയറിയാല്‍ നമുക്ക് ജിമെയില്‍ ലാബ്സ് കാണാവുന്നതാണ്. വ്യത്യസ്ത വെബ്സൈറ്റുകളില്‍ നിന്നും ബ്ലോഗുകളില്‍ നിന്നും വിവിധ തരം ആപ്ളിക്കേഷനുകള്‍ കൊണ്ടുവരാനുള്ള വിദ്യയാണ് ഗാഡ്ജറ്റുകള്‍ (Gadgets). ഇത് നമ്മുടെ ജിമെയില്‍ പേജിലും പ്രയോഗിക്കാവുന്നതാണ്. ജിമെയില്‍ ലാബ്സില്‍ തന്നെ ഉള്‍ക്കൊള്ളിച്ച (inbuilt) കുറെയധികം ഗാഡ്ജറ്റുകളുണ്ട്.
അതോടൊപ്പം ഇതര വെബ്സൈറ്റുകളില്‍ നിന്നും നമുക്ക് ഗാഡ്ജെറ്റുകള്‍ കൊണ്ടുവരാവുന്നതാണ്. അതിന്നായി ജിമെയില്‍ ലാബ്സിലെ അവസാനത്തെ ഓപ്ഷനായ Add any gadjet by URL എന്നത് ഇനാബിള്‍ (Enable) ചെയ്യണം. ഇനി ജിമെയില്‍ സെറ്റിംഗ്സ് എടുത്താല്‍ Gadjet എന്ന പുതിയൊരു ടാബ് പ്രത്യക്ഷമാകുന്നതാണ്. അതില്‍ Add any Gadjet by URL എന്നിടത്ത് പുതിയ ഗാഡ്ജെറ്റുകളുടെ URL കൊടുക്കാവുന്നതാണ്. ഇതിന്നായുള്ള URL ഗൂഗിള്‍ ഗാഡ്ജറ്റ് ഹോം പോജായ http://www.google.com/ig/directory?synd=open ലിങ്കില്‍ ലഭിക്കുന്നതാണ്. ഇതില്‍ നമുക്ക് ഇഷ്ടമുള്ള ഗാഡ്ജറ്റ് തിരഞ്ഞെടുക്കുക. ശേഷം Add to your Webpage ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് താഴെ പ്രത്യക്ഷമാകുന്ന Get the code ക്ലിക്ക് ചെയ്യുക. പിന്നീട് tag ല്‍ നിന്ന് .xml ഉള്ള http:// ലിങ്ക് തിരഞ്ഞെടുക്കുക. ഉദാഹരണമായി ജിമെയിലില്‍ ട്വിറ്റര്‍ ഗാഡ്ജറ്റ് കുട്ടിച്ചേര്‍ക്കാന്‍ http://www.twittergadget.com/gadget_gmail.xml എന്ന് തിരഞ്ഞെടുക്കുക. ഈ ലിങ്ക് നേരെ ജിമെയില്‍ സെറ്റിംഗ്സില്‍ Add a gadject by its URL എന്നിടത്തേക്ക് നല്‍കുക. ഇതോടെ നമ്മുടെ ജോലി തീര്‍ന്നു. ഇങ്ങനെ നല്‍കുന്ന ഗാഡ്ജറ്റ് ജിമെയില്‍ പേജിന്റെ ഇടതുഭാഗത്ത് പ്രത്യക്ഷപ്പെടുന്നു. Orkut, Facebook, Twitter, Yahoo Messenger, Orkut Scraps, Youtube, ebuddy full messenger തുടങ്ങിയവയെല്ലാം ഈ രീതിയില്‍ നമ്മുടെ ജിമെയില്‍ പേജിലുള്‍പ്പെടുത്താവുന്നതാണ്. ഈ രിതിയില്‍ ഗൂഗിളില്‍ തന്നെ ആയിരക്കണക്കിന് ഗാഡ്ജറ്റുകള്‍ ലഭ്യമാണെന്നത് പലര്‍ക്കും അറിയില്ല.
ജാസിര്‍ ജവാസ് ടി.
jasi.com@gmail.com
*****
വെബ് കൌതുകങ്ങള്‍
നിങ്ങളുടെ ഡെസ്ക്ക്ടോപ്
നിങ്ങളുടെ സ്വപ്നത്തിലെ ഡെസ്ക്ക്ടോപ് ഇതാ ഏതാനും ക്ലിക്കുകള്‍ മാത്രം അകലെ. http://www.desktopnexus.com/ എന്ന സൈറ്റില്‍ കയറിയാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതുതരം ഇമേജുകളും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാമെന്നു മാത്രമല്ല നിങ്ങള്‍ക്കിഷ്ടമുള്ള ഏതു ഡൈമെന്‍ഷനിലും റിസൊല്യൂഷനിലുമുള്ളവ തിരഞ്ഞെടുക്കുകയും ചെയ്യാം. ഗാലറിയില്‍ വിവിധ കാറ്റഗറികളായാണ് ഇമേജുകള്‍ തരംതിരിച്ചു വച്ചിട്ടുള്ളത്. ഒരു ലക്ഷത്തില്‍ പരം ഇമേജുകളുള്ള ഈ വന്‍ ചിത്രശേഖരത്തിലേക്ക് ദിനംപ്രതി പുതിയ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. നിങ്ങള്‍ക്കു വേണമെങ്കില്‍ പുതിയ ചിത്രങ്ങള്‍ ഗുണ നിലവാരമുള്ളവയെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുകയുമാവാം. പക്ഷേ നിലവാരം കുറഞ്ഞവ തള്ളിപ്പോകുമെന്ന് ഓര്‍ക്കുക. ചിത്രങ്ങലെല്ലാം തമ്പ് നെയില്‍ രൂപത്തില്‍ കാണാം. ഓരോ ചിത്രത്തിലും മൌസ് പോയിന്റര്‍ വയ്ക്കുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞുവരും. ഇഷ്ടമുള്ളവയില്‍ ക്ലിക് ചെയ്ത് എന്‍ലാര്‍ജ് ചെയ്ത് അവ നിങ്ങളുടെ മെഷീന് ഇണങ്ങുവയാണോ എന്ന് പരിശോധിച്ചു നോക്കിയ ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ഈ കൂറിപ്പെഴുതുന്ന സമയം വരെ ഏകദേശം 48 കോടിയോളം പ്രാവശ്യം ചിത്രങ്ങള്‍ ഈ സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യപ്പെട്ടുവെന്നറിയുമ്പോള്‍ ഇതിന്റെ ജനസമ്മതി ഊഹിക്കാവുന്നതാണല്ലോ.
പി.കെ.എ. റഷീദ്
raizlamaryam@hotmail.com
*****
ബ്ലോഗ് സന്ദര്‍ശനത്തിന്
മലയാളം വെബ്
http://malayalamweb.info/
വര്‍ഷത്തിലെ 365 ദിവസവും അറിയാനുപയുക്തമായ പ്രചോദനാത്മക ചിന്തകള്‍. കണ്ടും കേട്ടും വായിച്ചും അറിയാന്‍ ഒട്ടനവധി വിഭവങ്ങള്‍. അതാണ് മലയാളം വെബ്. ബ്ലോഗുകളുടെയും വെബ്സൈറ്റുകളുടെയും റിവ്യൂകളാണ് ഇതിലെ മുഖ്യവിഷയം. Review by the Public for the public എന്നാണ് സൈറ്റിന്റെ മുഖമുദ്ര. ഇന്ത്യവിഷന്‍, മനോരമ ന്യൂസ്, ഏഷ്യാനെറ്റ്, തെഹല്‍ക്ക, ബി.ബി.സി, സി.എന്‍,എന്‍ തുടങ്ങിയ ചാനലുകളൊക്കെ ലൈവായി കാണാനും മലയാളത്തിലെ ഏതാനും എഫ്.എം റേഡിയോകള്‍ ശ്രവിക്കാനും സൈറ്റില്‍ സംവിധാനമുണ്ട്. മലയാളത്തിലെ മിക്ക പത്രങ്ങളിലേക്കുള്ള ലിങ്കുകളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമായ ഒട്ടേറെ മലയാളം ബ്ലോഗുകളിലേക്കുള്ള ലിങ്കുകളും ഇതില്‍ ലഭിക്കുന്നു.
തൂവല്‍ തെന്നല്‍
http://thoovalthennal.blogspot.com/
തൃശãൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടക്കടുത്ത് വെള്ളാങ്കല്ലൂര്‍ സ്വദേശി ഡെല്‍വിന്‍ ആന്റണിയാണ് ബ്ലോഗര്‍. പത്തൊമ്പതാം വയസ്സില്‍ നാടുവിട്ടു. മുംബൈയിലും ഗുജറാത്തിലുമായി രണ്ട് വര്‍ഷം. പിന്നെ സൌദി അറേബ്യയിലെ ജിദ്ദയില്‍. നല്ലൊരു കലാഹൃദയം ഉള്ളിലുണ്ടെന്ന വിശ്വാസമാണത്രെ എന്തെങ്കിലുമൊക്കെ കുറിച്ചുവക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബ്ലോഗര്‍ പറയുന്നു. 'കറന്റാപ്പീസില്‍ പോയ പ്വത്രാസാ'ണ് ഏറ്റവും പുതിയ പോസ്റ്റ്. ബ്ലോഗില്‍ നവാഗതനാണെങ്കലും പോസ്റ്റുകളൊക്കെ സാമാന്യം ഭേദപ്പെട്ടതുതന്നെ. ഫെബ്രുവരിയില്‍ തുടങ്ങിയ ബ്ലോഗില്‍ ഇതുവരെ പതിനേഴ് പോസ്റ്റുകളായി. നല്ല തുടക്കം. ബൂലോകത്തേക്ക് സ്വാഗതം.
തൂലിക
http://kinginicom.blogspot.com/
മലപ്പുറം ചെമ്മാട് സ്വദേശി ജുവൈരിയ്യ സലാമിന്റേതാണ് ഈ തൂലിക. ബ്ലോഗില്‍ നവാഗതയാണ്. ഏഴ് പോസ്റ്റുകളേ ആയിട്ടുള്ളൂ. കഥയും കവിതയുമാണ് തൂലികയിലെ പോസ്റ്റുകള്‍. വികസനം എന്ന മിനികഥ നന്നായിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ ഒരു കെച്ചുകഥയിലൊതുക്കിയിരിക്കുന്നു. അക്ഷരത്തെറ്റുകള്‍
ധാരാളമുണ്ട്. കഥയും കവിതകളുമൊക്കൊ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് ആരെയെങ്കിലും കാണിച്ച് തെറ്റുകള്‍ തിരുത്തിക്കുന്നത് നന്നായിരിക്കും. മിനിക്കഥകളിലും ചെറിയ കവിതകളിലുമൊക്കെ ഇത്രയേറെ അക്ഷരത്തെറ്റുകള്‍ ഒട്ടും ക്ഷന്തവ്യമല്ല. ശ്രദ്ധിക്കുമല്ലോ. ആശംസകള്‍ നേരുന്നു.
സൈകതം
http://www.saikatham.com/
'വിലക്ക് വാങ്ങാം എന്നത് ബിമല്‍ മിത്രയുടെ നോവല്‍ മാത്രമല്ല, പുതിയ കാലത്തിന്റെ കീവേര്‍ഡാണ്. വിപണന സാധ്യതയുടെയും ഉപഭോഗ സാധ്യതകളുടെയും ഇടക്ക് കുടുങ്ങിപ്പോയാല്‍ ജീവിതം അവിടെ സ്തബ്ധമാകും, നിശãബ്ദമാകും....' ഇങ്ങനെയൊരാമുഖത്തോടെയാണ് 'സൈകത'മെന്ന വെബ്മാഗസിന്റെ മെയ് ലക്കം തുടങ്ങുന്നത്. മലയാള സാഹിത്യത്തിന്റെ പുതിയ മുഖമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ലേഖനം, കഥ, കവിത, ഗണിതം, ഫലിതം, പുസ്തക പരിചയം, കാര്‍ട്ടൂണ്‍ എന്നിങ്ങനെ വെബ്മാഗസിനിലെ വിഭങ്ങള്‍ വിപുലമാണ്. സൈകതത്തിന്റെ മുന്‍ലക്കങ്ങളും ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.
നേര്‍വഴി
http://nervazhy.blogspot.com/
ആലപ്പുഴ സ്വദേശി അനീസ് ബഷീറാണ് ബ്ലോഗര്‍. മാനവരാശിക്ക് നേര്‍വഴി കാണിക്കാനായി ദൈവം നിയോഗിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തില്‍, തന്നെ ഏറെ സ്വാധീനിച്ച ചരിത്ര സംഭവം അനുസ്മരിച്ച്കൊണ്ട് തെഹല്‍ക്ക പത്രാധിപര്‍ അജിത് സാഹി എഴുതിയ ലേഖനമാണ് പുതിയ പോസ്റ്റ്. ഇസ്ലാം സമാധാനത്തിന്റെയും സമഭാവനയുടെ ദള്‍ശനമാണെന്ന കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കുന്ന ലേഖനങ്ങളാണ് മിക്ക പോസ്റ്റുകളും. മുഖപ്പേജില്‍ വാരി നിറച്ചു നല്‍കിയ ഗ്രാഫിക്സും ആനിമേഷനുമൊക്കെ ബ്ലോഗ് സന്ദര്‍ശനം അങ്ങേയറ്റം ദുഷ്ക്കരമാക്കുകയാണ് ചെയ്യുന്നത്. പേജ് ലേഔട്ടും കളര്‍ വിന്യാസവും ഒട്ടും സുഖകരമല്ല. മുഖപ്പേജ് ആകെയൊന്ന് അഴിച്ചുപണിയാന്‍ ശ്രദ്ധിക്കുക.
വി.കെ. അബ്ദു
vkabdu@gmail.com
*****
ഇന്‍ഫോ ക്വിസ്
1. ആപ്പിള്‍ കമ്പനിയുടെ ഐപോഡ്, ഐപാഡ് എന്നീ ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്തതാര്?
2. ബ്ലോഗിലും വെബ്പേജുകളിലും പ്രസന്റേഷന്‍ സ്ലൈഡുകള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്?
3. കേരളത്തില്‍ അപ്പര്‍ പ്രൈമറി തലത്തില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ICT) പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വര്‍ഷം?
4. മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന നെറ്റ്വര്‍ക്ക് കമ്പനി മാറുമ്പോഴും ഒരേ നമ്പര്‍ തന്നെ നിലനിര്‍ത്താന്‍ സാധ്യമാകുന്ന സംവിധാനം?
5. ഐ.ബി.എം കമ്പനിക്ക് കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്ക് ഇറങ്ങാന്‍ പ്രേരണ നല്‍കിയ ശാസ്ത്രജ്ഞന്‍?
6. സാധാരണക്കാര്‍ക്ക് പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എലും ഇന്റലും ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി?
7. അടുത്ത കാലത്ത് ഏത് ഏഷ്യന്‍ രാജ്യത്താണ് ജിമെയിലിന് നിരോധമേര്‍പ്പെടുത്തിയത്?
8. പ്രശസ്ത ഇന്ത്യന്‍ ഐ.ടി സ്ഥാപനമായ HCL കമ്പനി സ്ഥാപിച്ചതാര്?
9. ഉന്നത പഠനത്തിനുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ സഹായകമായ വെബ്സൈറ്റ്?
10. ചിത്ര ഫയലുകളുടെ എക്സ്റ്റന്‍ഷനായ GIF^ന്റെ പൂര്‍ണ്ണ രൂപം?
ഉത്തരം
1. ജോനഥാന്‍ ഐവ്
2. www.slideshare.net
3. 2009
4. 'മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി'
5. കത്ത്ബെര്‍ട്ട് ഹര്‍ഡ്
6. മേരി മന്‍സില്‍ മേരാ കദം
7. ഇറാന്‍
8. ശിവ് നാടാര്‍
9. www.indiastudychannel.com
10. Graphic Interchange Format
സമ്പാഃ ജലീല്‍ വൈരങ്കോട്
tvjaleel@gmail.com
=======================================
No comments:
Post a Comment