Monday, July 21, 2008

ഇന്‍ഫോമാധ്യമം (367) - 21/07/2008

കവിതകള്‍ക്കൊരു നിറഞ്ഞ കലവറ

ഹാരിസ് വാണിമേല്‍
kpharis@maktoob.com



കവികളെയും കവിതകളെയും സ്നേഹിക്കുന്നവര്‍ക്കായി ഇന്റര്‍നെറ്റില്‍ ഒരിടം. http://www.poemhunter.com/. വിശ്വപ്രശസ്ത സാഹിത്യകാരന്‍മാരായ Pablo Neruda, Langston Hughes, Maya Angelou, Charles Bukowski, William Shakespearek, Dylan Thomas, Spike Milligan, Billy Collins, Emily Dickinson, Khalil Gibran, Robert Frost, William Blake, Edgar Allan Poe തുടങ്ങിയവരുടെ കവിതകള്‍ ഈ സൈറ്റിനെ ഏറെ ജനപ്രിയമാക്കുന്നു. 3,10, 931 കവിതകള്‍, 24,752 കവികള്‍, 1,21,601 ഗാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സൈറ്റിന്റെ വിവരശേഖരം. Top 500 Poem, Top 500 Poet, Classical Poem, Lyrics, Quotations, Music തുടങ്ങിയ നിരവധി ശീര്‍ഷകങ്ങള്‍ വളരെ മനോഹരമായo ക്രമീകരിച്ചിരിക്കുന്ന. കവികളെപറ്റിയുള്ള വിശദമായ പഠനം സൈറ്റില്‍ കാണാം. കൂടുതല്‍ അറിയാന്‍ സഹായകമായ നിരവധി സൈറ്റുകളിലേക്കുള്ള ലിങ്കുകളും ലഭ്യമാണ്. കവിതകളെയും കവികളെയും വിലയിരുത്തുന്ന പ്രഗത്ഭരുടെ അഭിപ്രായങ്ങളും സൈറ്റിലുണ്ട്.
Poem on / About എന്ന ശീര്‍ഷകത്തിന് താഴെ കവിതയുടെ വിഷയങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ കൊടുത്തിരിക്കുന്നു.ഒരേ വിഷയത്തില്‍ രചിക്കപ്പെട്ട വ്യത്യസ്ത കവികളുടെ കവിതകള്‍ നമുക്കു വായിക്കാന്‍ സാധിക്കും. Christmas Poems, Love Poems, Pablo Neruda, Death Poems, Sad Poems, Birthday Poems, Wedding Poems, Annabel Lee, Sorry Poems, Winter Poems തുടങ്ങിയവയൊക്കെ സൈറ്റില്‍ നിന്ന് അനായാസം തെരെഞ്ഞെടുക്കാന്‍ സാധിക്കും. വളര്‍ന്നു വരുന്ന കവികളുടെ രചനകള്‍ സൈറ്റ് സ്വാഗതം ചെയ്യുന്നു. അവ സൌജന്യമായി സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കവിതകളെപറ്റിയുള്ള അഭിപ്രായങ്ങള്‍, മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍, സാങ്കേതിക അറിവുകള്‍, ടിപ്സുകള്‍ തുടങ്ങിയവക്ക് സൈറ്റിലെ 'Forum' അവസരമൊരുക്കുന്നു. നിര്‍ദ്ദിഷ്ഠ സ്ഥലത്ത് നമ്മുടെ ഇ^മെയില്‍ വിലാസം നല്‍കിയാല്‍ സൌജന്യമായി ദിവസവും ഓരോ കവിത നമ്മുടെ മെയില്‍ ബോക്സിലെത്തും. സൈറ്റിലെ കവിതകള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഏത് കവിതയും സുഹൃത്തുകള്‍ക്ക് അനായാസം അയച്ചുകൊടുക്കാനും സൈറ്റിനെപറ്റിയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സംവിധാനമൊരുക്കിയരിക്കുന്നു.


*****


സ്റ്റോക്ക് മാര്‍ക്കറ്റ് മൊബൈല്‍ ഫോണില്

ടി.കെ. ദിലീപ് കുമാര്‍ സേനാപതി
dileep.senapathy@gamil.com


ഷെയര്‍ മാര്‍ക്കറ്റ് ട്രാക്ക് ചെയ്യുന്നതിനും പോര്‍ട്ട് ഫോലിയോ കൈകാര്യം ചെയ്യുന്നതിനും ഏറെ സഹായിക്കുന്ന വെബ്സൈറ്റാണ് http://www.moneycontrol.com/. മിക്ക മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ ഇതിന്റെ സേവനം ലഭ്യമായിരിക്കുന്നു. ജി.പി.ആര്‍.എസ് സൌകര്യമുള്ള മൊബൈല്‍ ഫോണില്‍ http://mobile.moneycontrol.com/ എന്ന വിലാസത്തിലൂടെ ഈ സംവിധാനം ഡൌണ്‍ലോഡ് ചെയ്തു ലഭ്യമാക്കാവുന്നതാണ്. സാധാരണ മൊബൈല്‍ ഫോണില്‍ SMS MOM എന്ന് ടൈപ് ചെയ്ത് 52622 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാലും മതി. ഇപ്പോള്‍ ജി.എസ്.എം ഫോണുകളില്‍ മാത്രമോ ഈ സൌകര്യം ലഭ്യമാകൂ. സി.ഡി.എം.എ ഫോണുകളിലും ക്രമേണ ഇത് ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.
പേഴ്സണല്‍ സ്റ്റോക്കുകള്‍ ട്രാക്ക് ചെയ്യാനും പരിശോധിക്കാനും പോര്‍ട്ട് ഫോലിയോ കാണാനും ഷെയര്‍മാര്‍ക്കറ്റ് സംബന്ധിച്ച പുതിയ വാര്‍ത്തകളറിയാനുമെല്ലാം ഇത് സഹായിക്കുന്നു. വിപണിയില്‍ പണം മുടക്കുന്നതു സംബന്ധിച്ച് അതത് സമയത്ത് വ്യക്തമായ തീരുമാനമെടുക്കുന്നതിന് സഹായകമായ സ്റ്റോക്ക് ടിക്കര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവെന്നത് ഇതിന്റെ സവിശേഷതയാണ്. ഓഹരിയുടെ പട്ടിക ഉണ്ടാക്കുന്നതിനും അവതരിപ്പിക്കുന്നതിനും സൌകര്യമുണ്ടെങ്കിലും മൊബൈല്‍ ഫോണിലൂടെ ഇടപാട് നടത്താന്‍ സാധ്യമാവില്ലെന്ന ന്യൂനത ഇതിനുണ്ട്.


*****


വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

ജീവിതാഭിലാഷം സാക്ഷാത്ക്കരിക്കാന്‍


ഭാവിയില്‍ ആരായിത്തീരാനാണ് ആഗ്രഹമെന്ന് കൊച്ചുകുട്ടികളോട് ചോദിച്ചു നോക്കൂ. മിക്കവരും പറയും വലിയ ആളാകുമ്പോള്‍ ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങളിലെ ഡ്രൈവര്‍ ആയിത്തീരണമെന്നതാണ് തങ്ങളുടെ ജീവിതാഭിലാഷമെന്ന്. പക്ഷെ പ്രായവും പക്വതയും കൂടുന്നതിനനുസരിച്ച് ഭാവിയെക്കുറിച്ചും ജീവിതാഭിലാഷങ്ങളെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. http://www.43things.com/ എന്ന വെബ്സൈറ്റ് മേല്‍ സൂചിപ്പിച്ച അതേ ചോദ്യം നിങ്ങളോടു ചോദിക്കുന്നു. നിങ്ങളുടെ ഉത്തരം എന്തുതന്നെ ആയാലും അവ അക്കമിട്ടെഴുതിയ ശേഷം 'അവയില്‍ ശരിയായ പ്രാധാന്യമുള്ളവയേതെന്നു കണ്ടു പിടിക്കുക, അത് സാക്ഷാത്ക്കരിക്കുവാന്‍ യത്നിക്കുക, ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ പുരോഗതി മറ്റുള്ളവരുമായി പങ്കുവക്കുക' തുടങ്ങിയ പ്രക്രിയകള്‍ക്കായി ഒരു പൊതുവേദി വാഗ്ദാനം ചെയ്യുകയാണ് ഈ വെബ്സൈറ്റ്.
സൈറ്റ് സന്ദര്‍ശിക്കുതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യങ്ങളുടെ സമഗ്രമായ ഒരു പട്ടിക രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നും തുടര്‍ന്ന് അവയുടെ സാക്ഷാത്ക്കാരത്തിനായി പ്ലാന്‍ ചെയ്തു മുന്നേറാനാകുമെന്നും അവര്‍ അവകാശപ്പെടുന്നു. ഈ അവകാശവാദം ശരിയാണെങ്കിലും തെറ്റാണെങ്കിലും ഇതിന്റെ അസാധാരണത്വം ആരിലും കൌതുകമുണര്‍ത്തും. അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലെത്തുക തുടങ്ങിയ വലിയ അഭിലാഷങ്ങള്‍ മുതല്‍ സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം വച്ചുപിടിപ്പിക്കുക, കൂടുതല്‍ ആരോഗ്യവാനാവുക എന്നതു പോലുള്ള കൊച്ചു കൊച്ചു അഭിലാഷങ്ങള്‍ വരെയുള്ള ആളുകളുടെ ആഗ്രഹങ്ങളുടെ വൈവിധ്യം നമ്മെ അത്ഭുതപ്പെടുത്തും. പട്ടികയിലെ ഓരോ ഇനത്തിലും ക്ലിക് ചെയ്യുമ്പോഴും അതേ ആഗ്രഹം പങ്കുവക്കുന്ന ആളുകളാരെല്ലാമെന്നതു സ്ക്രീനില്‍ തെളിയും. നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും സാക്ഷാത്ക്കരിക്കുന്നതിലും ഈ വെബ്സൈറ്റ് ഏതു വിധത്തലാണ് സഹായകമാവുക എന്ന് സ്വയം പരിശോധിച്ചറിയവാന്‍ ഇന്നുതന്നെ സൈറ്റ് സന്ദര്‍ശിക്കുക.


*****


ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്
http://www.blogbhoomi.blogspot.com/

സര്‍ക്കാര്‍കാര്യം മുറപോലെ


സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ ഒന്നാംതരം ഉദാഹരണമാണ് 'സര്‍ക്കാര്‍കാര്യം മുറപോലെ' എന്ന ബ്ലോഗ് (http://sarkkaarkaryam.blogspot.com/). തിരുവനന്തപുരം സ്വദേശി എന്‍.പി. ചന്ദ്രകുമാര്‍ എന്ന ബ്ലാാേഗറാണ് 'സര്‍ക്കാര്‍കാര്യ'ത്തിന്റെ എഴുത്തുകാരന്‍. മലയാളവും കമ്പ്യൂട്ടറുമായുള്ള ബന്ധത്തിന്റെ ചരിത്രരേഖ എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും ചന്ദ്രകുമാര്‍ ഉണ്ടാകും. 1986^ല്‍ തന്നെ മലയാള അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് കൂട്ടിയിണക്കാന്‍ ഇദ്ദേഹം, സുഹൃത്ത് കെ.ജി. നാരായണന്‍ നായരുമായി കൂട്ടുചേര്‍ന്ന് വലിയൊരു ശ്രമം തന്നെ നടത്തിയത് അക്കാലത്ത് വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകളുമായി ബന്ധപ്പെട്ട് പലതലങ്ങളിലായി എജീസ് ഓഫീസിലും മറ്റും പ്രവര്‍ത്തിച്ചതിന്റെ അനുഭവജ്ഞാനമാണ് ചന്ദ്രകുമാറിനെ ഇതര ബ്ലോഗര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഉപഭോക്താവ് (http://upabhokthavu.blogspot.com/) എന്ന ബ്ലോഗും ഇദ്ദേഹത്തിന്റേതാണ്. 'സര്‍ക്കാരിന്റെ തൊഴിലാളി പ്രേമം ^ ഉദാഹരണം ഒന്നുകൂടി' എന്ന ബ്ലോഗ് പോസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ വച്ചുനീട്ടിയ 140 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ കഥ വിശദമായി പ്രതിപാദിക്കുന്നു. വാണിജ്യ നികുതി വകുപ്പും ഐ.ടിയും, വേളി അമ്യൂസ്മെന്റ് പാര്‍ക്കിന്റെ ദുര്‍ഗതി, കയര്‍ബോര്‍ഡിന്റെ തൊഴിലാളി പ്രേമം, കുടിവെള്ള പദ്ധതികള്‍ കോടികള്‍ മുടിക്കുന്നു, വിശാല കൊച്ചി വികസന അതോറിറ്റി കോടികള്‍ പാഴാക്കുന്നു തുടങ്ങിയ പോസ്റ്റുകളെല്ലാം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണങ്ങളാണ്.
ബ്ലോഗുകള്‍ സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ പോര്‍മുനകളാകുന്നത് ഇറാഖ് യുദ്ധവേളയില്‍ ഒട്ടേറെ ബ്ലോഗുകിലൂടെ ലോകം മനസ്സിലാക്കി. സര്‍ക്കാര്‍കാര്യം എന്ന ബ്ലോഗിന്റെ ഏറ്റവും വലിയ പ്രത്യേകത വിവരങ്ങളുടെ ശരിയായ വിന്യാസവും അതിന്റെ കൂട്ടിയോജിപ്പിക്കലുമാണ്. പത്രപ്രവര്‍ത്തകരും ജേര്‍ണലിസം വിദ്യാര്‍ഥികളും വാര്‍ത്താ സ്രോതസ്സായി തന്റെ ബ്ലോഗ് ഉപയോഗിക്കാറുണ്ടെന്ന് ബ്ലോഗര്‍മാര്‍ക്കിടയില്‍ അങ്കിള്‍ എന്നറിയപ്പെടുന്ന ചന്ദ്രകുമാര്‍ പറയുന്നു. 'ഇങ്ങനെയും ഖജനാവ് ചോരുന്നുണ്ട്' എന്ന പോസ്റ്റ് രണ്ട് ഭാഗങ്ങളിലായി സര്‍ക്കാരിന്റെ സാമ്പത്തികാരോഗ്യത്തെ വിലയിരുത്തുന്നു. 'ഒബ്റോയ്^കെ.ടി.ഡി.സി ഹോട്ടല്‍ ശൃംഖലയുടെ പാളിപ്പോയ കൂട്ടുകെട്ട്' എന്ന പോസ്റ്റ് ഈ കരാറിന്റെ ഉള്ളുകള്ളികളുടെ വിശദമായ പരിശോധന കൂടിയാണ്. ബ്ലോഗുകള്‍ക്ക് സമൂഹത്തില്‍ ശക്തമായി ഇടപെടാനും വേറിട്ട ശബ്ദമായി മാറാനും സാധിക്കുമെന്നതിന്റെ തെളിവാണ് സര്‍ക്കാര്‍കാര്യം മുറപോലെ എന്ന ബ്ലോഗ്. അഴിമതിയും സ്വജനപക്ഷപാതവും മുറപോലെ നടക്കുന്ന ഒരു സമൂഹത്തില്‍ പുറംലോകത്തോട് അത് വിളിച്ചുപറയാന്‍ ഇത്തരം ബ്ലോഗുകളുണ്ടെന്നത് അല്‍പമൊക്കെ ആശ്വാസം പകരുന്നു.


*****


മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബ്


മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബില്‍ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ അംഗത്വ നമ്പറും പേര് വിവരങ്ങളും ഇന്‍ഫോമാധ്യമത്തിന്റെ ബ്ലോഗ് പേജില്‍ ലഭ്യമാക്കിയിരിക്കുന്നു. കമ്പ്യൂട്ടര്‍ ക്ലബ്ബില്‍ അംഗത്വത്തിനുള്ള അപേക്ഷ infonews@madhyamam.com എന്ന വിലാസത്തിലാണ് മെയില്‍ ചെയ്യേണ്ടത്. ഇന്‍ഫോമാധ്യമത്തിന്റെ ബ്ലോഗ് സന്ദര്‍ശിച്ച് വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കും നന്ദി. പുതിയ പോസ്റ്റിംഗ് സന്ദര്‍ശിക്കാന്‍ മറക്കരുത്. www.infomadhyamam.blogspot.com



======================================

11 comments:

  1. New Issue of Info Madhyamam

    ReplyDelete
  2. വരമൊഴി ഉപയോഗിക്കുമ്പോള്‍
    സാധാരണ കണ്ട്‌ വരാറുള്ള അക്ഷരപ്പിശകുകള്‍

    ഇംഗ്ലീഷ്‌ അക്ഷരമാലയിലെ
    (ഡി) ഉപയോഗിച്ച്‌ 'ദയ' എഴുതുക
    കാപിറ്റല്‍ (ഡി) ഡോക്‌ടര്‍
    ഡി+എച്‌ (ധ) ധര്‍മം
    ഡി+ഡി+എച്‌(ദ്ധ) പ്രസിദ്ധികരിക്കുക.
    ഇതു വായിച്ചവര്‍ക്ക്‌ നന്ദി (എന്‍+ഡി)

    ReplyDelete
  3. ഇന്‍ഫോ മാധ്യമത്തിന്റെ ബൂ‍ലോഗത്തേക്കുള്ള
    കടന്നുവരവിന് ഹൃദ്യമായ സ്വാഗതം.

    എന്നെപ്പോലുള്ള ഒത്തിരിപ്പേര്‍ക്ക്
    നൂതന സാങ്കേതികവിദ്യയുടെ ബാലപാ‍ഠങ്ങള്‍
    പകര്‍ന്നേകിയ ഇന്‍ഫോ മാധ്യമം
    ബ്ലോഗുലകത്തേക്ക് കാലെടുത്തുവെക്കാന്‍ അല്പം വൈകിയോ എന്നൊരു സംശയം മാത്രം.

    സൈബര്‍ ലോകത്തെ പുതിയ
    വിശേഷങ്ങളും സാങ്കേതിക സംവിധാനങ്ങളും
    ഇനി മുതല്‍ കൂടുതല്‍ ക്രിയാത്മകമായി വായനക്കാരിലേക്ക് എത്തിക്കാന്‍
    ഈ പുതിയ ഉദ്യമം നിമിത്തമാകട്ടെ.

    ഒരു ചെറിയ നിര്‍ദേശം :
    കമന്റുകള്‍ പോസ്റ്റിന്റെ അതേ പേജില്‍ കാണുന്നതിനാണ് കൂടുതല്‍ ഭംഗി എന്നറിയിക്കട്ടെ.
    ബ്ലോഗിന്റെ സെറ്റിംഗ്സിലെ Comments-> Show comments in a popup window?) എന്നത് No എന്ന് കൊടുത്ത് സെറ്റിംഗ്സ് ചെയ്താല്‍
    അതേ പേജില്‍ തന്നെ കമന്റുകളും
    കാണാമായിരുന്നു. മിക്കവരും അതേ പേജില്‍ തന്നെ കമന്റ് കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്.

    ReplyDelete
  4. Anonymous7:13 PM

    കവിതകള്‍ക്കുള്ള നിറഞ്ഞ കലവറ പോലെയുള്ള സൈറ്റുകള്‍ പരിചയപ്പെടുത്തലിലൂടെ ഞാനെന്തോ അന്വഷിച്ചിരുന്നു ഇത്രയും നാള്‍ അത് മാധ്യമം ബ്ലോഗിലൂടെ കണ്ടെത്തുകയായിരുന്നു. ബ്ലോഗുകളുടെ നിലവാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാന്യമായി ആരുടേയും മുന്നില്‍ വെക്കാവുന്ന എട്ടോ പത്തോ ബ്ലോഗുകളില്‍ ഒന്നാണ്‍ മാധ്യമം ബ്ലോഗ് എന്നതില്‍ സന്തോഷമുണ്ട്. തുടര്‍ന്നും വിഞ്ജാനപ്രദമായ പോസ്റ്റുകളോടെ മാധ്യമം ബ്ലോഗ് ശോഭിച്ചു നില്‍ക്കട്ടെ എന്നാശംസിക്കുന്നു........

    ReplyDelete
  5. ബൂലോകത്തിന് പുതിയ കരുത്തായി കടന്നുവരുന്ന ഇന്‍ഫോ മാധ്യമത്തിന് ആശംസകള്‍ നേരുന്നു..!

    മിന്നാമിനുങ്ങിന്റെ നിര്‍ദ്ദേശം ശ്രദ്ധിക്കുമല്ലൊ

    ReplyDelete
  6. ഇന്‍ഫോ മാധ്യമത്തിന്റെ ബൂ‍ലോഗത്തേക്കുള്ള
    കടന്നുവരവിന് ഹൃദ്യമായ സ്വാഗതം.

    ReplyDelete
  7. ഇന്‍ഫോ മാധ്യമത്തിന്റെ ബൂലോകത്തേയ്ക്കുള്ള കടന്നുവരവ് ഒരുപാട് പ്രതീക്ഷകളുണര്‍ത്തുന്നു. വിജ്ഞാനപ്രദവും പ്രയോജനപ്രദവുമായ പോസ്റ്റുകളുമായി ഇന്‍ഫോ മാധ്യമം ബൂലോകത്ത് നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു. സ്വാ‍ഗതം

    ReplyDelete
  8. ഇന്‍ഫോ മാധ്യമം സ്ഥിരമായി കാണാറുണ്ട്.
    ബൂലോകത്തേക്കൂള്ള ഇന്‍ഫോ മാധ്യമത്തിന്റെ ആഗമനത്തിന്
    മനം നിറഞ്ഞ സ്വാഗതം.പത്രത്താളുകളിലെ ഇന്‍ഫോ മാധ്യമത്തിന്റെ
    അച്ചടിവായനയില്‍ നിന്ന് ഈ ഇ-വായനയിലേക്കുള്ള പുതിയ ചുവടുവെപ്പിന് ഹൃദ്യമായ ആശംസകളും.കൂടുതല്‍ മികവുറ്റ
    ഇന്‍ഫോ ഫീച്ചറുകള്‍ ഈ ബ്ലോഗിലൂടെ വെളിച്ചം കാണുമെന്ന്
    പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. ഇന്‍ഫോ മാധ്യമത്തിനു ബൂലോഗത്തേക്ക് സ്വാഗതം.

    ReplyDelete
  10. ബൂലോഗത്തേക്ക് ഹൃദ്യമായ സ്വാഗതം.

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...