Monday, July 14, 2008

ഇന്‍ഫോമാധ്യമം (366) - 07/07/2008
വിവരനിനിമയ സാങ്കേതിക വിദ്യയുടെ കരിക്കുലം സാധ്യതകള്‍

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com

വിവരങ്ങള്‍ ക്രോഡീകരിക്കുക, അപഗ്രഥിക്കുക, കൈകാര്യം ചെയ്യുക എന്നീ രംഗങ്ങളില്‍ അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും കഴിവ് വളര്‍ത്താനുള്ള ശ്രമങ്ങളും നടക്കേണ്ടിയിരിക്കുന്നു. അധ്യാപകര്‍ക്ക് വിവര സംവേദന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തങ്ങളുടെ ഇത്തരവാദിത്തം ഫലപ്രദമായി നിര്‍വഹിക്കാന്‍ സാധ്യമാകണം. വിദ്യാലയ ഭരണം, പഠന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അവതരണം, മൂല്യനിര്‍ണ്ണയം തുടങ്ങിയ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഗുണനിലവാരമുള്ളതാക്കാനും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. പാഠ്യപദ്ധതി വിനിമയത്തില്‍ ഐ.ടിയുടെ സാധ്യത പ്രയോഗിക്കുന്നതിനെക്കുറിച്ച് അധ്യാപകര്‍ നിരന്തരം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ച് മെച്ചപ്പെടുത്തുകയും വേണം. വിഷയങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകള്‍ പ്രത്യേകം തയ്യാറാക്കിയോ അതല്ലെങ്കില്‍ നിലവില്‍ ലഭ്യമായവ തിരഞ്ഞെടുത്ത് ഉപയോഗിക്കുകയോ വഴി കരിക്കുലത്തിന്റെ ഐ.സി.ടി വിനിമയം സാധ്യമാക്കാവുന്നതാണ്.
ട്യൂട്ടോറിയല്‍ സോഫ്റ്റ്വെയറുകള്‍, സിമുലേഷന്‍ സി.ഡികള്‍, ഇന്ററാക്റ്റീവ് മള്‍ട്ടിമീഡിയ പാക്കേജുകള്‍ തുടങ്ങിയവയെല്ലാം വിഷയ സംബന്ധിത സോഫ്റ്റ്വെയറുകളായി ഉപയോഗിക്കാം. അപ്പര്‍ പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ഐ.ടി. അധിഷ്ഠിത പഠനത്തിന് ഇത്തരം ഉള്ളടക്ക സി.ഡികള്‍ വികസിപ്പിക്കുകയോ ശേഖരിക്കുകയോ ചെയ്യേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമായി വരുന്നു. ഓഫീസ് പാക്കേജുകള്‍, ഡി.ടി.പി, ഗ്രാഫിക് സോഫ്റ്റ്വെയറുകള്‍ തുടങ്ങി വിഷയ സംബന്ധിതമല്ലാത്ത സോഫ്റ്റ്വെയറുകള്‍ കമ്പ്യൂട്ടര്‍ നൈപുണികള്‍ പരിശീലിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താം. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥി ഏറ്റെടുക്കുന്ന പ്രോജക്റ്റ് തയ്യാറാക്കാനും ഉപയോഗിക്കുക വഴി ഈ സോഫ്റ്റ്വെയറുകള്‍ വിഷയസംബന്ധിതമാക്കി മാറ്റാനും അധ്യാപകര്‍ക്ക് കഴിയും.
വിവരങ്ങള്‍ ആവശ്യാനുസരണം തിരഞ്ഞെടുക്കുന്നതിനും പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വിഭവങ്ങള്‍ പങ്കുവെക്കുന്നതിനും സംഘ പഠനത്തിനും സഹ പഠനത്തിനുമെല്ലാം ഇത്തരം സോഫ്റ്റ്വെയറുകള്‍ അവസരം നല്‍കുന്നു. ഓണ്‍ലൈന്‍ പഠനം, ഇന്റര്‍നെറ്റ് ഉപയോഗം, സംസ്ഥാനത്ത് ലഭ്യമായ എഡ്യൂസാറ്റ് സംവിധാനം വഴിയുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങിയവയെല്ലാം ആശയ വിനിമയ ഉപാധികളാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടെ സര്‍ഗാത്മക രചനകളില്‍ ഏര്‍പ്പെടാനും പങ്കുവെക്കാനും അവസരം നല്‍കുന്ന ബ്ലോഗുകള്‍ പഠനത്തിന്റെയും അധ്യാപനത്തിന്റെയും മേഖല വിപുലമാക്കുന്നു. ദേശീയ പാഠ്യപദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന കെ.സി.എഫ്. 2007^ല്‍ ഐ.ടി. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ രീതിയില്‍ ചിട്ടപ്പെടുത്തിയ പാഠപുസ്തകങ്ങളും പഠനപ്രവര്‍ത്തനങ്ങളുമാണ് ഇനി ആവശ്യം.
(അവസാനിച്ചു)
*****

ബ്ലോഗ് പരിചയം

തയ്യാറാക്കിയത്: വി.കെ. ആദര്‍ശ്
http://www.blogbhoomi.blogspot.com/

സയന്‍സിന് ഒരു മലയാളം അങ്കിള്‍

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കാവുന്ന ശാസ്ത്ര കൌതുക ചെപ്പാണ് 'സയന്‍സ് അങ്കിള്‍' എന്ന മലയാളം സയന്‍സ് ബ്ലോഗ്. http://scienceuncle.blogspot.com/ എന്ന വിലാസത്തില്‍ ഈ അങ്കിളിനെ പരിചയപ്പെടാം. ആമുഖത്തില്‍ പറയുന്നതുപോലെ ചെറുപ്പത്തിന്റെ കുസൃതികളാണ് ശാസ്ത്ര കൌതുകമായി വളരുന്നത്. അത്തരം ഒരു ഭൂതകാല കുളിര്‍മ പുതിയതലമുറക്ക് കൂടി സമ്മാനിക്കാനാണ് ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നതത്രെ.
ഉത്തരം പറയാമോ?, എങ്ങനെ എങ്ങനെ?, എങ്ങനെ പ്രവര്‍ത്തിക്കുന്നു?, ശാസ്ത്ര പരീക്ഷണങ്ങള്‍, സൂത്രവിദ്യകള്‍, ഹോബി, നേരമ്പോക്കുകള്‍, കണക്കിലെ കളികള്‍ എന്നിവ പട്ടികയില്‍ പെടുത്തിയിരിക്കുന്ന വിഭാഗങ്ങളില്‍ ചിലതുമാത്രം. ഇതുവരെ ഏകദേശം 32 ബ്ലോഗ് പോസ്റ്റുകള്‍ എത്തിക്കഴിഞ്ഞു. ഒപ്പം വായനക്കാര്‍ക്ക് താത്പര്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗ് വിപുലമാക്കാന്‍ സയന്‍സ് അങ്കിളിന് ഇ^മെയില്‍ അയക്കാന്‍ ഉള്ള ലിങ്കും പേജില്‍ ലഭ്യമാക്കിയിട്ടുണ്ട്. മഴയത്ത് ഓടിക്കാന്‍ ഒരു യന്ത്രബോട് ഉണ്ടാക്കാം എ പോസ്റ്റില്‍ വാഴയിലയുടെ തണ്ട് ഉപയോഗിച്ച് രസികന്‍ യന്ത്രബോട്ട് ഉണ്ടാക്കുന്ന വിദ്യ പരിചയപ്പെടുത്തുന്നു. ലളിതമായ ഭാഷയും വ്യക്തമായ ചിത്രവും ബ്ലോഗിനെ വിവരമൂല്യമുള്ളതാക്കുന്നു. കലണ്ടര്‍ മാജിക് എന്ന പോസ്റ്റില്‍ കലണ്ടര്‍ കൊണ്ടോരു സൂത്രവിദ്യ ഒപ്പിച്ച് കൂട്ടുകാരുടെ മുന്നില്‍ വിലസാനുള്ള ടെക്നിക്ക് ഉണ്ട്. ത്രികോണമിതി (Trignometry) ഗണിത ശാസ്ത്ര പഠനത്തിലെ അവിഭ്യാജ്യഘടകമാണല്ലോ. ത്രികോണമിതിയിലെ അളവുകള്‍, മൂല്യങ്ങള്‍ എന്നിവ ഓര്‍ത്തിരിക്കാനുള്ള സുത്രവിദ്യ പഠന പ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കും. ഒപ്പം തൊലികളയാതെ പഴം മുറിക്കാമോ പോലുള്ള കൌതുകകരമായ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു. ദീര്‍ഘവൃത്തം (Ellipse) വരക്കുന്ന എളുപ്പവിദ്യയും ആകര്‍ഷകമായ പോസ്റ്റകളിലൊന്നാണ്. രത്നങ്ങള്‍ കൊടുക്കാമോ എന്ന ലേഖനം സയന്‍സ് അങ്കിളിന് ശ്രീലാല്‍ എന്ന ഒരു സുഹൃത്ത് അയച്ച ഇ^മെയിലിനെ ആധാരമാക്കിയാണ് വികസിപ്പിച്ചിരിക്കുത്.
ചോദ്യം ചോദിക്കുക, ഉത്തരം പറയുക. ഈ ചോദ്യവും ഉത്തരവും വായിക്കുക എന്നത് ശാസ്ത്രപഠനത്തിന്റെ വര്‍ഷങ്ങളായുള്ള രീതിയാണ്. ഇന്റര്‍നെറ്റ് കാലത്ത് ഇത് ബ്ലോഗിലൂടെ കൂടുതല്‍ സക്രിയമാകുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് സയന്‍സ് അങ്കിളിന്റെ ബ്ലോഗ്.
*****

വെബ് കൌതുകങ്ങള്

റയിസ്ല മര്‍യം
raizlamaryam@hotmail.com

കുസൃതി നിറഞ്ഞ ശാസ്ത്ര പരീക്ഷണങ്ങള്‍


കോള്‍ഗേറ്റ് ടൂത്ത്പേസ്റ്റ് കൊണ്ട് പല്ലുതേപ്പല്ലാതെ മറ്റെന്തെങ്കിലും ഉപയോഗമുള്ളതായി നിങ്ങള്‍ക്കറിയാമോ? കൊക്കൊകോള ഉപയോഗിച്ചു വൃത്തിയാക്കിയാല്‍ ബാത്ത്റൂം ക്ലോസെറ്റുകള്‍ വെട്ടിത്തിളങ്ങുമെന്ന് നിങ്ങള്‍ക്കറിയുമായിരുന്നോ? കാര്‍ ബാറ്ററി ടെര്‍മിനലുകളില്‍ അല്‍പം പെട്രോളിയം ജെല്ലി പുരട്ടിയാല്‍ അവ ദ്രവിച്ചുപോകുന്നത് തടയാനാകുമെന്ന് നിങ്ങള്‍ക്കറിയാമോ? ഇതുപോലെ നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പല ഉല്‍പന്നങ്ങള്‍ക്കും അവയുടെ പ്രഖ്യാപിത ഉപയോഗങ്ങള്‍ക്കു പുറമെ ഒരുപാടുപയോഗങ്ങള്‍ വേറെയുമുണ്ടെന്ന് കാണിച്ചുതരുന്ന ഒരു രസികന്‍ സൈറ്റാണ് ജോയി ഗ്രീനിന്റെ http://www.wackyuses.com/. പ്രത്യക്ഷത്തില്‍ വെറും കുസൃതിത്തരമെന്നു തോന്നാമെങ്കിലും ആഴത്തിലേക്കിറങ്ങിച്ചെല്ലുമ്പോഴാണ് ഈ സൈറ്റിന്റെ പ്രസക്തി വ്യക്തമാവുക. അനുഭവ സാക്ഷ്യങ്ങളുടെയും പരീക്ഷണ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കു മാത്രമേ തന്റെ സൈറ്റില്‍ സ്ഥാനമുള്ളൂ എന്നാണ് ജോയി ഗ്രീനിന്റെ അവകാശവാദം. വീട്ടിലിരുന്ന് ആര്‍ക്കും ചെയ്തുനോക്കാവുന്ന രസകരവും വിജ്ഞാനപ്രദങ്ങളുമായ കുറേ ശാസ്ത്ര പരീക്ഷണങ്ങളെക്കുറിച്ച് ചിത്രസഹിതം വിശദീകരിക്കുന്ന Mad Scientist എന്ന ലിങ്കിനു പുറമെ Weird Facts, All New, Media, Video, Contest, Message Boards തുടങ്ങിയ ലിങ്കുകളും ഈ സൈറ്റിന്റെ ആകര്‍ഷണീയതക്ക് മാറ്റു കൂട്ടുന്നു.
*****സന്ദര്‍ശകര്‍ക്ക് നന്ദിയോടെ

ഇന്‍ഫോമാധ്യമത്തില്‍ നിന്ന് 'വെളിച്ചം' ഉള്‍ക്കൊണ്ടു തന്റെ കവിതകളും കഥകളും ഉള്‍പ്പെടുത്തി പുതിയ ബ്ലോഗ് തുടങ്ങിയെന്നും അത് സന്ദര്‍ശിച്ച് അഭിപ്രായം എഴുതണമെന്നും വൈക്കത്ത് നിന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഫൈസല്‍ മുഹമ്മദ് അറിയിക്കുന്നു. ബ്ലോഗ് നന്നായിട്ടുണ്ട് കെട്ടോ. അഭിനന്ദനങ്ങള്‍. http://fragranceofnight.blogspot.com/ എന്നാണ് അഡ്രസ്സ്. ഫൈസലിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

ഇന്‍ഫോമാധ്യമത്തിന്റെ ബ്ലോഗ് സന്ദര്‍ശിച്ച് വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത അസീസ് മഞ്ഞിയില്‍ (manjiyil.blogspot.com), കണ്ണൂരാന്‍ (kannuran.blogspot.com), ഹരി (sankethikam.blogspot.com), മനോജ് കുമാര്‍ (jalakapazhuthiloode.blogspot.com) തുടങ്ങിയ ബ്ലോഗര്‍മാര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. നിര്‍ദ്ദേശങ്ങളൊക്കെ സാധ്യമാകുന്ന വിധത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതാണ്. അസീസ് അഭിപ്രായപ്പെട്ട പോലെ മലയാളം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ കമന്റ് എഴുതിയ 'തസ്ലി' ശ്രദ്ധിക്കുമല്ലോ. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഇതര ബ്ലോഗര്‍മാര്‍ക്കും നന്ദി. ഇന്‍ഫോമാധ്യമത്തിന്റെ പുതിയ ബ്ലോഗ് പോസ്റ്റ് സന്ദര്‍ശിക്കാന്‍ മറക്കരുതേ.
http://www.infomadhyamam.blogspot.com/
infonews@madhyamam.com
*****
കമ്പ്യൂട്ടര്‍ ക്ലബ്ബ്

MC5551. Mohamed Ashiqu
Makkattiparambil
P.O. Ponnani, Pin 679577
Mob. 9946229844
ADOBE PHOTOSHOP, PAGEMAKER, MAYA, 3D MAX, MS OFFICE, C++, JAVA

MC5552. Shibin Moideen A.
KAlukaran HouseEriyad (Post)
Kodungallur, Thrissur - 680666
smakmoideen@gmail.com
Currently pursuing MCA at Rajagiri College of Social Sciences,
Kalamasserry, Ernakulam
Computer Languages Known: C, C++, Java, COBOL
Applications : Photoshop, Premier

MC5553. Navala Mu'min
(Studying in X Std) 'Elaf', Chettamkunnu,
Thalassery, Pin 670101
MS Office (MS Word,MS Excel,MS Powerpoint)
navalamuzzammil@gmail.com

==================================================

5 comments:

 1. This comment has been removed by a blog administrator.

  ReplyDelete
 2. ഇൻഫോമാധ്യ്മത്തിന്റെ പുതിയ ഇഷ്യു

  ReplyDelete
 3. സയന്‍സിനൊരു മലയാളം അങ്കിളോ? ആദര്‍ശിന്റെ ബ്ലോഗ് പരിചയം നന്നാവുന്നുണ്ട്. ഇന്‍ഫോമാധ്യമം ബ്ലോഗിന് ഭാവുകങ്ങള്‍ നേരുന്നു.

  ReplyDelete
 4. Anonymous1:40 AM

  MUHASIN N
  NANGATHAN HOUSE
  M M ROAD THALASSERY
  PH:9745385632 PIN:670101
  technical qualification:hardware&networking,mcp,mcse
  application: ADOBE PHOTOSHOP, PAGEMAKER,quark,MS OFFICE
  and DTP

  ReplyDelete
 5. Anonymous1:42 AM

  MUHASIN N
  NANGATHAN HOUSE
  M M ROAD THALASSERY
  PH:9745385632 PIN:670101
  technical qualification:hardware&networking,mcp,mcse
  application: ADOBE PHOTOSHOP, PAGEMAKER,quark,MS OFFICE
  and DTP
  muhaazin@gmail.com

  ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...