Monday, July 07, 2008

ഇന്‍ഫോമാധ്യമം (365) - 30/06/2008

കുട്ടികള്‍ക്ക് വര്‍ണ്ണജാലകങ്ങള്‍

മനോജ് കുമാര്‍ എ.പി
manojap.nair@gmail.com



ഇന്റര്‍നെറ്റ് മുതിര്‍ന്നവര്‍ക്കുള്ളതാണെന്നാണ് പലരുടെയും ധാരണ. കുട്ടികള്‍ക്കായുള്ള വെബ്സൈെറ്റുകളുടെ വൈപുല്യം സംബന്ധിച്ച് അറിവില്ലായ്മയാണ് ഇതിന് കാരണം. ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഏറ്റവും വലിയ പഠന സ്രോതസ്സായി വര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റിന് സാധിക്കും. ഈ ഇനത്തിലെ ഏതാനും വെബ്സൈറ്റുകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.
ലോകത്തെങ്ങുമുള്ള കുട്ടികളെ വായിക്കാനും പഠിക്കാനും സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി രംഗത്തെത്തിയ വെബ്സൈറ്റാണ് http://www.scholastic.com/. പഠനം രസകരവും സജീവവുമാക്കാനായി ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ ഇവിടെ കുട്ടികളെ കാത്തിരിക്കുന്നു. 'മാജിക് സ്കൂള്‍ ബസ്' എന്ന പേരിലുള്ള 'വിര്‍ച്വല്‍ സയന്‍സ് ടുര്‍' സൈറ്റിന്റെ മുഖ്യ ആകര്‍ഷക ഘടകമാണ്. എണ്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള സവിശേഷമായ ആനിമേഷന്‍ കുട്ടികളെ ലോകം മൊത്തം കാണിക്കാനുള്ള നല്ലൊരു ശ്രമമാണ്. ഹോം പേജ് ബില്‍ഡറാണ് സൈറ്റിന്റെ മറ്റൊരു സവിശേഷത. പഠന സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സ്വരൂപിക്കാന്‍ ഇതുപകരിക്കും. കുട്ടികള്‍ക്കുള്ള മികച്ച വെബ്സൈറ്റ് എന്ന വിശേഷണം സൈറ്റ് അര്‍ഹിക്കുന്നു. അധ്യാപകര്‍ക്കും ഈ സൈറ്റ് വലിയ തോതില്‍ പ്രയോജനപ്പെടുന്നു. ടീച്ചിംഗ് റിസോഴ്സ്, റഫറന്‍സ് ലൈബ്രറി, പഠന പ്രവര്‍ത്തനങ്ങള്‍, പ്രിന്റ് ചെയ്തെടുക്കാവുന്ന പുസ്തകങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങളാണ് അധ്യാപകര്‍ക്ക് വേണ്ടി സൈറ്റ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്ലാനിംഗ് കലണ്ടര്‍, ഓരോ ഗ്രേഡിലും പാഠങ്ങള്‍ തയ്യാറാക്കുമ്പോഴും ക്ലാസെടുക്കുമ്പോഴും ഉപയോഗിക്കാവുന്ന സൂത്രങ്ങള്‍ എന്നിവയും സൈറ്റ് നല്‍കുന്നു.
പഠനാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന മറ്റൊരു മികച്ച വെബ്സൈറ്റാണ് http://www.kidsknowit.com/. സൈറ്റിന്റെ സേവനം മുഴുക്കെ സൌജന്യമാണ്. പ്രധാന ചരിത്ര സംഭവങ്ങള്‍ മുഴുക്കെ സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള നിരവധി ഗെയിമുകളും സൈറ്റില്‍ കാണാം. കുട്ടികളില്‍ പരിസ്ഥിതി സംരംക്ഷണത്തിന് അവബോധം നല്‍കുന്ന വെബ്സൈറ്റാണ് http://www.ecokidsonline.com/. സമാനമായ ഒട്ടേറെ സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇതിലുണ്ട്. വിവിധ ഇനങ്ങളിലായി ഒട്ടനവധി ക്വിസ് പ്രോഗ്രാമുകളടങ്ങിയ വിദ്യാഭ്യാസ വെബ്സൈറ്റാണ് http://www.coolquize.com/. കുട്ടികളുടെ പൊതുവിജ്ഞാനം വര്‍ധിപ്പിക്കാന്‍ സൈറ്റ് ഏറെ ഉപകരിക്കും.
(കുട്ടികള്‍ക്ക് അനുയോജ്യമായ വൈബ്സൈറ്റുകളുടെ വലിയൊരു ശേഖരം തന്നെ ലേഖകന്റെ ബ്ലോഗ് പേജില്‍ കാണാം. വിലാസം: http://webscape^india.blogspot.com/)
**********

വിവരനിനിമയ സാങ്കേതിക വിദ്യയുടെ കരിക്കുലും സാധ്യതകള്‍

ജലീല്‍ വൈരങ്കോട്
tvjaleel@gmail.com


വിവരവിനിമ സാങ്കേതിക വിദ്യ വിദ്യാഭ്യാസ രംഗത്ത് വ്യാപകമായി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ നമ്മുടെ സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ എന്തിനുപയോഗിക്കുന്നു എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളിലെത്തിക്കേണ്ട ആശയങ്ങളും നൈപുണികളും അഭിരുചികളും മറ്റും ഫലപ്രദമായി വിനിമയം ചെയ്യാന്‍ പരിമിതികളുണ്ട്. ഇത് കൂറെയൊക്കെ മറികടക്കത്തക്ക വിധമാണ് പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എങ്കില്‍പോലും വിനിമയം ചെയ്യേണ്ട വിഷയങ്ങളുടെ വൈവിധ്യവും സങ്കീര്‍ണ്ണതകളും ഉയര്‍ന്ന ക്ലാസ്സുകളില്‍ പ്രശ്നമായി അവശേഷിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സഹായകമായി കമ്പ്യൂട്ടറിന് ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാനാവും. ഇതര ദൃശ്യശ്രാവ്യ ഉപാധികള്‍ക്കില്ലാത്ത സംവേദനക്ഷമത എന്ന സവിശേഷത കമ്പ്യൂട്ടറിന് മാത്രം അവകാശപ്പെട്ടതാണ്. അതിനാല്‍ തന്നെ കമ്പ്യൂട്ടറിനെ ഒരു പഠന സഹായിയായി ഉപയോഗപ്പെടുത്താനുള്ള അതി സമര്‍ഥമായ നീക്കങ്ങള്‍ ആവശ്യമാണ്.
വിവിധ വിഷയങ്ങളില്‍ കമ്പ്യൂട്ടറുപയോഗിച്ച് പഠനം നടത്താവുന്ന മേഖലകള്‍ കണ്ടെത്തുകയും ആവശ്യമായ പഠന സാമഗ്രികള്‍ വികസിപ്പിക്കുകയും ചെയ്യണം. ഇങ്ങനെ വികസിപ്പിച്ചവ പ്രയോഗിക്കുന്നതിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. പരിശീലനം ലഭിച്ചവര്‍ക്ക് പിന്തുണാ സംവിധാനം ഒരുക്കുകയും വേണം. ദേശീയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന രീതിയില്‍ സാങ്കേതിക വിദ്യ വിദ്യാഭ്യാസ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നത് നേരത്തെ സൂചിപ്പിച്ച ലഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കണം. ഓരോ വിദ്യാലയത്തിലും ലഭ്യമായ വിഭവങ്ങള്‍, വിദ്യാലയത്തിന്റെ ആവശ്യങ്ങള്‍, സാധ്യതകള്‍, പരിമിതികള്‍ തുടങ്ങിയവ ഉള്‍ക്കൊണ്ടാണ് വിവരവിനിമയ സാങ്കേതിക വിദ്യ പ്രയോഗത്തില്‍ വരുത്തേണ്ടത്. അതാത് സ്കൂളുകളുടെ സാധ്യതകളും പരിമിതികളും പരിഗണിച്ച് അതിനിണങ്ങുന്ന ഒരു ടെക്നോളജി പ്ലാന്‍ തയ്യാറാക്കേണ്ടി വരും.
പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടി തലം വരെയുള്ള വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ നേടുന്നതിന് അധ്യാപകരെയും വിദ്യാര്‍ഥികളെയും പ്രാപ്തരാക്കുന്നതായിരിക്കണം പുതിയ സമീപനം. ആധുനിക യുഗത്തില്‍ തങ്ങളിലര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ച പരിപൂര്‍ണ ബോധമുണ്ടാക്കാനും കാലഘട്ടത്തിന്റെ വെല്ലുവിളി നേരിടുന്നതിന് അധ്യാപകരെയും വിദ്യാര്‍ഥികളെയും സജ്ജരാക്കാനും പര്യാപ്തമായിരിക്കണം വിവരവിനിമയ സാങ്കേതിക വിദ്യയുടെ കരിക്കുലം. ഓരോ വിദ്യാര്‍ഥിയും അവന്റെ പഠനാവശ്യങ്ങള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഈ രംഗത്ത് സാധ്യമായ പരമാവധി നൈപുണികളെല്ലാം ആര്‍ജ്ജിക്കണം. ആധുനിക ലോകത്ത് ഐ.ടിയുടെ സ്വാധീനം തിരിച്ചറിയാനും സമൂഹ നന്മക്കായി അതുപയോഗപ്പെടുത്താനും കഴിയണം. ഇതുവഴി മൂല്യ നിര്‍ണ്ണയം നടത്താനും കഴിവ് നേടണം.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)
**********

ബ്ലോഗ് പരിചയം

സൈബര്‍ ലോകത്തിലെ കുറ്റകൃത്യങ്ങള്‍

വി.കെ. ആദര്‍ശ്
www.blogbhoomi.blogspot.com

ന്റര്‍നെറ്റിലെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിജ്ഞാന ശേഖരമാണ് 'സൈബര്‍ ലോകം' (http://cyberloakam.blogspot.com/) എന്ന ബ്ലോഗ്. ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടെല്ലാ വിവരങ്ങളും ബ്ലോഗില്‍ ലളിതമായി രേഖപ്പെടുത്തിയിരിക്കുന്നു. ഫോട്ടോ, ഹൈപ്പര്‍ലിങ്കുകള്‍ എന്നിവ ഉചിതമായി ചേര്‍ത്തിട്ടുള്ളത് ആധികാരികതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്നു. എ.ടി.എം കാര്‍ഡ് തട്ടിപ്പുകള്‍ എന്ന ബ്ലോഗ് പോസ്റ്റിംഗില്‍ എ.ടി.എം കൌണ്ടറില്‍ സംഭവിച്ചേക്കാവുന്ന വിവിധ അപകടങ്ങള്‍ അക്കമിട്ട് നിരത്തുകമാത്രമല്ല ഇത് തടയാന്‍ എന്തൊക്കെ മുന്‍കരുതലെടുക്കണമെന്നും വിവരിക്കുന്നു. അപകടത്തില്‍ ചെന്നു ചാടാതെ എ.ടി.എം ഉപയോഗിക്കാന്‍ വായനക്കാരെ പ്രാപ്തരാക്കുകയാണ് പോസ്റ്റിന്റെ ലക്ഷ്യം. വെബ് ബ്രൌസറിന്റെ ദൌര്‍ബല്യങ്ങള്‍ വിവരിക്കുന്ന തൊട്ടടുത്ത പോസ്റ്റ് എല്ലാ ഇന്റര്‍നെറ്റ് ഉപയോക്താക്കളും നിര്‍ബന്ധമായും വായിച്ചിക്കേണ്ടതാണ്. സൈബര്‍ യുദ്ധമുറകളുടെ രീതിയും ചരിത്രവും സമഗ്രമായി വിവരിക്കുന്ന ലേഖനവം വിവര സമ്പന്നമാണ്.
കെവിന്‍ ഡേവിഡ് മിറ്റ്നിക് എന്ന ഹാക്കറിന്റെ വ്യക്തിവിവരണ കുറിപ്പ്, മലയാളം ബ്ലോഗിലെ വിവരങ്ങള്‍ മോഷ്ടിക്കുന്ന വെബ് സൈറ്റുകള്‍ക്കെതിരെ ഐക്യദാര്‍ഢ്യം എന്നിവയും എടുത്തു പറയേണ്ട വായനയാണ്. സാങ്കേതിക തെളിവുകള്‍ (ഡിജിറ്റല്‍ എവിഡന്‍സ്) എന്ന പോസ്റ്റില്‍ വിവിധതരം വിവരാലേഖങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നതിനൊപ്പം ഹാര്‍ഡ് ഡിസ്ക്കില്‍ നിന്ന് ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുതെന്താണെന്നും അറിയാം. ഫയര്‍വാള്‍, ഇന്റര്‍നെറ്റ് സേവനം തടയല്‍, സൈബര്‍ ക്രൈമിന്റെ മാറുന്ന മുഖം, വൈറസുകളും ട്രോജനുകളും എങ്ങനെ നീക്കം ചെയ്യാം, ഇമെയില്‍ അറ്റാച്ച്മെന്റിലെ ചതിക്കുഴികള്‍, ഫിഷിംഗ് (സമാന വെബ് സൈറ്റ് ഉണ്ടാക്കി കബളിപ്പിച്ച് യൂസര്‍ നെയിമും പാസ് വേഡും കൈക്കലാക്കുന്ന രീതി), സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ് സൈറ്റുകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍, ലോട്ടറി തട്ടിപ്പ് എന്നിവ വായനക്കാരെ ആകര്‍ഷിക്കുന്ന ലേഖനങ്ങളാണ്. വിശദമായ വിവരണം ഇത്തരം സാങ്കേതിക വിഷയങ്ങള്‍ക്ക് അത്യാവശ്യമാണ്. അല്ലെങ്കില്‍ ആശയക്കുഴപ്പമോ ഉപരിപ്ലവമായ ധാരണയോ മാത്രമേ ലഭിക്കൂ. എന്നാല്‍ ഇവിടെ ബ്ലോഗെഴുത്തുകാരനായ 'യാരീദ്' തന്റെ വിവരണ പാടവം സമ്പുഷ്ടമാക്കുന്നു. 'ഗൂഗിളിന്റെ മായാജാലത്തില്‍ അന്തം വിട്ടു നില്‍ക്കുന്ന ഒരു ഗൂഗിള്‍ വിശ്വാസി' എന്നാണ് ബ്ലാഗുകാരനായ 'യാരിദ്' സ്വയം വിശേഷിപ്പിക്കുന്നത്. നിയമ വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ബ്ലോഗുകളിലൊന്നാണ് 'സൈബര്‍ ലോകവും കുറ്റകൃത്യങ്ങളും'.
**********

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനെക്കാള്‍ ദുഷ്കരവും ചെലവേറിയതുമായേക്കാം ഒരുപക്ഷെ അന്റാര്‍ട്ടിക്ക എന്ന അത്ഭുത ഭൂഖണ്ഡത്തിലെത്തിച്ചേരുക എന്നതും അവിടെനിന്ന് ജീവനോടെയോ അല്ലാതെയോ തിരിച്ചെത്തുക എന്നതും. അതുകൊണ്ടുതന്നെ സാധാരണക്കാരായ നമ്മെസ്സംബന്ധിച്ചിടത്തോളം അന്റാര്‍ട്ടിക്കയിലൊന്നു കറങ്ങിയടിച്ചുവരാം എന്ന ആഗ്രഹം മനസ്സിലുണ്ടെങ്കില്‍ അത് എന്നെന്നും ഒരു വന്യസ്വപ്നമായി അവശേഷിക്കാനാണ് സാധ്യത. പത്രമാസികകളിലും നാഷണല്‍ ജിയോഗ്രാഫിക് പോലുള്ള ചാനലുകളിലും അപൂര്‍വമായി പ്രത്യക്ഷപ്പെടുന്ന അന്റാര്‍ട്ടിക്കയെക്കുറിച്ചുള്ള ഫീച്ചറുകള്‍ ഒരു പരിധിവരെ നമ്മുടെ ജിജ്ഞാസ ശമിപ്പിക്കാന്‍ പര്യാപ്തമായേക്കാം. എന്നിരുന്നാലും സ്വന്തം വീടിന്റെ സുഖശീതളിമയില്‍ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്നിലിരുന്നുകൊണ്ട് അന്റാര്‍ട്ടിക്ക 'ലൈവായി'കാണാന്‍ കഴിയുമെങ്കില്‍ അതൊരു വലിയ കാര്യമല്ലേ? http://tinyurl.com/rnuxu എന്ന സൈറ്റില്‍ കയറി നോക്കൂ. അന്റാര്‍ട്ടിക്കയുടെ വിവിധ ഭാഗങ്ങളുടെ അതിമനോഹരങ്ങളായ ഡിജിറ്റല്‍ ചിത്രങ്ങള്‍ ഓരോ പത്തുമിനിറ്റിലും സ്ക്രീനില്‍ തെളിഞ്ഞുവരുന്നതു കാണാം. തമ്പ് നെയില്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവ സ്വയം വലുതായി സ്ക്രീനില്‍ നിറയുന്നു. അത്ഭുതകരമായ ഈ ലൈവ്ഷോ കാണുവാനും അതെങ്ങനെ സാധിക്കുന്നുവെന്നറിയാനും ഇന്നുതന്നെ ഈ സൈറ്റ് സന്ദര്‍ശിക്കുക. വെബ്പേജിലെ Experience Antartica, Sounds of Antartica എന്നീ ലിങ്കുകളും സന്ദര്‍ശിക്കാതെ വിട്ടുകളയരുത്.
*****

ഇന്‍ഫോ ബ്ലോഗ്

ഇന്‍ഫോമാധ്യമത്തിന്റെ ബ്ലോഗ് പേജിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ ബ്ലോഗര്‍മാര്‍ തങ്ങളുടെ പുതിയ കൂട്ടുകാരനെ സ്വീകരിച്ചിരിക്കയാണ്. അല്‍പം വൈകിയോ എന്ന് സംശയമുണ്ടെങ്കിലും പ്രയോജനകരമായ ഫീച്ചറുകളുള്‍പ്പെടുത്തണമെന്നാണ് 'ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും അവസരങ്ങള്‍ പ്രയോജനപ്പെടുത്താത്തത് കാരണം നഷ്ടപ്പെടുത്തുന്ന ഒരു സാധാരണക്കാരനാ'യ ഹാരിസിന്റെ അപേക്ഷ. ഹാരിസേ, ബ്ലോഗ് തുടങ്ങിയിട്ടല്ലേയുള്ളൂ, ലേ ഔട്ടും ക്രമേണ മെച്ചപ്പെടുത്താം. ഇന്‍ഫോമാധ്യമത്തെ 'ബൂലോക'ത്തേക്ക് സ്വാഗതം ചെയ്യുകയാണ് 'ഒരു ആഗോള പാടൂര്‍ക്കാരനാ'യ നവാസ്. വൈകിയത് സാരമില്ലെന്ന് ആശ്വസിപ്പിക്കുന്നതോടൊപ്പം വിഭവങ്ങള്‍ രുചികരമാക്കണമെന്ന് നവാസ് ആവശ്യപ്പെടുന്നു. 'ബൂലോക'ത്തുള്ള 'ബൂലോകര്‍'ക്കൊക്കെ തൃപ്തിയാവുന്ന രൂപത്തില്‍ ഇന്‍ഫോമാധ്യമത്തിന്റെ ബ്ലോഗിന് കൂടുതല്‍ മിഴിവ് നല്‍കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ അണിഞ്ഞൊരുങ്ങുകയാണ്.

http://www.infomadhyamam.blogspot.com/
infonews@madhyamam.com
*****
മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബ്

മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബില്‍ അംഗമാകാനാഗ്രഹിക്കുന്നവര്‍ പേര്, പോസ്റ്റല്‍ അഡ്രസ്്, കമ്പ്യൂട്ടര്‍ രംഗത്തെ യോഗ്യത, പരിശീലിച്ച സോഫ്റ്റ്വെയറുകള്‍, പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍ എന്നിവ കാണിച്ച് infonews@madhyamam.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക. ക്ലബ് അംഗത്വത്തിന് അപേക്ഷിക്കുന്നവരെ ഇന്റര്‍നെറ്റിലെ യാഹൂഗ്രൂപ്സില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്‍ഫോമാധ്യമം ക്ലബ്' മെയിലിംഗ് ഗ്രൂപ്പിലും അംഗമായി ചേര്‍ക്കുന്നതാണ്.

ക്ലബ്ബ് അംഗങ്ങള്‍

1. Niyaf Valiyath
Nilughar, Chombala P.O, PIN-673308
Diploma in Computer, Tally,Dceasy
niyaf.valiyath@nsn.com

2. Shamsudheen K.
Kamassery house
Cheruvayoor Post.
Malappuram - 673645
Qualification: MCA, ASP.NETWorking at Rahmaniya VHSS, Calicut
Mob. 9446632637
shamsuvkd@gmail.com

3. Sahir P.
Pottayil house, Tharish P.O.
KaruvarakunduMalappuram Dist.
munna_baai@yahoo.com

4. Riyas. E.M
Eramangalath house
Methala. P.O, Pin - 680669
Photoshop, Corel Draw, Flash, Auto CAD, 3ds max, Poser, Sony vegas
riyaskdr@gmail.com

5. P.A. Ayyoob
P. B. No. 46808, Zirku Island,
Zirku ITTN, Abu Dhabi, UAE
Home address: Padinjareveetil House,P.O. Challingad, Kaipamangalam,Thrissur District,
ayyoob101@gmail.com
======================================================================

8 comments:

  1. ഇന്ഫോ മാധ്യമം ബ്ളോഗ്‌ നന്നായിട്ടുണ്ട്‌. പലപ്പോഴും ഇന്ഫോമാധ്യമം പേപ്പര്‍ വായിച്ച്‌ പ്രധാന കാര്യങ്ങള്‍ കുറിച്ച്‌ വെക്കാന്‍ മറന്നു പോകാറുണ്ട്‌. ഇനി ഓണ്ലൈുനില്‍ ഉള്ളതുകൊണ്ട്‌ പിന്നീടും ലഭ്യമാകുമല്ലോ.. കഴിയുമെങ്കില്‍ പഴയ പതിപ്പുകള്‍ കൂടി ഉള്പ്പെടുത്താന്‍ ശ്രമിക്കുക.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  2. Anonymous3:56 PM

    Nice idea, thanks to infomadhyamam.

    May I know how can I submit entries to infomadhyamam?

    ReplyDelete
  3. താരുണ്യത്തിന്‍റെ കിനാക്കള്‍ക്ക് അക്ഷരങ്ങളിലൂടെ അറിവും വര്‍ണ്ണവും വിതറി സംസ്കാരം പടച്ചെടുക്കുക.


    തീര്‍ച്ചയായും ഇത് വളരെ ഉപകാരപ്രദം.പുതിയതും പഴയതുമായ തലമുറയ്ക്ക് ഈ സംരംഭം കരുത്ത് പകരട്ടെ എന്ന് ആശംസിക്കുന്നു.

    സന്ദര്‍ശിക്കുക.http:/mazhachellam.blogspot.com/

    ReplyDelete
  4. നല്ല സംരംഭം,പഴയ ലക്കങൾ കൂറ്റി ആർക്കൈവിൽ ചേർക്കാൻ കഴിയുമെങ്കിൽ നന്നാവും

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്, എല്ലാവിധ വിജയങ്ങളും നേരുന്നു
    ബഷീര്‍ കെ. എച്ച്.

    ReplyDelete
  6. all the best for the future to the info madhyamam team.
    can we submit material too?

    ReplyDelete
  7. Anonymous8:13 PM

    very good, devoloping day by day
    cmkondotty
    www.mobilecmk.com

    ReplyDelete
  8. Anonymous8:00 PM

    കൊള്ളാം നന്നാവുന്നു ഭാവുകങ്ങള്‍

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...