Wednesday, June 18, 2008

ഇന്‍ഫോമാധ്യമം (363) - 16/06/2008


ബ്ലോഗ് പരിചയം

'സാങ്കേതികം' - കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട നുറുങ്ങറിവുകള്‍

വി.കെ. ആദര്‍ശ്
http://www.blogbhoomi.blogspot.com/





ഐ.ടി. ഗ്രന്ഥകാരനും സോഫ്റ്റ്വെയര്‍ എഞ്ചിനീയറുമായ ഹരീഷ് എന്‍. നമ്പൂതിരിയുടെ ബ്ലോഗുകള്‍ വ്യത്യസ്തമായ പേജ് രൂപകല്‍പന കൊണ്ടും സരളമായ ആഖ്യാന രീതി കൊണ്ടും ആകര്‍ഷകമാണ്. ലേഖനങ്ങളോടൊപ്പം ചേര്‍ത്ത ഉചിതമായ ചിത്രങ്ങളും സ്ക്രീന്‍ ഷോട്ടുകളും വായന എളുപ്പമാക്കുന്നു. ബ്ലോഗില്‍ ഓഡിയോ ചേര്‍ക്കുന്നതെങ്ങനെ, ഫോട്ടോഷോപ്പിലെ ആക്ഷനുകള്‍, മലയാളം യൂനികോഡ് ഫോണ്ട് വിഡ്ജറ്റ്, ബ്ലോഗിംഗ് നുറുങ്ങുകള്‍, ഫ്ലാഷ് മൂവി ലോഡിംഗ്, ഫോട്ടോഗ്രാഫി, മൊബൈല്‍ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും പുത്തനറിവുകളും കോണ്ട് സമ്പന്നമാണ് ഹരീഷിന്റെ 'സാകേതികം' (http://www.sankethikam.blogspot.com/) എന്ന ബ്ലോഗ്.
'ശബ്ദലേഖനം കമ്പ്യൂട്ടറില്‍' എന്ന ബ്ലോഗ് പോസ്റ്റിംഗ്, ഓഡിയോ റിക്കാര്‍ഡിംഗിന്റെ തുടക്കം മുതല്‍ക്കുള്ള വിവിധ സാങ്കേതിക വശങ്ങള്‍ അറിയാന്‍ ഉപകരിക്കും. റിക്കാര്‍ഡിംഗിനായി കമ്പ്യൂട്ടര്‍ എങ്ങനെ സജ്ജമാക്കാം എന്ന കുറിപ്പിനോടൊപ്പമുള്ള ഫോട്ടോ തന്നെ ബ്ലോഗിന്റെ ലളിതമായ ശൈലി വ്യക്തമാക്കുന്നു. എത്രയോ വാക്കുകള്‍ കൊണ്ട് വിശദീകരിക്കേണ്ട കാര്യമാണ് ഒറ്റ ചിത്രം കൊണ്ട് സാധിച്ചിരിക്കുന്നത്. ബ്ലോഗില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളെല്ലാം തന്നെ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയറുപയോഗിച്ച് മികവാര്‍ന്നതാക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് ബോര്‍ഡര്‍ കൊടുക്കുന്നതെങ്ങനെ എന്ന് രണ്ട് ഭാഗങ്ങളിലായി എഴുതിയ ലേഖനം ബ്ലോഗ് ഉപയോഗിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഉപകാരപ്രദമാണ്. 'ചിത്രങ്ങളിലെ ജലമുദ്രണം' എന്ന ലേഖനം ഫോട്ടോഗ്രാഫുകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പശ്ചാതലത്തില്‍ അടയാളങ്ങളിടുന്ന രീതി വിവരിക്കുന്നു. വാട്ടര്‍മാര്‍ക്ക് എന്ന് സാങ്കേതിക ഭാഷയില്‍ പറയുന്ന ഈ അടയാളമിടല്‍ എറെ പ്രയോജനപ്രദമാണ്. പ്രത്യേകിച്ച് ഇന്റര്‍നെറ്റിലൂടെയും അല്ലാതെയും ഫോട്ടോ അപഹരിക്കല്‍ വ്യാപകമാകുന്ന ഈ കാലഘട്ടത്തില്‍.
'ഷയേഡ് ലീസ്റ്റ്' വരിക്കാരനായി നമുക്ക് ഇഷ്ടമുള്ള ബ്ലോഗുകളിലെ പുതിയ വിവരങ്ങള്‍ എങ്ങനെ വായിക്കാം, യാഹൂ പൈപ് ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്നീ ലേഖനങ്ങള്‍ എല്ലാ ബ്ലോഗര്‍മാര്‍ക്കും പ്രയോജനപ്പെടും. ബ്ലോഗിലെ മാറ്ററുകളില്‍ ഭൂരിഭാഗവും 'ഇന്‍ഫോ മാധ്യമം' ഉള്‍പ്പെടെയുള്ള മലയാളം ഐ.ടി പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെട്ടവയാണ്. വായനക്കാര്‍ക്ക് പഴയ കോപ്പിയിലേക്ക് തിരിച്ചുപോകാതെ തന്നെ അപ്ഡേറ്റായ വിവരങ്ങളും ഒപ്പം കമന്റുകളും വായിക്കാം. നിങ്ങളുടെ ചിത്രം, ഓര്‍ക്കൂട്ട്/ബ്ലോഗര്‍ പേജുകളിലെ വ്യക്തിവിവരണ കുറിപ്പ്, ഡിജിറ്റല്‍ ഫോട്ടോ ആല്‍ബം, ചാറ്റ് സ്റ്റാറ്റസ് എന്നിവ പ്രദര്‍ശിപ്പിക്കുന്ന വിഡ്ജറ്റിന്റെ ഫ്ളാഷ് വേര്‍ഷന്‍ സംബന്ധിച്ച് 'പ്രൊഫൈല്‍ വിഡ്ജറ്റ്' എന്ന ലേഖനത്തില്‍ മനോഹരമായി വിവരിച്ചിരിക്കുന്നു. ഏതായാലും ഹരീഷിന്റെ ബ്ലോഗില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ പ്രായോഗികമാക്കിയാല്‍ നിങ്ങളുടെ ബ്ലോഗ് സാങ്കേതിക മേന്മ കൈവരിക്കുന്നതോടൊപ്പം മനോഹരമാവുകയും ചെയ്യും.
==========

നിങ്ങള്‍ക്കും ബ്ലോഗ് നിര്‍മ്മിക്കാം - 4
(മുന്‍ ലക്കം തുടര്‍ച്ച)

തയ്യാറാക്കിയത്കേരള ബ്ലോഗ് അക്കാദമി
mailto:അക്കാദമിkeralablogacadamy@gmail.com




കമന്റുകളുടെ സെറ്റിംഗ് എങ്ങനെ?

ബ്ലോഗുകളെ സംബന്ധിച്ച് അതി പ്രധാനമാണ് കമന്റുകള്‍. നിങ്ങളുടെ ബ്ലോഗില്‍ ആര്‍ക്കൊക്കെ അഭിപ്രായം രേഖപ്പെടുത്താന്‍ അധികാരം നല്‍കാമെന്നത് സെറ്റിംഗ്സില്‍ നിര്‍ണ്ണയിക്കാവുതാണ്. അതോടൊപ്പം സ്പാം (Spam) ശല്യം ഒഴിവാക്കാന്‍ വേര്‍ഡ് വെരിഫിക്കേഷന്‍ (Word Verification) ആവശ്യമെങ്കില്‍ നല്‍കാം. Who Can Comment എന്നിടത്ത് Registered Users എന്ന് കൊടുത്താല്‍ അജ്ഞാതരുടെ (Anonymous) കമന്റുകള്‍ ഒഴിവാകും. Enable comment moderation? എന്നിടത്ത് No എന്ന് കൊടുത്താല്‍ അനുവാദമില്ലാാതെ തന്നെ കമന്റുകള്‍ ബ്ലാാേഗില്‍ വന്നുകൊള്ളും. Yes എന്ന് കൊടുത്താല്‍ അനുവാദം നയകിയാല്‍ മാത്രമേ കമന്റുകള്‍ ബ്ലോഗില്‍ വരികയുള്ളൂ. Comment Notification Address എന്നിടത്ത്marumozhikal@gmail.com എന്ന് ടൈപ് ചെയ്താല്‍ ബ്ലോഗില്‍ സന്ദര്‍ശകര്‍ നല്‍കുന്ന കമന്റുകള്‍ ഇവിടെ കാണുകയും അതുവഴി കൂടുതല്‍ പേര്‍ താങ്കളുടെ ബ്ലോഗിനെക്കുറിച്ച് അറിയുകയും ചെയ്യും. താങ്കള്‍ക്കും http://groups.google.co.in/group/marumozhikal/topics ഗ്രൂപ്പ് സന്ദര്‍ശിച്ച് മറ്റുള്ളവരുടെ ബ്ലോഗിലെ കമന്റുകള്‍ കാണാനും മനസ്സിലാക്കാനും സാധിക്കും. കമന്റ് അഗ്രഗേറ്റര്‍ ഒരവശ്യ ഘടകമല്ല. ഇതുസംബന്ധിച്ചു നടന്ന ചര്‍ച്ച http://peringodan.blogspot.com/2007/06/blogpost.html എന്ന പേജില്‍ വായിക്കാവുന്നതാണ്.

മറ്റുള്ളവരുടെ ബ്ലോഗുകള്‍ എങ്ങനെ കാണും?

മലയാളത്തിലെ ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ (മണിക്കൂറുകള്‍ക്കകം) അഗ്രഗേറ്ററുകളില്‍ അവ പ്രത്യക്ഷപ്പെടും. കേരള ബ്ലോഗ് അക്കാദമി (http://keralablogacademy.blogspot.com/), തനിമലയാളം (http://www.thanimalayalam.org/), ചിന്ത ഡോട്ട് കോം (www.chintha.com/malayalam/blogroll.php), ബ്ലോഗ് ലോകം (http://bloglokam.org/), മേeബ് ചാനല്‍ (http://www.mobchannel.org/), സ്മാര്‍ട്ട് നീഡ്സ് (http://www.smartneeds.net/) തുടങ്ങിയവ ഈ ഇനത്തിലെ സൈറ്റുകളാണ്. ഇതില്‍ മോബ് ചാനല്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും പുതിയ പോസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നു. ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള അഗ്രഗേറ്ററാണിത്. ഇവിടെ ഫീഡുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇത്തരം ഫീഡുകള്‍ സബ്സക്രൈബ് ചെയ്ത് പോസ്റ്റുകള്‍ വായിക്കാനും ഇഷ്ടപ്പെട്ടവ പ്രദര്‍ശിപ്പിക്കാനും സൌകര്യം നല്‍കുന്ന ഇടങ്ങളാണ് റീഡേഴ്സ് ലീസ്റ്റുകള്‍. http://varamozhi.wikia.com/wiki/Varamozhi:Community_Portal#Blog_Reader.27s_L എന്ന ലിങ്കില്‍ ഇത്തരത്തിലെ നിവരധി ലീസ്റ്റുകള്‍ കാണാം.
മറ്റുള്ളവരുടെ ബ്ലേഗില്‍ നമ്മുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. കമന്റ് ചെയ്യാന്‍ അനുവാദമുള്ള ബ്ലോഗുകളിലെ Comments എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ നിങ്ങളുടെ അഭപ്രായം രേഖപ്പടുത്താനുള്ള പേജ് പ്രത്യക്ഷമാകും. തുടര്‍ന്ന് 'Publish'ക്ലിക് ചെയ്യുന്നതോടെ നിങ്ങളുടെ അഭിപ്രായം ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. എന്നാല്‍ Comment Moderation ഉള്ള വ്യവസ്ഥയുള്ള ബ്ലോഗില്‍ അനുവാദം ലഭിച്ചതിനു ശേഷമേ ഇവ പ്രദര്‍ശിപ്പിക്കപ്പെടുകയുള്ളൂ. മലയാളം ബ്ലോഗ് സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ബ്ലോഗര്‍മാരുടെ സമൂഹം ഇതിനകം വേദി ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ഒരു കമന്റ് രൂപത്തില്‍ http://blogsahayi.blogspot.com/ എന്ന ബ്ലോഗ് പേജില്‍ നല്‍കിയാല്‍ മതി. വളരെ പെട്ടെന്ന് തന്നെ മറുപടി ലഭിക്കും.
(അവസാനിച്ചു)
==========

വെബ് കൌതുകങ്ങള്‍

റയിസ്ല മര്‍യം
raizlamaryam@hotmail.com

എണ്ണവില സര്‍വകാല റിക്കാര്‍ഡുകളും ഭേദിച്ച് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അമിത ഉപഭോഗത്തോടൊപ്പം തന്നെ അശ്രദ്ധമായ ഉപഭോഗം കാരണവും അമൂല്യമായ എണ്ണ സമ്പത്ത് നാള്‍ക്കുനാള്‍ ശോഷിച്ചുവരികയാണ്. പകര ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങളില്‍ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാന്‍ ഇന്നേവരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുമില്ല. ഭുമിക്കടിയിലെ എണ്ണനിക്ഷേപം ചൂഷണം ചെയ്യുകയല്ലാതെ പുനസ്ഥാപിക്കുക സാധ്യമല്ല. ഈ സാഹചര്യത്തില്‍ കുറേക്കാലത്തേക്കെങ്കിലും പിടിച്ചുനില്‍ക്കന്‍ എണ്ണയുടെ പാഴ്ച്ചെലവ് പരമാവധി നിയന്ത്രിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളാുെമില്ല. അതിനുതകുന്ന ധാരാളം പ്രായോഗിക കൌശലങ്ങള്‍ നിരത്തുന്ന ഒരു വെബ്സൈറ്റാണ് http://www.tipstosavegas.com/. പ്രധാനമായും വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും ഉദ്ദേശിച്ചുള്ള ഈ സൈറ്റ് ഏറ്റവും കുറഞ്ഞ അളവ് ഇന്ധനം കൊണ്ട് ഏറ്റവും കൂടുതല്‍ ദൂരം താണ്ടാനുള്ള പൊടിക്കൈകള്‍ പടിപടിയായുള്ള നിര്‍ദ്ദേശങ്ങളിലൂടെ ലളിതമായി വിശദീകരിക്കുന്നു. പ്രഥമദൃഷ്ട്യാ നിസ്സാരങ്ങളെന്നു തോന്നാവുന്ന ചില യുക്തികള്‍പോലും ഇന്ധനച്ചിലവ് കാര്യമായ തോതില്‍ ലാഭിക്കാന്‍ സഹായകമാകുമെന്ന് സൈറ്റ് അവകാശപ്പെടുന്നു. ഓരൊ ദിവസവും പെട്രോള്‍ അഥവാ ഗാസോലൈന്‍ ('ഗാസ്' എന്നതു ചുരുക്കപ്പേര്) അടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമേത്, എണ്ണ ഉപഭോഗം കുറക്കാന്‍ നിലവിലെ ഡ്രൈവിംഗ് രീതികളില്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് വരുത്തേണ്ടത്, കൂടുതല്‍ മൈലേജ് ലഭിക്കാന്‍ അനുവര്‍ത്തിക്കേണ്ട വാഹന പരിപാലനരീതികളേവ എന്നിങ്ങളെയുള്ള സാങ്കേതികതയിലൂന്നിയ കാര്യങ്ങള്‍ സൈറ്റില്‍നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാം. പുറമെ പലപ്പോഴും അവഗണിക്കപ്പെടുന്നതും വെറും സാമാന്യബുദ്ധിയുടെ പ്രശ്നങ്ങള്‍ മാത്രവുമായ വാഹനങ്ങള്‍ തണലുള്ള സ്ഥലങ്ങളില്‍ പാര്‍ക്കുചെയ്യുകയെന്നതുപോലുള്ള ലഘു ടിപ്പുകളും ഈ സൈറ്റ് ഇനംതിരിച്ച് അവതരിപ്പിക്കുന്നുണ്ട്. ==========

ഇന്‍ഫോ ക്വിസ്

സമ്പാ: ജലീല്‍ വൈരങ്കോട്
tvjaleel@gmail.com



1. കമ്പ്യൂട്ടര്‍ ക്ഷമതയും ഡാറ്റാ സ്റ്റോറേജ് കപ്പാസിറ്റിയും നെറ്റ്വര്‍ക്ക് വഴി ഷെയര്‍ ചെയ്യുന്ന സേവനം?
2. മൈക്രോസോഫ്റ്റ് ഇയ്യിടെ വിപണിയിലിറക്കിയ കൈയില്‍ ധരിക്കാവുന്ന മൌസ് (Wearable Mouse) ഏത് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു?
3. 'ഐസ്ക്രീം' എന്ന പേരുള്ള മൊബൈല്‍ ഫോണ്‍ പുറത്തിറക്കിയ കമ്പനി?
4. മലയാളം യൂനികോഡ് ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായകമായ രണ്ട് വെബ്സൈറ്റ്?
5. 'ഡാം സെക്യൂരിറ്റി സിസ്റ്റം' എന്ന അപകട സൂചനാ യന്ത്രത്തിന് രൂപം നല്‍കിയ മലയാളി?
6. കേരളത്തിലെ പോസ്റ്റല്‍ കോഡുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ്?
7. 'ലോഗോ' എന്ന കമ്പ്യൂട്ടര്‍ ഭാഷ വികസിപ്പിച്ച ശാസ്ത്രജ്ഞന്‍?
8. ലോക ആനിമേഷന്‍ രംഗത്തെ നിയന്ത്രിക്കുന്ന മൂന്ന് കമ്പനികള്‍ ഏതെല്ലാം?
9. ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ കമ്പനികളുടെ കൂട്ടായ്മ?
10. സ്ട്രച്ചബിള്‍ സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രകാരന്‍?

ഉത്തരം

1. ഗ്രിഡ്
2. ഗൈറോ സ്കോപിസ്
3. എല്‍.ജി.
4. http://smc.org.in/, http://malayalam.web4all.in/
5. കെ.ജി. ഓമനക്കുട്ടന്
‍6. http://www.keralaclick.com/
7. സെയ്മൂര്‍ പാപ്പെര്‍ട്ട്
8. വാള്‍ട്ട് ഡിസ്നി, പിക്സാര്‍, ഡ്രീം വര്‍ക്ക്സ്
9. NASSCOM
10. പ്രിന്‍സിട്ടണ്‍ യൂണിവേഴ്സിറ്റിയിലെ സിഗാര്‍ഡ് വാഗ്നര്
‍==========

മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബ്

മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബില്‍ അംഗമാകാനാഗ്രഹിക്കുന്നവര്‍ പേര്, പോസ്റ്റല്‍ അഡ്രസ്്, കമ്പ്യൂട്ടര്‍ രംഗത്തെ യോഗ്യത, പരിശീലിച്ച സോഫ്റ്റ്വെയറുകള്‍, പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍ എന്നിവ കാണിച്ച് infonews@madhyamam.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക. ക്ലബ് അംഗത്വത്തിന് അപേക്ഷിക്കുന്നവരെ ഇന്റര്‍നെറ്റിലെ യാഹൂഗ്രൂപ്സില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്‍ഫോമാധ്യമം ക്ലബ്' മെയിലിംഗ് ഗ്രൂപ്പിലും അംഗമായി ചേര്‍ക്കുന്നതാണ്
===========

14 comments:

  1. അല്പമെങ്കിലും വൈകിയൊ എന്ന സംശയം ബാക്കിയുണ്ട്.എന്നിരുന്നാലും പ്രയോജനപ്രദമായ ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നു.ലേ ഔട്ട് ഒന്നുകൂടി മെച്ചപ്പെടുത്തിയാല്‍ നന്ദായിരുന്നു.

    ReplyDelete
  2. ബൂലോഗത്തിലേയ്ക്ക് സ്വാഗതം!വൈകിയത് സാ‍രമില്ല, വിഭവങ്ങള്‍ രുചികരമാകണമെന്നേ ഉള്ളൂ..! ‘ലേറ്റായി വന്താലും ലേറ്റസ്റ്റാ വറുവേ..!’.ഹാരിസ് പറഞ്ഞ പോലെ ലേ ഔട്ട് ഒന്നു കൂടി മനോഹരമാക്കാം.നന്ദി.

    ReplyDelete
  3. ykiyanenkilum infomadhyamamthinu Bloggerlekku swagatham
    by
    www.ABCTricks.co.nr

    ReplyDelete
  4. ഐ ടി രംഗത്തെ സുപ്രധാന സംഭവങ്ങള്‍ വായനക്കാര്‍ക്ക്‌ വിളമ്പുന്ന മാധ്യമം പ്രശംസ അര്‍ഹിക്കുന്നുണ്ട്‌.

    ബ്ലോഗ്‌ നിര്‍മ്മാണത്തിലും ഡിസൈനിംഗിലും കുറെ കൂടെ മെച്ചപ്പെട്ടസംവിധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്ന വിവരം സഹൃദയരെ അറിയിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തന്നു.
    പുതിയ സംവിധാനങ്ങളോടെ നിര്‍മ്മിച്ച ബ്ലൊഗിലേയ്‌ക്ക്‌ സ്നേഹ പൂര്‍വ്വം സ്വാഗതം ചെയ്‌തുകൊണ്ട്‌.
    അസീസ്‌ മഞ്ഞിയില്‍
    www.manjiyil.blogspot.com

    ReplyDelete
  5. സാമിരിനു പ്രത്യെഗ അഭിനന്ദനം.നന്നയിട്ടുന്ദു.

    ReplyDelete
  6. നന്നയിട്ടുന്ദു.സമിരിനു അഭിനന്ദനം


    സുധീർ മുക്കം

    ReplyDelete
  7. ഓരോരോ ലേഖനങ്ങളും വെവ്വേറെ പോസ്റ്റുകളാക്കിയിട്ടാൽ കൂടുതൽ നന്നാവും. മാധ്യമം പത്രവും യൂണിക്കോഡിലേക്ക് മാറ്റൂ... എത്രയും വേഗം..

    ReplyDelete
  8. വലരെ പ്രയൊജനപ്രധമയീ ഞാന്‍ ഇത് മധ്യമതൊദ് അവഷ്യപ്പെദാനിരിക്കുകയയിരുന്നൂ മധ്യമതിനെ അഭിനന്ധനങല്‍

    ReplyDelete
  9. വലരെ പ്രയൊജനപ്രധമയീ ഞാന്‍ ഇത് മധ്യമതൊദ് അവഷ്യപ്പെദാനിരിക്കുകയയിരുന്നൂ മധ്യമതിനെ അഭിനന്ധനങല്‍

    ReplyDelete
  10. • "...സമ്പന്നമാണ് ഹരീഷിന്റെ 'സാകേതികം'" - ‘സാങ്കേതികം’ എന്നാണേ... :)
    • http://sankethikam.blogspot.com/ എന്ന രീതിയില്‍ യു.ആര്‍.എല്‍. നല്‍കുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു.

    ബ്ലോഗ് പരിചയത്തിന് എല്ലാ ആശംസകളും.
    --

    ReplyDelete
  11. ഇന്‍ഫോ മാധ്യമത്തെ വിലയിരുത്തി തസ്‌ലി എഴുതിയ കുറിപ്പാണ്‌ ഈ മറുകുറിപ്പിന്നാധാരം. മലയാളത്തിലെഴുതാനുദ്ദേശിച്ച കാര്യങ്ങള്‍ ദയനീയമായി പരാജയപ്പെട്ട്‌ കണ്ടപ്പോള്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.

    അക്ഷരങ്ങളെ വളരെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്‌താല്‍ നിഷ്‌പ്രയാസം ചെയ്യാന്‍ കഴിയുന്ന കാര്യം തസ്‌ലിയെപ്പോലെ പലരും ഗൗരവത്തിലെടുക്കാത്തതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല.

    നന്മകള്‍ നേര്‍ന്ന് കൊണ്ട്‌
    മഞ്ഞിയില്‍

    ReplyDelete
  12. ഹായ് ഇന്‍ഫോ മാധ്യമം,
    ബ്ലോഗ് നന്നായിട്ടുണ്ട് കേട്ടോ .......
    ഇന്‍ഫോ മാധ്യമത്തില്‍ നിന്നും "വെളിച്ചം" ഉല്‍ കൊണ്ടു ഞാന്‍ എന്‍റെ കഥകളും കവിതകളുമായി ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു .....
    ദയവായി അത് സന്ദര്‍ശിച്ചു അഭിപ്രായം എഴുതണേ..
    http://fragranceofnight.blogspot.com/

    ReplyDelete
  13. ലേഖകന്മാരുടെ ബ്ലോഗ്ഗുകളിലേക്കുള്ള ലിങ്കുകൾ കൂടി ഉൽ‌പ്പെടുത്തുകയാണെങ്കിൽ നന്നായിരിക്കും

    Manoj Kumar AP
    http://jalakapazhuthiloode.blogspot.com/

    ReplyDelete
  14. congratulations for all
    shareef

    ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...