Tuesday, June 10, 2008

ഇന്‍ഫോമാധ്യമം (362) - 09/06/2008

ബ്ലോഗ് പരിചയം

വി.കെ. ആദര്‍ശ്

(എഴുത്തുകാരനും വായനക്കാരനും മാത്രമുള്ള പ്രസിദ്ധീകരണ ലോകമാണല്ലോ ബ്ലോഗുകള്‍. പത്രാധിപരും പ്രസാധകരുമില്ലാത്ത ഈ നവ മാധ്യമം ലോകത്തില്‍ പൊതുവിലും മലയാളികള്‍ക്കിടയില്‍ വിശേഷിച്ചും പ്രചുര പ്രചാരം നേടിവരുന്നു. നിങ്ങളുടെ സ്വന്തം ദിനപത്രം, അല്ലെങ്കില്‍ മാഗസിന്‍ തന്നെയാണ് ബ്ലോഗുകള്‍. 'അവനവന്‍ പ്രസാധനം' എന്ന് ചുരുക്കിപറയാം. കേരളാ ബ്ലോഗ് അക്കാദമിയുടെയും മറ്റ് ബ്ലോഗര്‍മാരുടെയും പ്രേരണയാല്‍ സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ മലയാളം വെബ് പാതയിലേക്ക് ഇക്കാലത്ത് ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. പുതിയ ബ്ലോഗര്‍മാരെ ഉദ്ദേശിച്ചാണ് ഈ പംക്തി. മികച്ച മലയാളം ബ്ലോഗുകളെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു)
*****
ആദ്യാക്ഷരി

പേര് സൂചിപ്പിക്കുന്നതുപോലെ ബ്ലോഗാരംഭം (ബ്ലോഗിലെ വിദ്യാരംഭം!) കുറിക്കുന്നവര്‍ക്കുള്ള ഒരു സമ്പൂര്‍ണ റഫറന്‍സ് ബ്ലോഗ് പേജാണ് ദുബായില്‍ ജോലിചെയ്യുന്ന പന്തളം സ്വദേശി ഷിബുവിന്റെ http://www.bloghelpline.blogspot.com/ എന്ന ബ്ലോഗ്. ഇന്റര്‍നെറ്റില്‍ മലയാളത്തിനും ബ്ലോഗിംഗിനും ഒരു ചെറിയ സഹായഹസ്തം എന്ന മുഖവുരയോടെ ആരംഭിക്കുന്ന ബ്ലോഗില്‍ ആകെ 24 അധ്യായങ്ങളുണ്ട്. ഒന്നാം അധ്യായത്തില്‍ കമ്പ്യൂട്ടറില്‍ മലയാളം വായിക്കാം എന്ന ആദ്യപാഠം ഇംഗ്ലീഷിന്റെയും സ്ക്രീന്‍ഷോട്ട് ചിത്രങ്ങളുടെയും സഹായത്തോടെ വിശദീകരിച്ചിരിക്കുന്നു. ഈ പേജില്‍ വിവരണ പാഠത്തിനായി ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചത് നിലവില്‍ കമ്പ്യൂട്ടറില്‍ മലയാളം യൂണികോഡ് ഇല്ലാത്തവരെ ഉദ്ദേശിച്ചാണ്. ലളിതവും സുഗമവുമായ ഭാഷതന്നെയാണ് സാങ്കേതിക തികവിനൊപ്പം ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. ഒരു വാക്ക് എന്ന മുന്‍മൊഴിയോടെ ബ്ലോഗര്‍ തന്നെ എഴുതിയിരിക്കുത് നോക്കുക. 'കമ്പ്യൂട്ടറില്‍ മലയാള ഭാഷ വ്യത്യസ്തമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ താല്പര്യപ്പെടുവരെ ഉദ്ദേശിച്ചാണ് ഈ ബ്ലോഗിലെ പോസ്റ്റുള്‍. പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ അത്രക്ക് പരിചയം ഇല്ലാത്തവര്‍ക്കും ഈ മാധ്യമത്തില്‍ തുടക്കക്കാരുമായവര്‍ക്കായി ...'. പതിവായി ഉയര്‍ന്നുവരാറുള്ള ചോദ്യത്തിന്റെ ശൈലിയിലാണ് അഞ്ചാം അധ്യായമായ സമലയാളം ബ്ലോഗുകള്‍ ^ ഒരു പരിചയപ്പെടുത്താല്‍' എന്ന പേജ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വായനക്കാരുമായി എളുപ്പത്തില്‍ സംവദിക്കാനായി 'FAQ' എന്ന ശീര്‍ഷകത്തില്‍ പതിവായി ചോദിക്കാറുള്ള ചോദ്യങ്ങള്‍ ഇന്ന് മിക്ക വെബ്സൈറ്റുകളും ഉപയോഗിക്കുന്നുണ്ട്. വിവിധ അധ്യായങ്ങളിലായി യൂണികോഡ്, മലയാളം ട്രാന്‍സ്ലിറ്ററേഷന്‍, മലയാളം വിക്കീപീഡിയ, എഡിറ്റ് ചെയ്യുതെങ്ങനെ, ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുതെങ്ങനെ, ഹിറ്റ്കൌണ്ടര്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്നിങ്ങനെ ബ്ലോഗിനെ പറ്റി അറിയേണ്ടതെല്ലാം മികച്ച രൂപകല്‍പനയോടെ എഴുതിയിട്ടുണ്ട്. 'പാടാം പറയാം' എന്ന അധ്യായം ബ്ലോഗിലെ ഓഡിയോ സാധ്യതകള്‍ പങ്കുവയ്ക്കുന്നു. അധ്യായം 24^ല്‍ 'ബ്ലോഗ് ഹെല്‍പ്ലൈന്‍' പോലെയുള്ള ഇതര സഹായ ബ്ലോഗ് പേജുകളുടെ ലിങ്കും നല്‍കി വിവരങ്ങള്‍ സമ്പുഷ്ടമാക്കിയിരിക്കുന്നു.
http://www.blogbhoomi.blogspot.com/
==========


ബ്ലോഗ് നിര്‍മ്മിക്കാം- 3
(മുന്‍ ലക്കം തുടര്‍ച്ച)

ബ്ലോഗ് നിര്‍മ്മാണം പുരോഗമിക്കുന്നു

നിങ്ങളുടെ ബ്ലോഗ് നിര്‍മ്മിക്കുന്നതിനു മുമ്പ് അതിന് നല്‍കാനുദ്ദേശിക്കുന്ന പേര് തീരുമാനിക്കുക. ചിലര്‍ വളരെ ആകര്‍ഷകമായ പേര് ഉപയോഗിക്കുന്നതായി കാണുന്നു. കുറിഞ്ഞി ഓണ്‍ലൈന്‍, കൊടകരപുരാണം, ബ്ലോഗുഭൂമി, വര^തലവര, കണ്ടകശനി, ഭൂതകാലക്കുളിര്‍, ആയുരാരോഗ്യം, സൂര്യഗായത്രി, കോര്‍ക്കറസ് ഓണ്‍ലൈന്‍ തുടങ്ങിയവ ഉദാഹരണം. ചിലര്‍ തങ്ങളുടെ പേരു തന്നെ ബ്ലോഗിനും ഉപയോഗിക്കുന്നു. ഇങ്ങനെ തൂലികാ നാമമോ (ഉദാ: വിശാലമനസ്കന്‍, ഏറനാടന്‍, സു, കുറുമാന്‍, ഇഞ്ചിപ്പെണ്ണ്, ഇക്കസോട്ട, അഗ്രജന്‍) യഥാര്‍ഥ പേരോ (ഉദാ: കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി, രാജ് നീട്ടിയത്ത്, ഷിജു അലക്സ്) ഉപയോഗിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ ബ്ലോഗ് നിര്‍മ്മാണവുമായി മുന്നോട്ടുപോവാം.
http://www.blogger.com/ എന്ന് നിങ്ങളുടെ ബ്രൌസറില്‍ ടൈപ് ചെയ്യുന്നതോടെ പ്രത്യക്ഷമാകുന്ന സ്ക്രീനില്‍ Create a new blog തിരഞ്ഞെടുത്ത് മൌസ് ക്ലിക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഫോറത്തില്‍ നിങ്ങളുടെ ഇ^മെയില്‍ വിലാസവും പാസ്വേര്‍ഡും നല്‍കുക. 'ഡിസ്പ്ലേ നെയിം' എന്ന കോളത്തില്‍ നിങ്ങള്‍ അറിയിപ്പെടാന്‍ ആഗ്രഹിക്കുന്ന പേര് നല്‍കുക. ഇത് സ്വന്തം പേരോ തൂലികാ നാമമോ ആവാം. പേര് മലയാളത്തിലും ഇംഗ്ലീഷിലും എഴുതാവുന്നതാണ്. word verification കോളത്തില്‍ അതിന്റെ മുകളില്‍ വികലമായി എഴുതിയ അക്ഷരങ്ങള്‍ ടൈപ് ചെയ്യുക. acceptance of terms എന്ന കോളത്തില്‍ ടിക് ഇട്ട ശേഷം continue ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് പ്രത്യക്ഷമാകുന്ന പേജില്‍ ബ്ലോഗിന് നല്‍കാനുദ്ദേശിക്കുന്ന പേര് മലയാളത്തില്‍ ടൈപ് ചെയ്യുക. അടുത്ത കോളത്തില്‍ ബ്ലോഗിന്റെ വിലാസം (URL) നല്‍കുക. മറ്റാരു ഈ വിലാസം ഇതിനകം എടുത്തിട്ടില്ലെന്ന് ഉറപ്പുവരുത്താല്‍ check availability എന്ന ബട്ടണില്‍ ക്ലിക് ചെയ്യുക. നിങ്ങള്‍ നല്‍കിയ വിലാസം ലഭ്യമല്ലെങ്കില്‍ ഉചിതമായ മറ്റൊന്ന് തിരഞ്ഞെടുക്കാന്‍ ഇവിടെ സൌകര്യമുണ്ട്.
തുടര്‍ന്ന് നിങ്ങളുടെ ബ്ലോഗിന് അനുയോജ്യമായ template തിരഞ്ഞെടുത്ത് contnue ബട്ടണ്‍ ക്ലിക് ചെയ്യുക. ഇതോടെ നിങ്ങള്‍ ഒരു ബ്ലോഗുടമയായി മാറി. ഇനി ആവശ്യം ബ്ലോഗിലേക്ക് മാറ്റര്‍ പോസ്റ്റ് ചെയ്യലാണ്. Start posting എന്ന ബട്ടണില്‍ മൌസ് ക്ലിക് ചെയ്യുന്നതോടെ ഇതിനുള്ള പേജ് പ്രത്യക്ഷപ്പെടുന്നു. ഇവിടെ മാറ്റര്‍ ടൈപ് ചെയ്യുകയോ അതല്ലെങ്കില്‍ നേരത്തെ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ മാറ്ററിന്റെ കോപ്പി പേസ്റ്റ് ചെയ്യുകയോ ആവാം. ഈ രീതിയില്‍ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ബ്ലോഗിലുള്‍പ്പെടുത്താവുന്നതാണ്. അതിനുശേഷം Publish എന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ നിങ്ങളുടെ ബ്ലോഗിലെ ആദ്യ പോസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. നിങ്ങളുടെ മാറ്റര്‍ പ്രസിദ്ധീകരിക്കാന്‍ പത്രാധിപരുടെയോ പത്ര മുതലാളിയുടെയോ അനുവാദം ആവശ്യമില്ല. ലേഖകനും പ്രസാധകനും പത്രാധിപരും അവനവന്‍ തന്നെ. അത്യാവശ്യം വേണ്ട സെറ്റിംഗുകള്‍ എങ്ങനെ നല്‍കാമെന്ന് 'സഹയാത്രികന്‍' എന്ന ബ്ലോഗര്‍ വിശദീകരിക്കുന്നുണ്ട്. http://ningalkkai.blogspot.com/2007/11/blogpost_6709.html എന്ന ലിങ്ക് നോക്കുക. 'വക്കാരിമഷ്ട' എന്ന ബ്ലേഗറും http://howtostartamalayalamblog.blogspot.com/2006/07/blogpost.html എന്ന ലിങ്കിലൂടെ ഇതേ കാര്യങ്ങള്‍ വിവരിക്കുന്നു. (അടുത്ത ലക്കത്തില്‍ അവസാനിക്കും)

തയ്യാറാക്കിയത്
കേരള ബ്ലോഗ് അക്കാദമി
keralablogacadamy@gmail.com
==========


വെബ് കൌതുകങ്ങള്‍


നാഷണല്‍ ജിയോഗ്രഫിക് ചാനലിനെയോ അവരുടെ മാഗസിനെയോ ഇക്കാലത്ത് ആരും ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അത്രക്കു ജനപ്രിയങ്ങളാണ് ആധികാരികതക്കും പ്രൊഫഷണലിസത്തിനും പേരുകേട്ട അവരുടെ ഫീച്ചറുകള്‍. എന്നാല്‍ ഇവ രണ്ടില്‍നിന്നുമുള്ള വിവരങ്ങള്‍ക്കു പുറമെ എത്രയോ കൂടുതല്‍ വിഭവങ്ങള്‍ അവരുടെ വെബ്സൈറ്റില്‍നിന്നും ലഭ്യമാണെന്ന് നിങ്ങള്‍ക്കറിയാമോ. അനുവാചകര്‍ ഏതു തരത്തില്‍പ്പെട്ടവരായാലും അവര്‍ക്കെല്ലാം വേണ്ട എന്തെങ്കിലുമൊക്കെ ഈ സൈറ്റില്‍കാണും. സാഹസിക പര്യവേക്ഷണങ്ങള്‍, മൃഗങ്ങളും പ്രകൃതിയും, ചരിത്രവും സംസ്കാരവും, ശ്രദ്ധേയമായ സംഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍, കുട്ടികള്‍ക്കുവേണ്ടി മാത്രമായുള്ള ഇന്ററാക്ടീവ് ഫീച്ചറുകള്‍, ഭൂപടങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതുമാത്രം. സൈറ്റിലെ മാഗസിന്‍ വിഭാഗത്തില്‍ കയറിക്കഴിഞ്ഞാല്‍ മുഖ്യ മാഗസിനുപുറമെ Adventure Magazine, Traveler Magazine, Kids Magazine, NG Explorer Magazine എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും പഴയ കോപ്പികള്‍ തിരഞ്ഞുപിടിക്കാന്‍ ആര്‍ക്കൈവുകളും ലഭ്യമാണ്. നിലവിലുള്ള എല്ലാ ഫോര്‍മാറ്റുകളിലും കിട്ടുന്ന അവരുടെ പ്രസിദ്ധീകരണങ്ങള്‍ സാധാരണ ശാസ്ത്ര വാര്‍ത്തകള്‍ മുതല്‍ പരിസ്ഥിതി സംരക്ഷണം, ഭൂമിക്കു പുറമെ ജൈവസാന്നിധ്യത്തിനുള്ള സാധ്യതകള്‍, എക്സോബയോളജി, ഉപയോഗിച്ചു തീര്‍ന്നുപോകാവുന്നതും അല്ലാത്തതുമായ ഊര്‍ജ്ജ/വിഭവ സ്രോതസ്സൂകള്‍, സ്പോര്‍ട്സ്..... എിങ്ങനെ വൈവിധ്യമേറിയ ഒട്ടനവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ സൈറ്റിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം നാഷണല്‍ ജിയോഗ്രഫിക് മാഗസിനെ ലോകപ്രശസ്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അതിമനോഹരങ്ങളായ ഫോട്ടോഗ്രാഫുകളുടെ വന്‍ശേഖരങ്ങളിലേക്കു നയിക്കുന്ന ലിങ്കുകളാണ്. ഉള്ളടക്കത്തിന്റെയും അതിന്റെ അവതരണത്തിന്റെയും കാര്യത്തില്‍ ഈ വെബ്സൈറ്റിനോളം മികവു പുലര്‍ത്തുന്ന സൈറ്റുകള്‍ സൈബര്‍ലോകത്ത് അപൂര്‍വമാണ്.
റയിസ്ല മര്‍യം

raizlamaryam@hotmail.com
==========


ഇന്‍ഫോ ക്വിസ്

സമ്പാ: ജലീല്‍ വൈരങ്കോട്
mailto:tvjaleel@gmail.com


1. മൊബൈല്‍ ഇന്റര്‍നെറ്റ് ഡിവൈസുകള്‍ക്കായി 2008^ല്‍ ഇന്റല്‍ പുറത്തിറക്കിയ ഏറ്റവും ചെറിയ പ്രോസസ്സര്‍?
2. മൌസിന്റെയും ഫോണിന്റെയും ഉപയോഗം കാഴ്ച വെക്കുന്ന സംവിധാനം?
3. എറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ബാറ്ററി ചാര്‍ജ്ജര്‍?
4. തമിഴ്നാട് സര്‍ക്കാരിന്റെ ഐ.ടി ദിനമായ ഡിസംബര്‍ 22 ഏത് ശാസ്ത്രജ്ഞനെ അനുമോദിക്കാനുള്ളതാണ്?
5. മൊബൈല്‍ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റിന് ഉപകരിക്കുന്നതും വരുംകാലങ്ങളില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം
കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നതുമായ നൂതന സാങ്കേതിക വിദ്യ?
6. ആദ്യത്തെ മൊബൈല്‍ സര്‍വകലാശാല ഏത് രാജ്യത്ത് നിലവില്‍ വന്നു?
7. അതിപ്രശസ്ത ഇന്റര്‍നെറ്റ് സ്ഥാപനമായ ഗൂഗിളിന്റെ ആസ്ഥാനം എവിടെ?
8. ഏലിയാസ് സിസ്റ്റംസ് കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ഹൈ^എന്‍ഡ് 3D മോഡലിംഗ് സോഫ്റ്റ്വെയര്‍ പാക്കേജ്?
9. പ്രശസ്ത ആനിമേഷന്‍ ഗ്രൂപ്പായ 'സഹാറാ' പുറത്തിറക്കിയ ആദ്യത്തെ ആനിമേറ്റഡ് സിനിമ?
10. 'വാക്സ്' സോഫ്റ്റ്വെയര്‍ എന്തിനുപയോഗിക്കുന്നു?


ഉത്തരം

1. ആറ്റം പ്രോസസ്സര്‍
2. സ്കൈപ് മൌസ്
3. Free Loader
4. ശ്രീനിവാസ രാമാനുജന്‍
5. Body Area Network (BAN)
6. ജപ്പാന്
‍7. അമേരിക്കയിലെ

മൌണ്ട് വ്യൂ നഗരം
8. മായ
9. ഹനുമാന്‍
10. മേന്മയേറിയതും ആവശ്യാനുസരണം വഴങ്ങുന്നതുമായ സ്പെഷല്‍ഇഫക്ട് വീഡിയോ കോംപോസിഷന്‍.
സമ്പാ: ജലീല്‍ വൈരങ്കോട്
mailto:tvjaleel@gmail.com
==========മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബ്

മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബില്‍ അംഗമാകാനാഗ്രഹിക്കുന്നവര്‍ പേര്, പോസ്റ്റല്‍ അഡ്രസ്്, കമ്പ്യൂട്ടര്‍ രംഗത്തെ യോഗ്യത, പരിശീലിച്ച സോഫ്റ്റ്വെയറുകള്‍, പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍ എന്നിവ കാണിച്ച് infonews@madhyamam.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക. ക്ലബ് അംഗത്വത്തിന് അപേക്ഷിക്കുന്നവരെ ഇന്റര്‍നെറ്റിലെ യാഹൂഗ്രൂപ്സില്‍ പ്രവര്‍ത്തിക്കുന്ന 'ഇന്‍ഫോമാധ്യമം ക്ലബ്' മെയിലിംഗ് ഗ്രൂപ്പിലും അംഗമായി ചേര്‍ക്കുന്നതാണ്.


MC5441. Naseer K. Basheer
Ichanattu House, Vaipur P.O.
Pathanamthitta Dist. Pin. 689 ൫൮൮
Factory Process Instrumentaion, Computer Hardware and നെറ്വോര്‍കിംഗ്
naseer.basheer@almojilgroup.com


MC5542. Abdul Vahab P.
Padinhattummuri, Malappuram, Pin 676506c,
c++, vb, sql, ജാവ
Softwares: word, power point, excel, photoshop, multimedia, maya,etc.
pvahab.aj@gmail.com


3 comments:

 1. മാധ്യമം ദിനപത്രത്തിന്റെ ഐ.ടി. ഫീച്ചറായ ഇന്‍ഫോ മാധ്യമവും ബ്ലോഗിലേക്ക് കടക്കുകയാണ്. സ്ഥല പരിമിതി കാരണം പത്രത്തിന്റെ പേജില്‍ പ്രസിദ്ധീകരിക്കാന്‍ സാധ്യമാകാത്ത മാധ്യമം കമ്പ്യൂട്ടര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും അംഗങ്ങളുടെ വിവരങ്ങളും മറ്റും ഇനി മുറതെറ്റാതെ ബ്ലോഗില്‍ കാണാം. ഐ.ടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകളും ലേഖനങ്ങളും സുപ്രധാന സൈറ്റുകളിലേക്കുള്ള ലിങ്കുകളും ബ്ലോഗിലുണ്ടാവും. പഴയ പേജുകളും ക്രമേണ ബ്ലോഗില്‍ ലഭ്യമാക്കുന്നതാണ്. ഇന്ന് തന്നെ പേജ് സന്ദര്‍ശിക്കുക. www.infomadhyamam.blogspot.com എന്നാണ് വിലാസം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ അവിടെ രേഖപ്പെടുത്താന്‍ മറക്കരുതേ. ഇ-മെയില്‍ വിലാസവും ശ്രദ്ധിക്കുക. infonews@madhyamam.com

  ReplyDelete
 2. congratulation.blessing for beginnersand xperienced ones.may god bless.your blog.
  pl.comment on www.manjalyneeyam.blogspot.com
  with regards
  POOR ME

  ReplyDelete
 3. Anonymous1:54 PM

  i am how get story iwant add my blog

  ReplyDelete

സന്ദര്‍ശകര്‍ ഇതുവരെ...